ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍
ഐസിസി ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്മരായ ടീം ഇന്ത്യ 2028ലെ അടുത്ത ടൂര്‍ണമെന്റിനായുള്ള പടയൊരുക്കം ഉടന്‍ ആരംഭിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായിട്ടാണ് ഐപിഎല്ലിനു ശേഷം സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്തു നിന്നും മാറ്റിയ ശേഷം പകരം ശ്രേയസ് അയ്യരെ ചുമതലയേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.
അടുത്ത ലോകകപ്പിനും 2028ലെ ഒളിംപിക്‌സ് ക്രിക്കറ്റിനുമായി ഇന്ത്യയെ തയ്യാറാക്കി നിര്‍ത്തുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യയെ സംബന്ധിച്ച് ടി20യില്‍ പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ക്കു ഒട്ടും പഞ്ഞമില്ല. ഐപിഎല്ലിന്റെ ഓരോ സീസണിലും നിരവധി മികച്ച കളിക്കാരാണ് ഉയര്‍ന്നു വരുന്നത്. വളരെ അഗ്രസീവായ ഒരു യുവനിരയെ വാര്‍ത്തെടുക്കുകയാവും ഇനി ശ്രേയസിന്റെ ദൗത്യം.

ഇന്ത്യയുടെ അടുത്ത ടി20 ടീമില്‍ ഇപ്പോള്‍ സജീവമായി മല്‍സരരംഗത്തുള്ള ചില താരങ്ങള്‍ക്കു അവസരം ലഭിച്ചേക്കില്ല. ശ്രേയസിനു കീഴില്‍ ഇന്ത്യയുടെ ടി20 ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍ ആരൊക്കൊവുമെന്നു നമുക്കു നോക്കാം.
ആര്‍ക്കെല്ലം സീറ്റില്ല?
ഇന്ത്യയുടെ ടി20 പ്ലാനുകളില്‍ ഇനി ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത താരങ്ങളില്‍ ഏറ്റവും മുന്നില്‍ യുവ ഓപ്പണറും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലാണ്. ഈ ഫോര്‍മാറ്റിനു യോജിച്ചയാളല്ല താനെന്നു വീണ്ടും വീണ്ടും തെളിയിച്ചു കഴിഞ്ഞയാളാണ് അദ്ദേഹം. ഈ സീസണിലെ ഐപിഎല്ലിലും ഗില്ലിന്റെ ബാറ്റിങ് സമീപനത്തില്‍ മാറ്റങ്ങൊന്നും സംഭവിച്ചിട്ടില്ല.
കൗമാര വിസ്മയം വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ് തുടങ്ങി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ മികവുള്ള നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഒരു അവസരത്തിനായി കാത്തുനില്‍ക്കുകയാണ്. ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായി അഭിഷേക് ശര്‍മയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമുണ്ട്. കൂടാതെ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളും വിളി കാത്തിരിക്കുന്നു.
ഓപ്പണിങിലേക്കു ഇത്രയുമധികം ഓപ്ഷനുകളുള്ളപ്പോള്‍ ഗില്ലിനെ ടി220യില്‍ ഇന്ത്യക്കു ഒട്ടും തന്നെ ആവശ്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ തന്നെ ഗില്ലിനെ വീണ്ടുമൊരിക്കല്‍ക്കൂടി ടി20 ടീമില്‍ കാണാനിടയില്ല. പകരം ഏകദിനത്തിലും ടെസ്റ്റിലും മാത്രമേ അദ്ദേഹം ഉണ്ടാവാന്‍ സാധ്യതയുള്ളൂ.
റുതുരാജ് ഗെയ്ക്വാദാണ് ഇനിയൊരിക്കലും ടി20 ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലാത്ത മറ്റൊരാള്‍. ഗില്ലിനെപ്പോലെ തന്നെ വളരെ മികച്ച ബാറ്റിങ് ടെക്‌നിക്ക് അവാകാശപ്പെടാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.
പക്ഷെ റുതുവിന്റെയും ബാറ്റിങ് ശൈലി ആധുനിക ടി20ക്കു അത്ര യോജിച്ചതല്ല. ഇന്ത്യക്കായി നേരത്തേ ടി20 സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ടെങ്കിലും വീണ്ടുമൊരിക്കല്‍ക്കൂടി ഇലവന്റെ ഭാഗമാവാന്‍ സാധ്യത തീരെയില്ല.
വിക്കറ്റ് കീപ്പറും ഫിനിഷറുമായ ജിതേഷ് ശര്‍മയും ഇനിയൊരിക്കലും ടി20 ടീമിന്റെ ഭാഗമാവാന്‍ സാധ്യതയില്ല. ഈ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ബാറ്റിങില്‍ അദ്ദേഹം വന്‍ പരാജയമാണ്.

കൂടാതെ കീപ്പിങില്‍ സഞ്ജു, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ തുടങ്ങിയ കൂടുതല്‍ മികച്ച ഓപ്ഷനുകളും ഇഇന്ത്യക്കുണ്ട്. ജുറേലും ഇഷാനുമെല്ലാം ഏതു പൊസിഷനിലും ടീമിനായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്നവരുമാണ്.
മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരാണ് ഇനി ഇന്ത്യന്‍ ടീമില്‍ ഭാവിയില്ലാത്ത മറ്റു താരങ്ങള്‍. കഴിഞ്ഞ ടി20 ലോകകപ്പ് മുതല്‍ വരുണിനെ എതിര്‍ ടീം ബാറ്റര്‍മാര്‍ കൃത്യമായി മനസിലാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതോടെ അദ്ദേഹം നന്നായി തല്ലും വാങ്ങിയിരുന്നു. ഈ ഐപിഎല്ലിലും വരുണിന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയിരുന്നു.
ടി20യില്‍ സിറാജിന്റെയും കണക്കുകള്‍ അത്ര ആശാവഹമല്ല. പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളെടുക്കാനും അദ്ദേഹത്തിനു സാധിക്കുന്നില്ല. പ്രിന്‍സ് യാദവിനെയും അന്‍ഷുല്‍ കംബോജിനെയും പോലെയുള്ള യുവ ഫാസ്റ്റ് ബൗളര്‍മാര്‍ വന്നു കൊണ്ടിരിക്കവെ ടി20യില്‍ ഇനി സിറാജിനു വലിയ ഭാവിയില്ലെന്നു കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications