Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

117 ബോള്‍ നേരിട്ടു, വെറും 2 സിക്‌സ്!! ജഡ്ഡു ആ ഉപദേശം കേള്‍ക്കുന്നില്ല, തുറന്നടിച്ച് അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സിനായി ഈ ഐപിഎല്‍ സീസണില്‍ ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങ് കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ ജഡജയ്‌ക്കെതിരേ തുറന്നിടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ താരം ആര്‍ അശ്വിന്‍. ടി20യില്‍ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിനായി പറഞ്ഞുകൊടുത്ത ഉപദേശം കേള്‍ക്കാന്‍ ജഡ്ഡു തയ്യാറാവുന്നില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു കഴിഞ്ഞ ദിവസം രാത്രി റോയല്‍സ് ഏഴു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയ കളിയിലും ജഡേജയുടെ പ്രകടനം പരിതാപകരമായിരുന്നു. അഞ്ചാം നമ്പറില്‍ കളിച്ച അദ്ദേഹം 14 ബോളില്‍ നേടിയത് 20 റണ്‍സ് മാത്രമാണ്. ഓരോ ഫോറും സിക്‌സറും മാത്രമേ ജഡ്ഡുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

RAVINDRA JADEJA

അദ്ദേഹത്തിന്റെ മെല്ലെപ്പോക്കാണ് 240-250 റണ്‍സെങ്കിലും എത്തേണ്ടിയിരുന്ന റോയല്‍സിന്റെ ടോട്ടല്‍ 225 റണ്‍സിലൊടുതതിയത്. ഈ സ്‌കോര്‍ പ്രതിരോധിക്കാനും റോയല്‍സിനായില്ല. അഞ്ചു ബോള്‍ ശേഷിക്കെ വെറും മൂന്നു വിക്കറ്റിനു ഡിസി ലക്ഷ്യം മറികടക്കുകയും ചെയ്തു.

വിമര്‍ശിച്ച് അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലെ ആഷ്‌കി ബാത്തെന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു രവീന്ദ്ര ജേേഡജയ്‌ക്കെതിരേ ആര്‍ അശ്വിന്‍ രംഗത്തു വന്നത്.

ആരു പറഞ്ഞിട്ടും ടി20യില്‍ ബാറ്റിങ് സമീപനം മാറാന്‍ ജഡേജ തയ്യാറാവുന്നില്ലെന്നും ഇതാണ് ബാറ്റിങില്‍ പിറകിലേക്കു അടുപ്പിക്കുന്നതന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'കോച്ചുമാരുള്‍പ്പെടെ ഒരുപാട് പേര്‍ രവീന്ദ്ര ജഡേജയോടു ഒരുപാട് ബാറ്റിങിനെ കുറിച്ച് സംസാരിച്ചു കഴിഞ്ഞു സ്പിന്നര്‍മാരെ കൂടുതല്‍ അഗ്രസീവായി നേരിടാനാണ് അവരെല്ലാം അദ്ദേഹത്തെ ഉപദേശിച്ചത്.

പക്ഷെ ഇതൊന്നും ജഡേജ കേള്‍ക്കുന്നേയില്ല. 2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കു ടോപ് ഓര്‍ഡറില്‍ ഒരു ഇടംകൈയന്‍ ബാറ്ററെ ആവശ്യമായി വന്നപ്പോഴെല്ലാം കൂടുതല്‍ അനുഭവസമ്പത്തുണ്ടായിട്ടും ജഡേജയെ തഴഞ്ഞ ശേഷം അക്ഷര്‍ പട്ടേലിനെയാണ് ടീം മാനേജ്‌മെന്റ് അയച്ചത്.

അതിന്റെ കാരണം വളരെ സിംപിളാണ്. അക്ഷര്‍ മടക്കാറില്ല, സ്പിന്നര്‍മാരെയും മറ്റു ബൗളര്‍മാരെയുമെല്ലാം അവന്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടുന്നു'- അശ്വിന്‍ വിശദമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസം എംഎസ് ധോണിയുടെ ബാറ്റിങ് ശൈലിയുമായാണ് ജഡേജയുടെ ഇപ്പോഴത്തെ സമീപനത്തെ അദ്ദേഹം താരതമ്യം ചെയ്തത്. ആധുനിക ടി20 ഗെയിമില്‍ അവരുടെ ഈ ശൈലി കാലഹരണപ്പെട്ടതാണെന്നും അശ്വിന്‍ പരിഹസിക്കുന്നു.

RAVINDRA JADEJA

'എംഎസ് ധോണിയുടെ അതേ മനോഭാവം തന്നെയാണ് രവീന്ദ്ര ജഡേജയ്ക്കുമുള്ളത്. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനൊപ്പം ഒരുപാട് വര്‍ഷങ്ങള്‍ കളിച്ചതിനാല്‍ ആ ശൈലി ജഡേജയെയും സ്വാധീനിച്ചിരിക്കാം. ഗെയിമിനെ കൂടൂതല്‍ ഡീപ്പിലേക്കു കൊണ്ടു പോയതിനു ശേഷം പേസര്‍മാരെ ലക്ഷ്യമിടുകയെന്നതാണ് രണ്ടു പേരുടെയും ശൈലി'- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ജഡേജയുടെ പ്രകടനം

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഈ സീസണിലെ ട്രേഡില്‍ ആദ്യ തട്ടകമായ രാജസ്ഥാന്‍ റോയല്‍സിലേക്കു ചേക്കേറിയ രവീന്ദ്ര ജഡേജയ്ക്കു പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ട് ഇനിയുമുണ്ടാക്കാനായിട്ടില്ല.

10 മല്‍സരങ്ങളിലായി ഏഴിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 50.66 ശശാശരിയില്‍ നേടിയത് വെറും 152 റണ്‍സാണ്. 129.91 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്.

റോയല്‍സിനായി ജഡ്ഡു ഇത്തവണ നേരിട്ടത് ആകെ 117 ബോളുകളാണ്. ഇതില്‍ വെറും രണ്ടു സിക്‌സറുകള്‍ മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി എത്രത്തോളം ഡിഫന്‍സീവാണെന്നു തെളിയിക്കാന്‍ ഈ കണക്ക് തന്നെ ധാരാളം.

Story first published: Saturday, May 2, 2026, 14:49 [IST]
Other articles published on May 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+