IPL 2026: വൈഭവിനെ പൂട്ടാൻ വഴിയുണ്ടോ? ബൗളർമാർക്ക് ഇയാൻ ബിഷപ്പിന്റെ ക്ലാസ്, ഈ ഡെലിവറി അവനെ പൂട്ടും
ഐപിഎൽ 2026-ന്റെ കണ്ടെത്തലായി മാറിക്കഴിഞ്ഞു രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശി. സാങ്കേതിക തികവും ആത്മവിശ്വാസവും ഒത്തുചേർന്ന വൈഭവിന്റെ ബാറ്റിംഗിനെക്കുറിച്ച് വിഖ്യാത കമന്റേറ്റർ ഇയാൻ ബിഷപ്പ് നൽകിയ വിശകലനം ആരാധകർക്കിടയിൽ തരംഗമാവുകയാണ്. ലോകോത്തര ബൗളർമാർക്കെതിരെ പതറാതെ ബാറ്റ് വീശുന്ന വൈഭവ് ഭാവിയിലെ സൂപ്പർതാരമാണെന്ന സൂചനകളാണ് ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ നൽകുന്നത്. കെ.എൽ രാഹുലിന് താഴെ ഓറഞ്ച് ക്യാപ് റേസിൽ രണ്ടാമതാണ് വൈഭവ് സൂര്യവംശി. എങ്കിലും വൈഭവിന്റെ വീക്ക്നെസുകൾ എന്തെല്ലമാണ് എന്നും ഇയാൻ ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.
IPL 2026: സഞ്ജു ആളിക്കത്തുമോ? മുംബൈയ്ക്ക് വെല്ലുവിളിയാകാൻ സാധ്യത ഇതെല്ലാം, പ്രവചനവുമായി ആർ. അശ്വിൻ
അതുല്യമായ 'ബേസ്‌ബോൾ' സ്വിംഗ്
സാങ്കേതികമായി വൈഭവിന്റെ ബാറ്റിംഗ് ശൈലി ഏറെ സവിശേഷമാണെന്നും, ഒരു ബേസ്‌ബോൾ സ്വിംഗിനോട് സാമ്യമുള്ള അദ്ദേഹത്തിന്റെ ബാറ്റ് സ്വിംഗ് എതിരാളികളെ അമ്പരപ്പിക്കാൻ പോന്നതാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. പന്തിന്റെ ഗതിക്കനുസരിച്ച് ബാറ്റ് വീശുന്നതിനേക്കാൾ, ബേസ്‌ബോളിലെ ഹിറ്ററുടേതിന് സമാനമായ സ്ട്രോക്ക് പ്ലേയാണ് വൈഭവിനെ വേറിട്ടു നിർത്തുന്നത്. ഈ പ്രത്യേകത കാരണം പന്തിന്റെ വേഗതയെയും ബൗൺസിനെയും ഫലപ്രദമായി നേരിടാൻ വൈഭവിന് സാധിക്കുന്നു.

ബുംറയെ നേരിട്ട ആത്മവിശ്വാസം
ജസ്പ്രീത് ബുംറയെപ്പോലൊരു ലോകോത്തര ബൗളറെ നേരിടുമ്പോൾ സാധാരണയായി ബാറ്റർമാർ സമ്മർദ്ദത്തിലാകാറുണ്ട്. എന്നാൽ ബുംറയ്ക്കെതിരെ വൈഭവ് പുലർത്തിയ കാര്യക്ഷമമായ മാനസികാവസ്ഥ (psychological makeup) ശ്രദ്ധേയമാണെന്ന് ബിഷപ്പ് പറഞ്ഞു. ബൗളറുടെ പേരും പെരുമയും നോക്കാതെ പന്തിന്റെ മെറിറ്റിൽ കളിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള വൈഭവിന്റെ കഴിവ് ലോകത്തെ മികച്ച ബൗളർമാരെയും പ്രതിരോധത്തിലാക്കാൻ പോന്നതാണ്.
ബൗളർമാരുടെ ഉറക്കം കെടുത്തുന്ന വൈഭവ്
വൈഭവിന്റെ ബാറ്റിംഗിലെ ദൗർബല്യങ്ങൾ കണ്ടെത്തുക എന്നത് ബൗളർമാർക്ക് ഒരു കീറാമുട്ടിയാണെന്നാണ് ഇയാൻ ബിഷപ്പ് അഭിപ്രായപ്പെടുന്നത്. അണ്ടർ-19 ലോകകപ്പിലും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും 'ബാക്ക് ഓഫ് ലെങ്ത്' പന്തുകൾ അദ്ദേഹത്തിന് നേരിയ വെല്ലുവിളിയായിട്ടുണ്ടെങ്കിലും, അത്തരം പന്തുകൾ കൃത്യമായി എറിയാൻ സാധിച്ചില്ലെങ്കിൽ അവ അതിവേഗം ഗാലറിയിൽ എത്തും. പുൾ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ടോപ്പ് എഡ്ജ് വരാനുള്ള സാധ്യതയാണ് വൈഭവിന്റെ ഏക പരിമിതിയായി ബിഷപ്പ് കാണുന്നത്.
IPL 2026: ചെപ്പോക്കിൽ മുംബൈയെ സ്പിൻ കെണി കാത്തിരിക്കുന്നു! ഈ താരങ്ങൾ കലക്കുമെന്ന് ആകാശ് ചോപ്ര
ഇയാൻ ബിഷപ്പ് പറഞ്ഞത് -
"വൈഭവിന്റെ മാനസികാവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ നേരിടാൻ തക്ക പ്രാപ്തിയുള്ളതാണെന്ന് ഞാൻ കരുതുന്നു. അവൻ ബുംറയെ നേരിട്ട രീതി നോക്കൂ. സാങ്കേതികമായി അവന്റെ ബാറ്റ് സ്വിംഗ് തികച്ചും വ്യത്യസ്തമാണ്, ഏതാണ്ട് ഒരു ബേസ്‌ബോൾ സ്വിംഗ് പോലെയാണത്.
അവന്റെ പോരായ്മ എന്താണെന്ന് കൃത്യമായി കണ്ടെത്തുക പ്രയാസകരമാണ്. എങ്കിലും, അണ്ടർ-19 ലോകകപ്പിലും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുമൊക്കെ 'ബാക്ക് ഓഫ് ലെങ്ത്' പന്തുകൾ അവനെതിരെ ഫലപ്രദമായിട്ടുണ്ട്. എന്നാൽ, പുൾ ഷോട്ടിന് ശ്രമിക്കുമ്പോൾ ടോപ്പ് എഡ്ജ് ലഭിക്കുന്ന തരത്തിൽ കൃത്യമായ ആ 'ബാക്ക് ഓഫ് ലെങ്ത്' പന്തുകൾ എറിയാൻ സാധിച്ചില്ലെങ്കിൽ, അതേ പന്തുകൾ ഗാലറിക്ക് പുറത്തെത്തും."
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications