വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമോ? എല്ലാം ഇവര്‍ തീരുമാനിക്കും.. ഫ്‌ളോപ്പായാല്‍ ഇന്ത്യക്ക് പ്രതീക്ഷ വേണ്ട

അഡ്‌ലെയ്ഡാണ് ഒന്നാം ടെസ്റ്റിന് വേദിയാവുന്നത്

By Manu

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ അഡ്‌ലെയ്ഡിലേക്കാണ്. വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര.
വലിയ പ്രതീക്ഷകളുമായാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങിയത്.

ഇവര്‍ക്ക് കംഗാരുവേട്ട ഹോബി... പേര് കേട്ടാല്‍ ഓസീസ് വിറയ്ക്കും!! ഒരാള്‍ ഇപ്പോള്‍ ടീം ഇന്ത്യക്കൊപ്പംഇവര്‍ക്ക് കംഗാരുവേട്ട ഹോബി... പേര് കേട്ടാല്‍ ഓസീസ് വിറയ്ക്കും!! ഒരാള്‍ ഇപ്പോള്‍ ടീം ഇന്ത്യക്കൊപ്പം

രണ്ടു ലോകകപ്പുകള്‍, ഐസിസിയുടെ മികച്ച ടെസ്റ്റ് താരം... കരിയര്‍ ഗംഭീരം, വാഴ്ത്തപ്പെടാതെ പോയ ഹീറോ രണ്ടു ലോകകപ്പുകള്‍, ഐസിസിയുടെ മികച്ച ടെസ്റ്റ് താരം... കരിയര്‍ ഗംഭീരം, വാഴ്ത്തപ്പെടാതെ പോയ ഹീറോ

ചരിത്രത്തിലാദ്യമായി ഓസ്ട്രലേിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ സ്വപ്‌നം ഇത്തവണ പൂവണിയുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ചില താരങ്ങളുടെ പ്രകടനമായിരിക്കും പരമ്പരയില്‍ ഇന്ത്യക്കു നിര്‍ണായകമാവുക. ഇന്ത്യയുടെ തുറുപ്പുചീട്ടുകളായ ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

വിദേശ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള നല്ല ബാറ്റിങ് ടെക്‌നിക്കുള്ള താരമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ ക്ഷമയോടെ ബാറ്റ് വീശി ടീമിനെ രക്ഷിക്കാന്‍ പ്രത്യേക മിടുക്ക് അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ഓസീസിനെതിരേ രഹാനെയുടെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാവും.
2014ലെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാവും അദ്ദേഹം ഇത്തവണ ഇറങ്ങുക. മധ്യനിരയില്‍ രഹാനെയില്‍ നിന്നും മികച്ച സംഭാവനയുണ്ടായാല്‍ ഓസീസിനെ വിറപ്പിക്കാന്‍ ഇന്ത്യക്കാവുമെന്നുറപ്പാണ്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

പേസ് ബൗളിങില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരമാണ് ഇഷാന്ത് ശര്‍മ. കരിയറില്‍ ഇതു നാലാം തവണയാണ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. 2007-08ലെ തന്റെ പ്രഥമ ഓസീസ് പര്യടനത്തില്‍ ഇതിഹാസ താരമായ റിക്കി പോണ്ടിങുള്‍പ്പെടെയുള്ളവരെ വിറപ്പിച്ച താരമാണ് ഇഷാന്ത്.
കഴിഞ്ഞ മൂന്ന് പര്യടനങ്ങളില്‍ 10 ടെസ്റ്റുകളില്‍ നിന്നായി 20 വിക്കറ്റുകളാണ് പേസര്‍ നേടിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇഷാന്തിന്റെ പ്രകടനത്തില്‍ വന്‍ പുരോഗതിയുണാണ്ടായത്. ഈ വര്‍ഷം കളിച്ച എട്ടു ടെസ്റ്റുകളില്‍ നിന്നും 30 വിക്കറ്റുകള്‍ ഇഷാന്ത് വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയയിലും അദ്ദേഹത്തിന് ഈ ഫോം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യന്‍ പേസ് ബൗളിങിലെ സെന്‍സേഷനാണ് ജസ്പ്രീത് ബുംറ. ട്വന്റി20യിലൂടെ തുടങ്ങി ഏകദിന, ടെസ്റ്റ് ടീമുകളിലെത്തിയ ബുംറ ഇപ്പോള്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഓസ്‌ട്രേലിയയിലെ വേഗമേറിയ പിച്ചില്‍ തന്റെ ബൗളിങ് വൈവിധ്യം കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ അദ്ദേഹത്തിനാവും. ഇതുവരെ കളിച്ച ആറു ടെസ്റ്റുകളില്‍ നിന്നായി 28 വിക്കറ്റുകള്‍ ബുംറ നേടിക്കഴിഞ്ഞു.
ഇരുവശങ്ങളിലേക്കും ഒരുപോലെ പന്ത് സ്വിങ് ചെയ്യിക്കാന്‍ മിടുക്കനായ ബുംറയുടെ വലംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയുള്ള ഇന്‍സ്വിങറുടെ അപകടം വിതയ്ക്കുന്നതാണ്. ബുംറയ്ക്കു തുടക്കത്തില്‍ തന്നെ ബ്രേക്ത്രൂ നല്‍കാന്‍ കഴിഞ്ഞാല്‍ ഓസീസ് ബാറ്റിങിന് കൂച്ചുവിലങ്ങിടാന്‍ ഇന്ത്യക്കു കഴിയും.

വിരാട് കോലി

വിരാട് കോലി

ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലാണ്. ഏതു പിച്ചിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കനായ കോലി ഓസ്‌ട്രേലിയയിലും റണ്‍മഴ പെയ്യിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കുവരാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിലെല്ലാം അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ 595ഉം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 286ഉം റണ്‍സാണ് ടെസ്റ്റ് പരമ്പരകളില്‍ നിന്നും കോലി നേടിയത്.
2014-15ലെ കഴിഞ്ഞ ഓസീസ് പര്യടനത്തിലും ഇന്ത്യന്‍ നായകന്‍ കസറിയിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും അന്ന് 692 റണ്‍സാണ് കോലി അടിച്ചെടുത്തത്.

Story first published: Wednesday, December 5, 2018, 16:04 [IST]
Other articles published on Dec 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X