ടി20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യക്കെതിരേയുള്ള സൂപ്പര്‍ പോരാട്ടം എന്തു വില കൊടുത്തും ജയിക്കാന്‍ പാകിസ്താന്‍ ടീം ശ്രമിക്കുമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ഒരിക്കല്‍ക്കൂടി ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അടുത്ത ഞായറാഴ്ചയാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ.
ലോകകപ്പിനായി തിരിക്കുന്നതിനു മുമ്പ് മുന്‍ പാക് ക്യാപ്റ്റനും ഇതിഹാസ താരവുമായ റമീസ് രാജ ടീമിനോടു ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രമാണെന്നു റിസ്വാന്‍ വെളിപ്പെടുത്തി. എന്തൊക്കെ സംഭവിച്ചാലം ഇന്ത്യയോടു തോല്‍ക്കാന്‍ മാത്രം പാടില്ലെന്നാണ് രാജ പറഞ്ഞതെന്നു റിസ്വാന്‍ വ്യക്തമാക്കി. ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങള്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുന്നവയാണ്. എല്ലാ രാജ്യങ്ങളിലുള്ളവരും ഈ മല്‍സരം കാണുകയും ചെയ്യാറുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ ഞങ്ങള്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ അതു എത്ര മാത്രം വലുതാണെന്നു പാകിസ്താനില്‍ തിരിച്ചെത്തുന്നതു വരെ അറിയില്ലായിരുന്നു. നാട്ടിലെത്തിയ ശേഷം ഞങ്ങള്‍ ഷോപ്പിങിനു പോയപ്പോള്‍ ആളുകള്‍ പണം പോലും വാങ്ങിയിട്ടില്ലെന്നു റിസ്വാന്‍ വ്യക്തമാക്കി.
ഇന്ത്യയെ ഈ ലോകകപ്പില്‍ തോല്‍പ്പിച്ചേ തീരുവെന്ന റമീസ് രാജയുടെ വാക്കുകളാണ് ഇത്തവണ ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞത്. നിങ്ങള്‍ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും അതു വലിയ വിഷയമല്ല. പക്ഷെ ഇന്ത്യക്കെതിരേ പരാജയപ്പെടാന്‍ മാത്രം പാടില്ലയെന്നാണ് റമീസ് രാജ പറഞ്ഞതെന്നും റിസ്വാന്‍ കൂട്ടിച്ചേര്‍ത്തു. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നിരുന്നു. അന്നു മെല്‍ബണില്‍ നടന്ന ത്രില്ലറില്‍ പാക് പടയെ അവസാന ബോളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

അതേസമയം, ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ ദയനീയ റെക്കാര്‍ഡാണ് പാകിസ്താനുള്ളത്. ടി20 ലോകകപ്പില്‍ ഒരു തവണ മാത്രമേ ഇന്ത്യയെ വീഴ്ത്താന്‍ പാക്പടയ്ക്കായിട്ടുള്ളൂ. 2021ല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇത്. എട്ടു തവണയാണ് ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ ആറിലും വിജയം ഇന്ത്യക്കായിരുന്നു. ഒന്നില്‍ പാക് ടീം ജയിച്ചപ്പോള്‍ ഒരു മല്‍സരം ടൈയില്‍ കലാശിക്കുകയും ചെയ്തു.
ലോകകപ്പ് സ്‌ക്വാഡ്
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
റിസര്‍വുകള്‍: ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയൂബ്, അബ്രാര്‍ അഹമ്മദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, അസം ഖാന്‍, മുഹമ്മദ് അബ്ബാസ് അഫ്രീഡി, മുഹമ്മദ് ആമിര്‍, നസീം ഷാ, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാന്‍.