Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യ തെറിക്കും!! നയിക്കാന്‍ ശ്രേയസ്, വൈസ് ക്യാപ്റ്റന്‍ സഞ്ജു? പാട്ടിധാറുമെത്തും; വന്‍ മാറ്റം

ഐപിഎല്ലിന്നു ശേഷം ഇന്ത്യയുടെ ടി20 ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് ടി20യില്‍ പുതിയ ക്യാപ്റ്റനെ കാണാമെന്നതാണ്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ സൂര്യകുമാര്‍ യാദവിനു ഇനിയൊരു കളിയില്‍ കൂടി ടീമിനെ നയിക്കാനുള്ള ഭാഗ്യമുണ്ടാവില്ല.

അദ്ദേഹത്തിനു പകരം ഏകദിനത്തില്‍ നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കായരിക്കും നായകസ്ഥാനം ലഭിക്കുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ അവസാനത്തോടെ അയര്‍ലാന്‍ഡില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലൂടെയാവും ക്യാപ്റ്റനായുള്ള ശ്രേയസിന്റെ അരങ്ങേറ്റമെന്നാണ് വിവരം.

SHREYAS IYER

ഐറിഷ് ടൂറിനു ശേഷം ഇംഗ്ലണ്ടിലേക്കു പറക്കുന്ന ഇന്ത്യ അവിടെ അഞ്ചു ടി20കളുടെ പരമ്പരയും കളിക്കുന്നുണ്ട്. 2028ലെ അടുത്ത ടി20 ലോകകപ്പിനു മുന്നോടിയായി ശ്രേയസിനു കീഴില്‍ പുതിയ ലുക്കിലുള്ള ടീമിനെ വാര്‍ത്തെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ഇന്ത്യയുടെ അടുത്ത ടി20 സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ന്യൂലുക്ക് ഇന്ത്യ

മോശം ഫോമും പ്രായവുമാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ 20 ടീമിന്റെ നായകസ്ഥാനത്തും നീക്കാനുള്ള പ്രധാന കാരണം. 2024 ജൂലൈയില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി പുതിയ ക്യാപ്‌നായി നിയമക്കപ്പെട്ടതു മുതല്‍ സ്‌കൈയുടെ ഫോമില്‍ വലിയ ഇടിവുണ്ടായതായി കണക്കുകള്‍ പറയുന്നു.

ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡുമായുള്ള അഞ്ചു ടി20കളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതൊഴിച്ചാല്‍ ബാക്കിയെല്ലാത്തിലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തി. നായകസ്ഥാനമേറ്റെടുത്ത ശേഷം 45 ടി20കളിലാണ് സൂര്യ കൡച്ചിട്ടുള്ളത്. ഇവയില്‍ നേടാനായത് വെറും 932 റണ്‍സുമാണ്.

അതേസമയം, ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയിലുള്ള ഗംഭീര റെക്കോര്‍ഡാണ് ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ശ്രേയസ് അയ്യരെ ഫേവറിറ്റാക്കി മാറ്റിയത്. മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കൊപ്പം വിജയം കൊയ്ത അപൂര്‍വ്വ ക്യാപ്റ്റനാണ് അദ്ദേഹം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ശ്രേയസ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളെ റണ്ണറപ്പാക്കുകയും ചെയ്തു. ഈ സീസണിലും അദ്ദേഹത്തിനു കീഴില്‍ പഞ്ചാബ് പ്ലേഓഫിന് അരികെയാണ്. ശ്രേയസ് പുതിയ നായകവാനുമ്പോള്‍ ആരാവും വൈസ് ക്യാപ്റ്റനെന്നതാണ് അടുത്ത ചോദ്യം. മലയളി സൂപ്പര്‍താരം സഞ്ജു സാംസണിനെ ഈ റോളിലേക്കു നറുക്കു വീഴാനിടയുണ്ട്.

SANJU SAMSON

ശ്രേയസിനോളമില്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നേട്ടങ്ങള്‍ കൊയ്ത ക്യാപ്റ്റനാണ് അദ്ദേഹം. കൂടാതെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനും പ്രത്യേകം താല്‍പ്പര്യമുള്ള താരവുമാണ് സഞ്ജു. ഇവയെല്ലാം അദ്ദേഹത്തെ വൈസ് ക്യാപ്റ്റന്‍ റോളിലെത്തിക്കാന്‍ സാധ്യതയുള്ള ഘടകങ്ങളാണ്. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കു സഞ്ജുവിനോട് അത്ര പ്രിയമില്ലെന്നത് തിരിച്ചടിയാണ്.

സൂര്യക്കൊപ്പം മോശം ഫോമിലുള്ള യുവതാരം തിലക് വര്‍മയ്ക്കും ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം നഷ്ടമായേക്കും. പകരം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ കൂടിയായ രജത് പാട്ടിധാറിനായിരിക്കു ടീമിലേക്കു കോള്‍ ലഭിച്ചേക്കുക. ഇതു ഇന്ത്യന്‍ മധ്യനിരയെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയെയും ബാക്കപ്പ് ഓപ്പണറായി ടീമില്‍ പ്രതീക്ഷിക്കാം.

ഈ ഐപിഎല്ലില്‍ വമ്പന്‍ വിക്കറ്റ് വേട്ട നടത്തുന്ന രണ്ട് ഫാസ്റ്റ് ബൗളര്‍മാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രിന്‍സ് യാദവിനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അന്‍ഷുല്‍ കംബോജിനും അടുത്ത പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയേക്കും. ഹാര്‍ദിക് പാണ്ഡ്യക്കും ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കാനാണ് സാധ്യത. ഫോമൗട്ടായ വരുണ്‍ ചക്രവര്‍ത്തിക്കു പകരം രവി ബിഷ്‌നോയ് ടീമിലേക്കു വന്നേക്കും.

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, രജത് പാട്ടിധാര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്.

ബാക്കപ്പുകള്‍- വൈഭവ് സൂര്യവംശി, രവി ബിഷ്നായ്, റിങ്കു സിങ്, അന്‍ഷുല്‍ കംബോജ്, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ്.

Story first published: Friday, May 8, 2026, 12:01 [IST]
Other articles published on May 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+