Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ക്യാച്ച് വന്നാല്‍ തീര്‍ന്നു, ഇവര്‍ താഴെയിടും!! ദുബെയല്ല മുന്നില്‍, ലിസ്റ്റില്‍ മലയാളിയും

ക്യാച്ചസ് വിന്‍ മാച്ചസ്, ക്രിക്കറ്റിലെ വളരെ പ്രശസ്തമായ ഒരു പ്രയോഗമാണിത്. ക്രിക്കറ്റെന്ന ഗെയിമില്‍ ക്യാച്ചുകള്‍ക്കു എത്രത്തോളം പ്രാധാന്യമുണ്ടെന്നു ഈ മൂന്നു വാക്കുകള്‍ അടിവരയിടുന്നു. ഫീല്‍ഡിങിലെ ഒരൊറ്റ പിഴവിന് വലിയ വില തന്നെ ടീമുകള്‍ക്കു പലപ്പോഴും നല്‍കേണ്ടിയും വരാറുണ്ട്.

ഈ സീസണിലെ ഐപിഎല്ലിലേക്കു വന്നാല്‍ ചില ടീമുകളുടെ ഫീല്‍ഡിങ് പ്രകടനം വളരെ പരിതാപകരമാണെന്നു തന്നെ കാണാം. ഇവര്‍ ക്യാച്ചുകള്‍ 'മല്‍സരിച്ച്' താഴെയിടുന്നത് അവിശ്വസനീയ കാഴ്ചയുമാണ്. ഈ സീസണില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയിട്ടുള്ള ചില ദുരന്തം ഫീല്‍ഡര്‍മാര്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം.

SHASHANK SINGH

ഇവരാണ് വില്ലന്‍മാര്‍

ഐപിഎല്ലിന്റെ 19ം സീസണിലെ ഏറ്റവും മോശം ഫീല്‍ഡര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ അതില്‍ തലപ്പത്തുണ്ടാവുക പഞ്ചാബ് കിങ്‌സിന്റെ ഫിനിഷറും ബാറ്റിങ് ഓള്‍റൗണ്ടറുമായ ശശാങ്ക് സിങായിരിക്കും. ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ സ്‌കൂള്‍ ലെവലിലും താഴെയുള്ള പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.

ശശാങ്കിനു നേരെ ബോള്‍ വന്നാല്‍ അതു ക്യാച്ചാവില്ലെന്നു എതിര്‍ ടീം ബാറ്റര്‍മാര്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം അത്ര മാത്രം പരിതാപകരമാണ് താരത്തിന്റെ പ്രകടനം. സിംപിള്‍ ക്യാച്ചുകള്‍ പോലും ശശാങ്കിന്റെ കൈകള്‍ക്കിടയിലൂടെ വഴുതിപ്പോവുകയാണ്.

ഈ സീസണില്‍ അദ്ദേഹം ഇതിനകം നഷ്ടപ്പെടുത്തിയത് ആറു ക്യാച്ചുകളൈാണ്. ഇതില്‍ പ്രധാനമായും എടുത്തു പറയേണ്ടത് രണ്ടു ക്യാച്ചുകലാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയില്‍ കെഎല്‍ രാഹുലിന്റെ ഒരു എളുപ്പമുള്ള ക്യാച്ച് ശശാങ്ക്് താഴെയിട്ടിരുന്നു. ഇതു കാരണം എട്ടിന്റെ പണിയാണ് പിന്നീട് പഞ്ചാബിനു കിട്ടിയത്.

ഈ മല്‍സരത്തില്‍ പിന്നീട് രാഹുല്‍ പുറത്താവാതെ വാരിക്കൂട്ടിയത് 152 റണ്‍സാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില് ഹെന്‍ട്രിച്ച് ക്ലാസെന്റെ ക്യാച്ച് ശശാങ്ക് താഴെയിട്ടതും വലിയ ക്ഷീണമായി തീര്‍ന്നു. കളിയില്‍ 69 റണ്‍സ് നേടിയാണ് പിന്നീട് അദ്ദേഹം ക്രീസ് വിട്ടത്. ശശാങ്കിന്റെ ഫീല്‍ഡിങ് മികവ് കളിപ്പിക്കാന്‍ പഞ്ചാബ് നിര്‍ബന്ധിതരാവുമ്പോള്‍ ഫീല്‍ഡിങിലെ ദയനീയ പ്രകടനം അവരെ ആശങ്കയിലുമാക്കുന്നു.

ശശാങ്ക് കഴിഞ്ഞാല്‍ ഇത്തവണ ഫീല്‍ഡിങിലെ രണ്ടാമത്തെ വന്‍ ദുരന്തം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ മീഡിയം പേസ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്. ആധുനിക ക്രിക്കറ്റില്‍ ഇത്രയും മോശം ഫീല്‍ഡര്‍ ലോക ക്രിക്കറ്റില്‍ തന്നെ വേറെയുണ്ടാവുമോയെന്നത് സംശയമാണ്.

SHIVAM DUBE

ഫീല്‍ഡിങിനു ഒട്ടും വഴങ്ങാത്ത തരത്തിലുള്ള ശരീരപ്രകൃതമാണ് ദുബെയുടേത്. ക്യാച്ചുകളെടുക്കുന്നതില്‍ മാത്രമല്ല ഡൈവിങിലൂടെ ബോള്‍ തടയാനോ, അതിവേഗം ഓടി ഫീല്‍ഡ് ചെയ്ത് ത്രോ ചെയ്യാനോയൊന്നും അദ്ദേഹത്തിനു കഴിയാറില്ല. എന്നിട്ടും ഇന്ത്യന്‍ ടി20 ടീമില്‍ ദുബെ എങ്ങനെ സ്ഥിരം സാന്നിധ്യമായി മാറിയെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഈ സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കവെ നാലു ക്യാച്ചുകളാണ് ദുബെയില്‍ നി്ന്നും വഴുതിപ്പോയത്. ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി നില്‍ക്കവെയാണ് ഫീല്‍ഡിങിലും ഈ തരത്തില്‍ ദുബെയുടെ 'ഉപദ്രവം'.

ഒടുവില്‍ സഹികെട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മാച്ചില്‍ ഫീല്‍ഡിങില്‍ ഇറക്കാതെ അദ്ദേഹത്തെ ഇംപാക്ട് സബാക്കിയാണ് സിഎസ്‌കെ രക്ഷപ്പെട്ടത്. ഐപിഎല്ലില്‍ ഇത്തവണ സിഎസ്‌കെയുടെ ക്യാച്ചിങ് ശേഷം 72 ശതമാന്തിലേക്കു വീണിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണക്കാരനും ദുബെ തന്നെ.

മോശം ഫീല്‍ഡര്‍മാരുടെ ലിസ്റ്റില്‍ മൂന്നാമതുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്ററും മറുനാടന്‍ മലയാളി താരവുമായ കരുണ്‍ നായരാണ്. രണ്ടു ക്യാച്ചുകളാണ് ഈ സീസണില്‍ അദ്ദേഹം ഇതിനകം നഷ്ടപ്പെടുത്തിയത്.

രണ്ടും ഒരു കളിയില്‍ തന്നെയാണ്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ക്യാച്ചാണ് ഒരേ മാച്ചില്‍ രണ്ടു തവണ കരുണ്‍ പാഴാക്കിയത്. ഡിസി തോറ്റ മല്‍സരത്തില്‍ ശ്രേയസ്് പുറത്താവാതെ 71 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

Story first published: Thursday, May 7, 2026, 21:13 [IST]
Other articles published on May 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+