Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കിടുക്കിയത് 2 പേര്‍ മാത്രം!! സഞ്ജുവോ? ഇന്ത്യന്‍ ലോകകപ്പ് വിന്നര്‍മാരുടെ ഇംപാക്ടിങ്ങനെ

ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഹീറോസിന് ഐപിഎല്ലില്‍ ഇതെന്ത് സംഭവിച്ചു? ആരാധകരുടെ മുഴുവന്‍ മനസ്സിലുയരുന്ന ചോദ്യമാണിത്. ലോകകപ്പില്‍ ബാറ്റിങിലും ബൗളിങിലും കസറിയ ഭൂരിഭാഗം പേരും ഐപിഎല്ലില്‍ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഇവരുടെയെല്ലാം പ്രകടനത്തില്‍ ഇത്ര വലിയ ഇടിവുണ്ടായതെന്നാണ് ആരാധകരുടെ സംശയം. ചുരുക്കം ചിലര്‍ മാത്രമേ ഐപിഎല്ലില്‍ പ്രതീക്ഷിച്ചതു പൊലെയൊരു ഇംപാക്ടുണ്ടാക്കിയിട്ടുള്ളൂ. ഇന്ത്യയുടെ ലോകകപ്പ് താരങ്ങളുടെ പ്രകടനത്തെ കുറിച്ച് നമുക്കു പരിശോധിക്കം.

ABHISHEK SHARMA

ഇന്ത്യന്‍ ഹീറോസിന്റെ ഇംപാക്ട്

ഇന്ത്യയുടെ ലോകകപ്പ് ഹീറോസിന്റെ ഇതുപവരെയുള്ള പ്രകടനമെടുത്താല്‍ ചിലര്‍ക്കു മാത്രമേ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞിട്ടുള്ളൂ. മറുള്ളവരുടെയെല്ലാം പ്രകടനം ശരാശരിക്ക താഴെയോ, ദയനീയമോ ആണ്. ഒരുപക്ഷെ തുടര്‍ച്ചയായ മല്‍സരങ്ങള്‍ താരങ്ങളെ തളര്‍ത്തിയതാവാം ഇതിനു പിന്നില്‍.

ഐപിഎല്ലില്‍ ഇതുവരെ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അതിഗംഭീരമെന്നു വിശേഷിപ്പിക്കാവുന്നത് വെറും രണ്ടു പേരുടെ പ്രകടനം മാത്രമാണ്. ഒരാള്‍ വെടിക്ക് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാാന്‍ കിഷനുമാണ്.

ടി20 ലോകകപ്പില്‍ ശരാശരി പ്രകടനം നടത്തിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടയാണ് അഭിഷേക്. അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്നു പോലും ആവശ്യങ്ങളുയര്‍ന്നു.

എന്നാല്‍ ഇതിന്റെയെല്ലാ ക്ഷീണം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം അഭിഷേക് തീര്‍ക്കുകയായിരുന്നു. ഒമ്പതിന്നിങ്‌സുകളില്‍ നിന്നും 425 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം റണ്‍വേട്ടയില്‍ രണ്ടാമതുമുണ്ട്.

എന്നാല്‍ ഇഷാനാവട്ടെ ലോകകപ്പിലെ മാജിക്കല്‍ ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കുകയാണ്. എസ്ആര്‍എച്ചിനായി ഒമ്പതിന്നിങ്‌സുകളില്‍ നിന്നും 312 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

അഭിഷേകും ഇഷാനും കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഇംപാക്ടുണ്ടാക്കിയവരില്‍ മൂന്നാംസ്ഥാനത്ത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ലോകകപ്പിലേകു പോലെ ഗംഭീരമായില്ലെങ്കിലും അദ്ദേഹവും ഇതുവരെ നല്ല പ്രകടനം തന്നെയാണ് നടത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കന്നി ഐപിഎല്‍ സീസണ്‍ കളിക്കുന്ന സഞ്ജു അവരുടെ ടോപ്‌സ്‌കോററുമാണ്. എട്ടിന്നിങ്‌സുകളില്‍ നിന്നും സമ്പാദ്യം 304 റണ്‍സാണ്. രണ്ടു അപരാജിത സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തവണ ഒന്നിെേലറെ സെഞ്ച്വറികളുള്ള ഏക താരവും സഞ്ജു തന്നെ.

SANJU SAMSON

അഭിഷേക്, ഇഷാന്‍, സഞ്ജു എന്നീ മൂന്നു പേരെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്‌ക്വാഡിലെ 12 പേരും ഐപിഎല്ലില്‍ വേണ്ടത്ര ഇംപക്ടുണ്ടാക്കിയില്ലെന്നു തന്നെ പറയാം.

ഫിനിഷറായ റിങ്കു സിങ് (7 ഇന്നിങ്‌സില്‍ 215 റണ്‍സ്) കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ശരാശരി പ്രകടനം കാഴ്ചവച്ചപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ (എട്ടു മാച്ചില്‍ 2 വിക്കറ്റ്), അര്‍ഷ്ദീപ് സിങ് (എട്ടു മാച്ചില്‍ 8 വിക്കറ്റ്), കുല്‍ദീപ് യാദവ് (8 മാച്ചില്‍ 7 വിക്കറ്റ്), മുഹമ്മദ് സിറാജ് (9 മാച്ചില്‍ 9 വിക്കറ്റ്) എന്നിവരുടെ പ്രകടനം ശരാശരിക്കു താഴെയാണ്.

എന്നാല്‍ ഇവര്‍ക്കും താഴെ ദുരന്തങ്ങളായി മാറിയ താരങ്ങളാണ് കൂടുതലുമുള്ളത്. ഇതില്‍ തലപ്പത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (എട്ടു മാച്ചില്‍ 128 റണ്‍സ്) തന്നെ.

തിലക് വര്‍മ (188 റണ്‍സ്), സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (128 റണ്‍സ്, 4 വവിക്കറ്റ്), ശിവം ദുബെ (8 മാച്ചില്‍ 150), അക്ഷര്‍ പട്ടേല്‍ (31 റണ്‍സ്, 8 വിക്കറ്റ്), വരുണ്‍ ചക്രവര്‍ത്തി (ആറു മാച്ചില്‍ 7 വിക്കറ്റ്), വാഷിങ്ടണ്‍ സുന്ദര്‍ (169 റണ്‍സ്, 1 വിക്കറ്റ്) എന്നിവരാണ് വന്‍ ഫ്‌ളോപ്പുകളെന്നു നിസംശയം പറയാം. ഇതിനകം യാതൊരു ഇംപാക്ടും ഇവര്‍ ഐപിഎല്ലില്‍ ഉണ്ടാക്കിയിട്ടില്ല.

Story first published: Saturday, May 2, 2026, 13:31 [IST]
Other articles published on May 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+