വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 World Cup: ഇന്ത്യക്ക് വിജയത്തുടക്കം, ദക്ഷിണാഫ്രിക്കയെ തകര്‍ത്തു, കറക്കി വീഴ്ത്തി വിക്കി

അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍ വിക്കി ഒസ്ത്വാലാണ് കളിയിലെ താരമായത്

1

ഗുയാന: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ തുടക്കം മോശമായില്ല. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 45 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ യുവ നിര വരവറിയിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.5 ഓവറില്‍ 232 റണ്‍സിന് കൂടാരം കയറി. എന്നാല്‍ ബൗളിങ്ങില്‍ പിടിമുറുക്കിയ ഇന്ത്യ 45.4 ഓവറില്‍ 187 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍ വിക്കി ഒസ്ത്വാലാണ് കളിയിലെ താരമായത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. ഇന്ത്യ വളരെ പ്രതീക്ഷവെച്ചിരുന്ന ഓപ്പണര്‍മാര്‍ പെട്ടെന്ന് മടങ്ങി. ഏഷ്യാ കപ്പില്‍ മിന്നും പ്രകടനം നടത്തിയ ഹര്‍ണൂര്‍ സിങ് (1) രണ്ടാം ഓവറില്‍ത്തന്നെ മടങ്ങി. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട താരത്തെ അഫീവി മയാണ്ട എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തി ആറാം ഓവറില്‍ മറ്റൊരു ഓപ്പണറായ അംഗ്രിഷ് രഖുവംശിയും (5) മടങ്ങി. 15 പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച് വരികയായിരുന്ന താരത്തെയും മയാണ്ട തന്നെയാണ് എല്‍ബിയില്‍ കുരുക്കിയത്. 11 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും മൂന്നാം വിക്കറ്റിലെ ഷെയ്ഖ് റഷീദ് (31), നായകന്‍ യഷ് ധൂല്‍ (82) കൂട്ടുകെട്ടാണ് ഇന്ത്യയുടെ രക്ഷകരായത്. മൂന്നാം വിക്കറ്റില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

1

54 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഷെയ്ഖ് റഷീദിനെ ലിയാം എയ്ഡര്‍ എല്‍ബിയില്‍ കുരുക്കി പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. ഷെയ്ഖ് പുറത്താവുമ്പോള്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 82 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. നിഷാന്ദ് സിന്ധു (27) അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. 25 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെ മുന്നേറിയ നിഷാന്ദിനെ മൈക്കല്‍ കോപ്പീലന്‍ഡാണ് പുറത്താക്കിയത്.

രാജ് ബാവക്കും (13) പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 19 പന്തുകള്‍ നേരിട്ട് ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. സെഞ്ച്വറിയിലേക്കടുക്കുകയായിരുന്ന യഷ് ധൂല്‍ റണ്ണൗട്ടായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. 100 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെട്ട മനോഹര ഇന്നിങ്‌സാണ് റണ്ണൗട്ടില്‍ അവസാനിച്ചത്.

2

ഏഴാമനായി ഇറങ്ങിയ കൗശല്‍ താംബെ (35) ഭേദപ്പെട്ട പ്രകടനം നടത്തി. 44 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാന (7) പെട്ടെന്ന് മടങ്ങി. വിക്കി ഒസ്ത്വാല്‍ 9 റണ്‍സെടുത്തപ്പോള്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (0) വന്നപോലെ മടങ്ങിയപ്പോള്‍ രവി കുമാര്‍ പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാത്യു ബോസ്റ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അഫി മയാണ്ടയും ഡിവാല്‍ഡ് ബ്രിവിസും രണ്ടു വിക്കറ്റ് വീതവും ലിയാം എയ്ഡര്‍, മൈക്കല്‍ കോപ്പീലന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഓപ്പണര്‍ ഏതന്‍ ജോണിനെ (0) നാലാം പന്തില്‍ ഹംഗര്‍ഗേക്കര്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഭേദപ്പെട്ട കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. സ്‌കോര്‍ബോര്‍ഡ് 58 റണ്‍സില്‍ നില്‍ക്കെ വാലന്റീനി കിറ്റീമിയെ (25) പുറത്താക്കി വിക്കി ഒസ്ത്വാലാണ് കൂട്ടുകെട്ട് പൊളിച്ചത്. ഡിവാള്‍ഡ് ബ്രിവിസ് (65) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.

3

99 പന്ത് നേരിട്ട് ആറ് ഫോറും രണ്ട് സിക്‌സുമാണ് അദ്ദേഹം നേടിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ വിജയം നേടുന്നതില്‍ നിന്ന് തടുക്കുകയായിരുന്നു. നായകന്‍ ജോര്‍ജ് വാന്‍ ഹീര്‍ഡന്‍ (36) മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി.വാലറ്റത്തെ അതിവേഗം ചുരുട്ടിക്കൂട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ 45.4 ഓവറില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ഇന്ത്യക്കായി വിക്കി തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെച്ചത്. 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് അദ്ദേഹം നേടിയത്. രാജ് ബവ 6.4 ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും വീഴ്ത്തി. ഹംഗര്‍ഗേക്കര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Sunday, January 16, 2022, 8:10 [IST]
Other articles published on Jan 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X