Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡികോക്ക്, സാഹ, അതുക്കുംമേലെ സഞ്ജു!! പക്ഷെ രാജാവ് ഒന്ന് മാത്രം, ബെസ്റ്റ് കീപ്പറെപ്പറ്റി ജിതേഷ്

ഐപിഎല്ലിന്റെ 19ാം സീസണ്‍ വളരെ ആവേശകരമായ അവസാന റൗണ്ട് മല്‍സരങ്ങളിലേക്കു കടന്നിരിക്കുകയാണ്. പ്ലേഓഫിനായുള്ള പിടിവലിയാണ് ഇപ്പോള്‍ ഫ്രാഞ്ചൈസികള്‍ക്കിടയില്‍ നടക്കുന്നത്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമാണ് ഇപ്പോള്‍ പ്ലേഓഫിന്റെ കൈയെത്തുംദൂരത്തുള്ളത്. പ്ലേഓഫിലെത്താന്‍ ഇനി ഒരു ജയം മാത്രമേ അവര്‍ക്കു ആവശ്യമുള്ളൂ.

അതിനിടെ ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്തിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യന്‍ താരം ജിതേഷ് ശര്‍മ. ആരാണ് ഏറ്റവും ബെസ്റ്റെന്നു നമുക്കു പരിശോധിക്കാം.

SANJU JITESH

കീപ്പര്‍മാരില്‍ കിടുവാര്?

ഐപിഎല്ലില്‍ ഇപ്പോള്‍ കളിക്കുകയും നേരത്തേ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ള താരങ്ങളുടെ പേരുകള്‍ രണ്ടു വീതം ഓപ്ഷനായി നല്‍കിയപ്പോഴാണ് അവരില്‍ നിന്നും ഏറ്റവും കേമന്‍ ആരാണെന്നു ജിതേഷ് ശര്‍മ തിരഞ്ഞെടുത്തത്.

ടൂര്‍ണമെന്റില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ മുന്‍ ഇന്ത്യന്‍ കീപ്പര്‍മാര്‍ രകൂടിയായ വൃധിമാന്‍ സാഹയും പാര്‍ഥീവ് പട്ടേലുമായിരുന്നു ആദ്യം നല്‍കിയ ഓപ്ഷനുകള്‍. ഇതില്‍ അഗ്രസീവ് ബാറ്ററായ സാഹയെയാണ് ജിതേഷ് തിരഞ്ഞെടുത്തത്.

അടുത്തത് സാഹയും മലയാളി സൂപ്പര്‍ താരുമായ സഞ്ജു സാംസണുമായിരുന്നു. ഇതില്‍ കേമനായി അദ്ദേഹം തിരഞ്ഞെടുത്തത്ത തന്റെ അടുത്ത സുഹൃത്തും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ ഹീറോയുമായ സഞ്ജുവിനെയാണ്.

തുടര്‍ന്ന് സഞ്ജുവിന്റെ എതിരാളിയായി വന്നത് മുംബൈ ഇന്ത്യന്‍സ് ഓപ്പണറും സൗത്താഫ്രിക്കന്‍ വെറ്ററനുമായ ക്വിന്റണ്‍ ഡികോക്കാണ്.പക്ഷെ അവിടെയും ജിതേഷിന്റെ സെലക്ഷന്‍ സഞ്ജുവായിരുന്നു. അതിനു ശേഷം മലയാളി താരവും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റും തമ്മിലായിരുന്നു പോര്.

പക്ഷെ ഇത്തവണ സഞ്ജു വീണു. ജിതേഷിന്റെ വോട്ട് ഗില്‍ക്രിസ്റ്റിനായിരുന്നു. ഗില്ലും മുന്‍ ഇന്ത്യന്‍ താരവുമായി ദിനേഷ് കാര്‍ത്തിക്കുമായിരുന്നു തുടര്‍ന്നുള്ള ഓപ്ഷന്‍. നിലവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ മെന്ററും ബാറ്റിങ് കോച്ചും കൂടിയായ ഡിക്കെയെയാണ് ജിതേഷ് തിരഞ്ഞെടുത്തത്.

തുടര്‍ന്ന് കാര്‍ത്തിക്കിന്റെ എതിരാളിയായി എത്തിയത് നമന്‍ ഓജയാണ്. ഇവിടെയും വിജയം ഡിക്കെയ്ക്കു തന്നെ. അടുത്ത ഓപ്ഷനായി വന്നത് മികച്ച റഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കീപ്പര്‍ കൂടിയായ ഇഷാന്‍ കിഷനാണ്.

MS DHONI

ജിതേഷിന്റെ സെലക്ഷന്‍ വീണ്ടും കാര്‍ത്തിക് തന്നെ. അടുത്തത് മുന്‍ വെടിക്കെട്ട് ബാറ്റര്‍ കൂടിയായ റോബിന്‍ ഉത്തപ്പയായിരുന്നു. ഒരിക്കല്‍ കൂടി കാര്‍ത്തിക് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഡിക്കെയുടെ അടുത്ത എതിരാളി സ്റ്റാര്‍ ബാറ്ററും ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണറുമായ കെഎല്‍ രാഹുലാണ്.

ഇവിടെ പക്ഷെ കാര്‍ത്തിക് വീണു. രാഹുലെന്നായിരുന്നു ജിതേഷിന്റെ മറുപടി. അവസാന ഓപ്ഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയായിരുന്നു. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ധോണിയെയാണ് ഇവിടെ സെഹസ്റ്റായി ജിതേഷ് ചൂണ്ടിക്കാട്ടിയത്.

Story first published: Thursday, May 7, 2026, 22:50 [IST]
Other articles published on May 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+