For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ഫുൾ പവറിൽ ഐപിഎൽ, ഓരോ മത്സരവും ഇനി നോക്കൗട്ട്; നിങ്ങളുടെ ടീം സുരക്ഷിതരാണോ? അറിയാം

ഐപിഎൽ 2026-ൽ സമ്മർദ്ദം അതിന്റെ അത്യുന്നത നിലയിലെത്തിയിരിക്കുന്നു. രാജസ്ഥാൻ റോയൽസ് ഡൽഹിയോട് തോറ്റതോടെ പ്ലേഓഫ് സമവാക്യങ്ങൾ സങ്കീർണ്ണമായി. ഇപ്പോൾ ടേബിളിൽ താഴെയുള്ള ടീമുകൾക്ക് പോലും നേരിയ പ്രതീക്ഷകൾ ബാക്കിയുണ്ട്. പ്ലേഓഫ് ഉറപ്പിക്കാൻ 16 പോയിന്റുകൾ അത്യാവശ്യമാണെന്നിരിക്കെ, ഓരോ ടീമിനും മുന്നിലുള്ള കടമ്പകൾ ചില്ലറയല്ല.

IPL 2026: വൈഭവിനെ പൂട്ടാൻ വഴിയുണ്ടോ? ബൗളർമാർക്ക് ഇയാൻ ബിഷപ്പിന്റെ ക്ലാസ്, ഈ ഡെലിവറി അവനെ പൂട്ടും
സമ്മർദ്ദത്തിലായി വമ്പന്മാർ; പ്ലേഓഫ് ലക്ഷ്യമിട്ട് ടീമുകൾ

പ്ലേഓഫ് റേസിൽ മുൻപന്തിയിലുള്ള പഞ്ചാബ് കിംഗ്‌സിനും ആർസിബിക്കും ഹൈദരാബാദിനും കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്. ശേഷിക്കുന്ന 6 മത്സരങ്ങളിൽ നിന്ന് വെറും 2 വിജയങ്ങൾ മാത്രം നേടിയാൽ പഞ്ചാബിന് പ്ലേഓഫ് ഉറപ്പിക്കാം. ആർസിബിക്കും എസ്ആർഎച്ചിനും 5 മത്സരങ്ങളിൽ നിന്ന് 2 വിജയങ്ങൾ മതി. എന്നാൽ രാജസ്ഥാൻ റോയൽസിന് കഴിഞ്ഞ തോൽവി തിരിച്ചടിയായി; അവർക്ക് ഇനി 4 മത്സരങ്ങളിൽ നിന്ന് 2 ജയം അനിവാര്യമാണ്.

rrvsdc

അടിമുടി മാറ്റം കാത്ത് ഗുജറാത്തും ഡൽഹിയും

ഗുജറാത്ത് ടൈറ്റൻസിന് പ്ലേഓഫിൽ എത്തണമെങ്കിൽ ശേഷിക്കുന്ന 5 മത്സരങ്ങളിൽ നിന്ന് 3 എണ്ണം ജയിക്കണം. അതേസമയം, രാജസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന് ഇനി 5 മത്സരങ്ങളിൽ 4 വിജയങ്ങൾ വേണം. ഒരു തോൽവി പോലും ഇവരുടെ പ്ലേഓഫ് സ്വപ്നങ്ങളെ തകിടം മറിച്ചേക്കാം.

"ഡു ഓർ ഡൈ" മോഡിൽ ചെന്നൈയും കൊൽക്കത്തയും മുംബൈയും

ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലായിരിക്കുന്നത് ചെന്നൈ സൂപ്പർ കിംഗ്‌സ്, കെകെആർ, മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ ടീമുകളാണ്. സിഎസ്കെയ്ക്ക് ഇനി ശേഷിക്കുന്ന 6 മത്സരങ്ങളിൽ 5 എണ്ണത്തിലും വിജയിച്ചാലേ 16 പോയിന്റിൽ എത്താൻ സാധിക്കൂ. കെകെആർ, മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകൾക്ക് ഇനി പ്ലേഓഫ് കാണണമെങ്കിൽ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിക്കണം (6-ൽ 6 വിജയങ്ങൾ). അതായത്, ഇവർക്ക് ഇനി വരാനിരിക്കുന്ന ഓരോ മത്സരവും ഫൈനലിന് തുല്യമാണ്.

IPL 2026: സഞ്ജു ആളിക്കത്തുമോ? മുംബൈയ്ക്ക് വെല്ലുവിളിയാകാൻ സാധ്യത ഇതെല്ലാം, പ്രവചനവുമായി ആർ. അശ്വിൻ
ഇന്ന് നടക്കാനിരിക്കുന്ന ചെന്നൈ മുംബൈ പോരാട്ടവും ഈ റേസിൽ ഇരു ടീമുകൾക്കും അതി നിർണായകമാണ്. അത്രയ്ക്ക് പ്രധാനപ്പെട്ട ഈ മത്സരത്തിൽ ഏറ്റുമുട്ടുക ചെന്നൈയിലെ അഞ്ചാം നമ്പർ പിച്ചിലാണ്. ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യ കളിച്ച അതേ പിച്ച്. റൺ ഒഴുകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഈ പിച്ച് കൂടുതലും സ്പിന്നിനെ തുണയ്ക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. റുതുരാജ് ​ഗെയ്ക്വാദും സഞ്ജു സാംസണും അടക്കം സ്പിന്നിനെ നേരിടാൻ വലിയ താൽപര്യം കാണിക്കുന്ന ബാറ്റിങ്ങ് നിരയുള്ള ചെന്നൈയ്ക്ക് അതൊരു അനു​ഗ്രഹമാണെങ്കിലും ഈ സീസണിൽ സ്പിന്നിന് മുന്നിൽ പതറുന്ന മുംബൈയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. മിച്ചൽ സാന്റ്നറെയും അള്ളാ ​ഗസൻഫറെയും മുംബൈ എങ്ങനെ ഉപയോ​ഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവർ ചെന്നൈയെ പൂട്ടാനുള്ള സാധ്യതകൾ നിർണയിക്കുക.

Story first published: Saturday, May 2, 2026, 11:00 [IST]
Other articles published on May 2, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+