IPL 2026: സഞ്ജു ഔട്ട്!! വൈഭവ്-അഭി ഓപ്പണിങ്, ക്യാപ്റ്റന്‍ ശ്രേയസ്; ഈ 11നെ വീഴ്ത്താന്‍ ആരുണ്ട്?
ഐപിഎല്ലിന്റെ 19ാം സീസണില്‍ 43 മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പ്ലേഓഫ് ബെര്‍ത്തിനായി പത്ത് ടീമുകള്‍ക്കുമിടയില്‍ വീറുറ്റ പോരാട്ടമാണ് ഇപ്പോഴുള്ളത്. ഇനിയുള്ള ദിവസങ്ങള്‍ പല ഫ്രാഞ്ചൈസികളെയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അടുത്ത മല്‍സരങ്ങളുടെ ഫലം ആശ്രയിച്ചാവും പല ടീമുകളുടെയും ഭാവി.
ഇതുവരെ നടന്നിട്ടുള്ള മല്‍സരങ്ങളില്‍ വിവിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറിയ താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഈ തരത്തില്‍ മിന്നിച്ചവരെ മാത്രം ഉള്‍പ്പെടുത്തി ഒരു ടീം ഓഫ് ദി ടൂര്‍ണെന്റിനെ തിരഞ്ഞെടുത്താല്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നമുക്കു നോക്കാം.

ടീമില്‍ ആരൊക്കെ?
ഐപിഎല്ലിലെ ടീം ഓഫ് ദി ടൂര്‍ണമെന്റിന്റെ ഓപ്പണിങ് ജോടികളായി രണ്ടു വെടിക്കെട്ട് ഇടംകൈയന്‍ ബാറ്റര്‍മാരാണുള്ളത്. ഒരാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സൂപ്പര്‍ താരം അഭിഷേക് ശര്‍മയാണെങ്കില്‍ അടുത്തയാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യംവംശിയുമാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണടക്കമുള്ളവരെ പിന്തള്ളിയാണ് അഭിഷേകും വൈഭവും ഈ റോളിലെത്തുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ടോപ്പ് ഫൈവിലുള്ളവരാണ് രണ്ടു പേരും, അഭിഷേക് രണ്ടാമതുണ്ട്. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 209.35 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 425 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.
15 കാരനായ വൈഭവ് ഓറഞ്ച് ക്യാപ്പ് ലിസ്റ്റിലെ നാലാമനുമാണ്. 10 ഇന്നിങ്‌സുകളില്‍ നിന്നും 237.64 എന്ന അവിശ്വസനീയ സ്ട്രൈക്ക് റ്റേില്‍ താരം അടിച്ചെടുത്തത് 404 റണ്‍സാണ്. ഈ സീസണില്‍ റോയല്‍സിന്റെ കുതിപ്പിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും വൈഭവിന്റെ മിന്നുന്ന പ്രകടനമാണ്.
െൈവഭവ്- അഭിഷേക് ഓപ്പണിങ് ജോടിക്കു ശേഷം ഇലവനില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ എസ്ആര്‍എച്ചിന്റെ ഇഷാന്‍ കിഷനും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരുമാണ്. ബാറ്റിങിനൊപ്പം താല്‍ക്കാലിക ക്യാപ്റ്റനായും ഓറഞ്ച് ആര്‍മിക്കായി തിളങ്ങാന്‍ ഇഷാനു സാധിച്ചിരുന്നു. ഒമ്പതു മാച്ചില്‍ നിന്നും 312 റണ്‍സ് അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു.
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ തലപ്പത്തുള്ള ശ്രേയസിന്റെ പഞ്ചാബ് പ്ലേഓഫിനു തൈാട്ടരികെയാണ്. ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അവര്‍ ഇത്തവണ തോല്‍ക്കുകയും ചെയ്തിട്ടുള്ളൂ. ബാറ്റിങെടുത്താല്‍ ഏഴിന്നിങ്‌സുകളില്‍ നിന്നും 309 റണ്‍സും അദ്ദേഹം നേടിക്കഴിഞ്ഞു.
ശ്രേയസിനു ശേഷം ഇലവനില്‍ അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ എസ്ആര്‍എച്ചിന്റെ ഹെന്‍ട്രിച്ച് ക്ലാസെന്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ജോടികളായ ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരുമാണ്. ക്ലാസെന്റെ ബെസ്റ്റ് സീസണുകളിലൊന്നായി ഇതു മാറിയിരിക്കുകയാണ്.
ഒമ്പതിന്നിങ്‌സില്‍ നിന്നും 414 റണ്‍സുമായി അദ്ദേഹം റണ്‍വേട്ടയില്‍ മൂന്നാമതുണ്ട്. ഫിനിഷിങില്‍ ആര്‍സിബിക്കായി ചില ഇടിവെട്ട് പ്രകടനങ്ങള്‍ നടത്താന്‍ ഡേവിഡിനായിട്ടുണ്ട്. ക്രുനാലാവട്ടെ ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച സംഭാവനകളാണ് നല്‍കുന്നത്.

തുടര്‍ന്ന് ബൗളര്‍മാരുടെ ഊഴമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അന്‍ഷുല്‍ ംബോജ് എന്നിവരാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഏക സ്പിന്നറയി റോയല്‍സിന്റെ രവി ബിഷ്‌നോയിയുമുണ്ട്.
ഇംപാക്ട് പ്ലെയര്‍ എസ്ആര്‍എച്ച് പേസര്‍ ഇഷാന്‍ മലിങ്കയാണ്. 17 വിക്കറ്റുകളുമായി ഇപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയാണ് ഭുവി. ആര്‍ച്ചര്‍ 15 വിക്കറ്റുമായി തൊട്ടു പിന്നാലെയുണ്ട്. കംബോജ് 14ഉം ബിഷ്‌നോയ് 11ഉം വിക്കറ്റുകളെടുത്തിട്ടുണ്ട്.
ടീം ഓഫ് ദി ടൂര്‍ണമെന്റ്
വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ജോഫ്ര ആര്‍ച്ചര്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, അന്‍ഷുല്‍ കംബോജ്.
ഇംപാക്ട് പ്ലെയര്‍- ഇഷാന്‍ മലിങ്ക
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications