വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്; ഓസീസിനെ തകര്‍ത്ത് വിന്‍ഡീസ്, യുഎഇക്കും ജയം

കിംബര്‍ലി: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് വിജയം. ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയ 179 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 18 പന്തുകള്‍ ശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന്‍ഡീസ് ലക്ഷ്യംകണ്ടു. ജെയ്ഡന്‍ സീല്‍സ് മാത്യു ഫോഡ് എന്നിവരുടെ ബൗളിങ് പ്രകടനവും നയീം യങ്ങിന്റെ ബാറ്റിങ്ങുമാണ് വിന്‍ഡീസിന് തുണയായത്.

ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഫ്രേസര്‍ മക്ഗര്‍ക്ക് 84 റണ്‍സ് നേടി ടോപ് സ്‌കോററായി. പാട്രിക് റോവ് 40 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഹാര്‍വിയാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു ഓസീസ് ബാറ്റ്‌സ്മാനും രണ്ടക്കം കടക്കാനായില്ല. സീല്‍സ് 4 വിക്കറ്റും ഫോഡ് 3 വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനായി മെലിയസ്(17), ജൂലിയന്‍(20), ആന്‍ഡേഴ്‌സണ്‍(17), യങ്(61), ഫോഡ്(23) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. ഓസ്‌ട്രേലിയയ്ക്കായി തന്‍വീര്‍ സംഘ നാല് വിക്കറ്റ് വീഴ്ത്തി.

ന്യൂസിലാന്‍ഡില്‍ പൃഥ്വി 'ഷോ'... 100 പന്തില്‍ 150, കിവികളെ തകര്‍ത്ത് ഇന്ത്യന്യൂസിലാന്‍ഡില്‍ പൃഥ്വി 'ഷോ'... 100 പന്തില്‍ 150, കിവികളെ തകര്‍ത്ത് ഇന്ത്യ

u19westindies

മറ്റൊരു മത്സരത്തില്‍ യുഎഇ കാനഡയേയും പരാജയപ്പെടുത്തി. കാനഡ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തപ്പോള്‍ 10 ഓവറിലധികം ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി യുഎഇ വിജയംകണ്ടു. സന്ധു(35), മിഹിര്‍ പട്ടേല്‍(90), അഖില്‍ കുമാര്‍(30), ദിയോസമ്മി(23), മുഹമ്മദ് കമാല്‍(31) എന്നിവര്‍ കാനഡയ്ക്കായി സ്‌കോര്‍ ചെയ്തു. ശര്‍മ യുഎഇക്കായി 3 വിക്കറ്റു വീഴ്ത്തിയപ്പോള്‍ ഛേത്തിയ, ആര്യന്‍ ലക്ര എന്നിവര്‍ 2 വീതം വിക്കറ്റും സ്വന്തമാക്കി. ഫിജി ജോണിന്റെ(102) സെഞ്ച്വറിയാണ് യുഎഇയുടെ വിജയം അനായാസമാക്കിയത്. ആര്യന്‍ ലക്ര്(66), വൃത്യ അരവിന്ദ്(21), അന്‍ഷ് തണ്ഡന്‍(28) എന്നിവരും സ്‌കോര്‍ കണ്ടെത്തി.

Story first published: Sunday, January 19, 2020, 15:04 [IST]
Other articles published on Jan 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X