ഇന്നത്തെ കാലത്ത് 20 ഓവറിൽ 250-ഉം 300-ഉം റൺസുകൾ വളരെ എളുപ്പത്തിൽ പിറക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ, കാലം ഒന്ന് പുറകിലേക്ക് ഒന്ന് പോയി നോക്കൂ. വർഷം 2006. ഒരു ഏകദിന മത്സരത്തിൽ 270 റൺസ് പിന്തുടർന്ന് ജയിക്കുക എന്നത് അന്ന് ഏതാണ്ട് അസാധ്യമായിരുന്നു. 300 റൺസ് സ്കോർ ബോർഡിൽ എത്തിച്ചാൽ ടീം സുരക്ഷിതമെന്ന് കരുതിയിരുന്ന കാലം. അവിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ അവിശ്വസനീയമായ പോരാട്ടം നടന്നത്. ഒന്നാം ഇന്നിങ്സിൽ ലോകത്തെ ഏറ്റവും വലിയ ഏകദിന ടോട്ടൽ പിറന്നു. രണ്ടാം ഇന്നിങ്സിൽ അത് ചേസ് ചെയ്യപ്പെട്ട അവിശ്വസനീയമായ കഥ.
IPL 2026: ചെന്നൈയ്ക്ക് പ്ലേഓഫിലെത്തുക അത്ര എളുപ്പമല്ല, നാളെ തോറ്റാല്‍ കാല്‍ക്കുലേറ്റര്‍ എടുക്കേണ്ടി വരും
റെക്കോർഡുകൾ തകർന്നുവീണ പകലന്തി
2006 മാർച്ച് 12. ജോഹന്നാസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയം. ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്റെ ബാറ്റിൽ നിന്ന് തീപ്പൊരി ചിതറിയ ദിവസം. ഗിൽക്രിസ്റ്റും സൈമൺ കാറ്റിച്ചും ചേർന്ന് മികച്ച തുടക്കം നൽകിയപ്പോൾ പോണ്ടിങ് അത് മുതലെടുത്തു. കൂടെ മൈക്ക് ഹസിയും കൂടി വെടിക്കെട്ടിന്റെ ഭാഗമായപ്പോൾ പൂരം കൊടിയേറി. പോണ്ടിംഗിന്റെ 164 റൺസ് കരുത്തിൽ ഓസ്ട്രേലിയ അടിച്ചുകൂട്ടിയത് 434 റൺസ്! ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ടീം 400 കടക്കുന്നത്. ഇന്നിംഗ്സ് ബ്രേക്കിന്റെ സമയത്ത് ലോകം മുഴുവൻ വിധിയെഴുതിക്കഴിഞ്ഞു— "ഈ കളി ഓസ്ട്രേലിയ ജയിച്ചു, ലോക റെക്കോർഡ് അവർക്ക് സ്വന്തം."

കല്ലിസിന്റെ ആ തമാശയും ചിരിച്ചുപോയ ഡ്രസിങ് റൂമും
തോൽവി ഉറപ്പിച്ച നിലയിലായിരുന്നു സൗത്ത് ആഫ്രിക്കൻ ഡ്രസിങ് റൂം. പക്ഷേ അവിടെ ഒരു അത്ഭുതം നടക്കാൻ പോവുകയായിരുന്നു. അന്നത്തെ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് പാഡണിഞ്ഞ് ഓപ്പണിങ്ങിന് ഇറങ്ങാൻ പോകുന്ന നിമിഷം. ആ വേളയിൽ ഇതിഹാസ താരം ജാക്വസ് കല്ലിസ് ഡ്രസിങ് റൂമിലേക്ക് ആവേശത്തോടെ ഓടിക്കയറി വന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: "ബൗളർമാരേ, നിങ്ങൾ നന്നായി പന്തെറിഞ്ഞു. ഓസ്ട്രേലിയ ഒരു 15 റൺസ് കുറച്ചാണ് എടുത്തത്!"
ഡ്രസിങ് റൂം സ്തബ്ദരായി കല്ലീസിനെ നോക്കി നിന്നു. എങ്കിലും ഇതൊക്കെ കേട്ടിട്ട് എങ്ങനെ ചിരിക്കാതിരിക്കും? 434 റൺസ് എടുത്തു നിൽക്കുന്ന എതിരാളികളെ നോക്കി ആ പറഞ്ഞ തമാശ ഡ്രസിങ് റൂമിലെ പിരിമുറുക്കം അലിയിച്ചുകളഞ്ഞു. പൊട്ടിച്ചിരിയോടെയാണ് പ്രോട്ടിയാസ് ആ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ ഇറങ്ങിയത്.
ടി20 ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യ അധികനാൾ തുടരില്ല; പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ, ഈ കാര്യങ്ങൾ നിർണായകം
ഹെർഷൽ ഗിബ്സ്: അമാനുഷികമായ ഇന്നിംഗ്സ്
തുടക്കം കുറച്ച് പാളിപ്പോയ പ്രോട്ടിയാസ് നിരയ്ക്ക് അവരുടെ സ്വപ്നങ്ങളെ വളരെ സുരക്ഷിതമായി മറുകരയിലെത്തിക്കാൻ പടയാളികൾ ഒരുപിടിയുണ്ടായിരുന്നു. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ചരിത്രമാണ്. ഗ്രെയിം സ്മിത്ത് അടിത്തറയിട്ട പോരാട്ടം ഹെർഷൽ ഗിബ്സ് ഏറ്റെടുത്തു. 175 റൺസുമായി ഗിബ്സ് വാൻഡറേഴ്സിൽ സംഹാരതാണ്ഡവമാടി. ഓസ്ട്രേലിയൻ ബൗളർമാർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഓരോ പന്തും അതിർത്തി കടക്കുമ്പോഴും ഗാലറി ഇളകിമറിഞ്ഞു. 50 ഓവർ ക്രിക്കറ്റിൽ അതുവരെ കാണാത്ത ബാറ്റിംഗ് വിസ്മയത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.
അവസാന ഓവറിലെ ഹൃദയമിടിപ്പ്
175 റൺസ് നേടിയ ഗിബ്സ് പുറത്താകുമ്പോൾ സൗത്ത് ആഫ്രിക്കൻ സ്കോർ 299 എന്ന നിലയിലായിരുന്നു. ഇനിയും വേണം 135 റൺസ്. പക്ഷെ, പൊരുതാൻ അവിടെ ബൗച്ചറുണ്ടായിരുന്നു. അങ്ങനെ മത്സരം അവസാന ഓവറിലേക്ക്. ജയിക്കാൻ വേണ്ടത് ആവേശകരമായ റൺസുകൾ. ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ മാർക്ക് ബൗച്ചർ ആ വിജയറൺ കുറിക്കുമ്പോൾ സമയം ബാക്കി ഒരു പന്ത് മാത്രം! 434 എന്ന ലോകറെക്കോർഡ് സ്ഥാപിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് തിരുത്തിക്കുറിച്ച സൗത്ത് ആഫ്രിക്ക (438/9), ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺവേട്ട പൂർത്തിയാക്കി. അതെ, ചരിത്രം വഴിമാറും, ചിലർ വരുമ്പോൾ.!