വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ തകര്‍ക്കാന്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് യുവതാരങ്ങള്‍, പട്ടികയില്‍ മലയാളിയും

പ്രതീക്ഷയോടെ യുവതാരങ്ങൾ | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം നടത്താന്‍ തയ്യാറെടുത്ത് അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ളത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്ന അഞ്ച് കളിക്കാര്‍ അരൊക്കെയാണെന്ന് നോക്കാം.

ബിസിസിഐ ക്ലീന്‍ബൗള്‍ഡ്... ശ്രീശാന്ത് തിരിച്ചുവരുന്നു!! വിലക്ക് നീക്കി സുപ്രീം കോടതി ബിസിസിഐ ക്ലീന്‍ബൗള്‍ഡ്... ശ്രീശാന്ത് തിരിച്ചുവരുന്നു!! വിലക്ക് നീക്കി സുപ്രീം കോടതി

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

2019 ഐ.പി.എല്‍ ലേലത്തില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് വരുണ്‍ ചക്രവര്‍ത്തിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. അരങ്ങേറ്റ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 8.4 കോടി രൂപ മുടക്കിയാണ് വരുണിനെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇത്രയും പണം മുടക്കി പഞ്ചാബ് സ്വന്തമാക്കാന്‍ മാത്രമുള്ള കളിമികവുള്ള താരമാണ് വരുണ്‍. ഫാസ്റ്റ് ബൗളറായി വരവറിയിച്ച് താരം പരിക്കിനെത്തുടര്‍ന്ന് സ്പിന്നറായി മാറി. ഏഴ് വ്യത്യസ്തശൈലിയില്‍ പന്ത് എറിയാന്‍ കഴിയുന്ന വരുണ്‍ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്. തമിഴ്‌നാടിനുവേണ്ടി കളിച്ച വരുണ്‍ അവസാന സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ 9 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് പിഴുതത്. ബാറ്റുകൊണ്ടും മികവുകാട്ടുന്ന വരുണിന് കൊല്‍ക്കത്ത,ചെന്നൈ താരങ്ങള്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞുകൊടുത്തിട്ടുള്ള അുനുഭവസമ്പത്തുമുണ്ട്. മുജീബ് റഹ്മാന്‍,രവിചന്ദ്ര അശ്വിന്‍,വരുണ്‍ ആരോണ്‍ തുടങ്ങിയ ബൗളര്‍മാര്‍ അണിനിരക്കുന്ന പഞ്ചാബിനൊപ്പം വരുണും ഇറങ്ങുമ്പോള്‍ എതിരാളികള്‍ കരുതിത്തന്നെയിരിക്കണം.

ശിവം ദുബെ

ശിവം ദുബെ

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമാണ് മുംബൈയില്‍ നിന്നുള്ള ശിവം ദുബെ ഐ.പി.എല്ലില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഓള്‍റൗണ്ടറായ ദുബയെ അഞ്ച് കോടി രൂപ മുടക്കിയാണ് കോലിയുടെ ബംഗളൂരു ടീമിലെത്തിച്ചത്. രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരേ ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയ ദുബെയെ ഇത്തവണ ബംഗളൂരു ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ്. മുംബൈ ട്വന്റി20 ലീഗില്‍ പ്രവീണ്‍ താംബയുടെ ഓവറിലും അഞ്ച് സിക്‌സര്‍ പറത്തി ദുബെ പ്രതിഭതെളിയിച്ചിട്ടുണ്ട്. ഫിനിഷര്‍ റോളില്‍ ബംഗളൂരു ദുബെയ്ക്ക് അവസരം നല്‍കാനാണ് സാധ്യത. പോയ സീസണിലെ രഞ്ജി ട്രോഫിയില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 52.66 ശരാശരിയില്‍ 632 റണ്‍സാണ് ദുബൈ അടിച്ചെടുത്തത്. മീഡിയം പേസറായ ദുബെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ പിഴുത് കൈയടി നേടിയിരുന്നു.

പ്രഭ്‌സിമ്രാന്‍ സിങ്

പ്രഭ്‌സിമ്രാന്‍ സിങ്

കിങ്‌സ് ഇലവന്‍ പഞ്ചാബ് 4.8 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരമാണ് പ്രഭ്‌സിമ്രാന്‍ സിങ്. 18 കാരനായ താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ചെറിയ പ്രായത്തിനുള്ളില്‍ അറ്റാക്കിഹ് ക്രിക്കറ്റില്‍ പേരെടുത്ത താരം ഈ സീസണില്‍ പഞ്ചാബിന് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഭ്‌സിമ്രാന്‍ സിങിന്റെ മികച്ച പ്രകടനം വിലയിരുത്തി ഇന്ത്യ അണ്ടര്‍ 19 ടീമിലും താരത്തിന് അവസരം നല്‍കിയിരുന്നു. ആദം ഗില്‍ക്രിസ്റ്റിന്റെ ആരാധകനായ പ്രഭ്‌സിമ്രാന്‍ സിങിനെ വിക്കറ്റ് കീപ്പറായാണ് പഞ്ചാബ് പരിഗണിക്കുന്നത്.

ദേവദത്ത് പടിക്കല്‍

ദേവദത്ത് പടിക്കല്‍

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് മലയാളിയായ ദേവദത്തിന് ഐ.പി.എല്ലിലേക്കുള്ള വഴിതുറന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ദേവദത്തിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിലെ കര്‍ണാടക പ്രീമിയര്‍ ലീഗില്‍ നാല് മത്സരത്തില്‍ നിന്ന് 124 റണ്‍സാണ് താരം നേടിയത്. അടിച്ചുതകര്‍ത്ത് കളിക്കുന്ന ദേവദത്താണ് കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുള്ളത്. 829 റണ്‍സാണ് 18കാരനായ താരം അടിച്ചെടുത്തത്. ഓഫ് ബ്രെയ്ക്ക് ബൗളര്‍കൂടിയായ ദേവദത്തിന് താരസമ്പന്നമായ ബംഗളൂരുവിനൊപ്പം ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാന്‍ ഇടയില്ല.

ഹര്‍പ്രീത് ബ്രാര്‍

ഹര്‍പ്രീത് ബ്രാര്‍

അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഹര്‍പ്രീത് ബ്രാറിനെ ടീമിലെത്തിച്ചത്. പഞ്ചാബ് ജൂനിയര്‍ ടീമിനൊപ്പം തിളങ്ങിയതാണ് ഹര്‍പ്രീതിന് കരുത്തായത്. ഓള്‍റൗണ്ടറായ താരം ഇടം കൈയന്‍ സ്പിന്നറെന്ന നിലയിലാണ് കൂടുതല്‍ ശോഭിക്കുന്നത്.ഭാവിയില്‍ കാനഡയിലേക്ക് ചേക്കേറുകയാണ് താരത്തിന്റെ ലക്ഷ്യം. അവിടെ ക്രിക്കറ്റിന് കൂടുതല്‍ അവസരം ലഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍പ്രീത് പറഞ്ഞിരുന്നു.

ലോകകപ്പ് ടീമിലെത്തുമോ മായങ്ക്? മഹാരാഷ്ട്രയെ തല്ലിച്ചതച്ച് താരം... കര്‍ണാടകയ്ക്ക് കന്നിക്കിരീടംലോകകപ്പ് ടീമിലെത്തുമോ മായങ്ക്? മഹാരാഷ്ട്രയെ തല്ലിച്ചതച്ച് താരം... കര്‍ണാടകയ്ക്ക് കന്നിക്കിരീടം

Story first published: Friday, March 15, 2019, 11:23 [IST]
Other articles published on Mar 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X