വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ-പാക് താരങ്ങളെ പരിഗണിച്ചുള്ള ചരിത്രത്തിലെ മികച്ച പ്ലേയിങ് 11, ക്യാപ്റ്റന്‍ ധോണി

ദുബായ്: കാത്തിരിപ്പുകളുടെ ദൈര്‍ഘ്യം കുറച്ച് ഇന്ത്യ-പാക് പോരാട്ടം എത്തിയിരിക്കുകയാണ്. ആരാധകര്‍ കാത്തിരുന്ന ചിരവൈരി പോരാട്ടം നാളെ (23-10-2021) വൈകീട്ട് 7.30ന് ദുബായിലാണ് നടക്കുന്നത്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാത്ത പാകിസ്താന്‍ ഇത്തവണ വലിയ പ്രതീക്ഷയോടെയെത്തുമ്പോള്‍ അതിലും വലിയ പ്രതീക്ഷകളോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. ഇത്തവണത്തെ ഫേവറേറ്റുകളായി കൂടുതല്‍ ആളുകളും വിശേഷിപ്പിക്കുന്നത് ഇന്ത്യയെയാണ്.

T20 World Cup 2021: വിരാട് കോലി x ബാബര്‍ ആസം, ആരാണ് മികച്ച നായകന്‍, കണക്കുകള്‍ പരിശോധിക്കാംT20 World Cup 2021: വിരാട് കോലി x ബാബര്‍ ആസം, ആരാണ് മികച്ച നായകന്‍, കണക്കുകള്‍ പരിശോധിക്കാം

1

ഐപിഎല്ലിലെ പിന്നാലെ ഇറങ്ങുന്നു എന്നത് മാത്രമല്ല മികച്ച താരനിര ഒപ്പമുണ്ടെന്നതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഇതുവരെയുള്ള ലോകകപ്പ് ചരിത്രത്തിലെ കണക്കുകളും ഇന്ത്യക്ക് അനുകൂലം. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്താന്‍ കെല്‍പ്പുള്ള താരനിര പാകിസ്താനുണ്ട്. കൂടാതെ യുഎഇയിലെ പിച്ചില്‍ മറ്റാരെക്കാളും അനുഭവസമ്പത്തുള്ളതും പാകിസ്താന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

Also Read: ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ഇവരെന്ന് അഗാര്‍ക്കര്‍; ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളിയെക്കുറിച്ച് പഠാനും

2

പ്രവചനങ്ങളില്‍ മിക്കവയും ഇന്ത്യക്ക് അനുകൂലമാണെങ്കിലും പാകിസ്താനെ എഴുതിത്തള്ളാനാവില്ല.അത്ഭുതം സൃഷ്ടിച്ച് പാകിസ്താന്‍ കിരീടം നേടാനും സാധ്യതകളുണ്ട്. എന്നാല്‍ ഇതിഹാസങ്ങള്‍ പലരും കളിച്ചിട്ടും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. അതിനാല്‍ യുവതാരങ്ങള്‍ക്കത് സാധിക്കുമോയെന്നത് കണ്ടറിയണം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത ലോകകപ്പിലെ മത്സരത്തിലേക്കുമെത്തുമ്പോള്‍ വീറും വാശിയും കൂടുമെന്നുറപ്പാണ്. ആവേശ പോരാട്ടം നടക്കാനിരിക്കെ ഇതുവരെ കളിച്ച ഇന്ത്യ-പാക് താരങ്ങളെ പരിഗണിച്ചുള്ള മികച്ച ടി20 ലോകകപ്പ് 11 പരിശോധിക്കാം.

Also Read: T20 World Cup 2021: 'ചരിത്രം ചരിത്രം മാത്രമാണ്', ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും- ബാബര്‍ ആസം

രോഹിത് ശര്‍മ-ഗൗതം ഗംഭീര്‍

രോഹിത് ശര്‍മ-ഗൗതം ഗംഭീര്‍

ഓപ്പണര്‍മാരായുള്ളത് രണ്ട് ഇന്ത്യന്‍ താരങ്ങളാണ്. ഇടം കൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും വലം കൈയന്‍ താരം രോഹിത് ശര്‍മയും. രണ്ട് പേരും പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. രോഹിത് ശര്‍മ ഇത്തവണയും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇക്കഴിഞ്ഞ എല്ലാ ടി20 ലോകകപ്പും കളിച്ച ഏക ഇന്ത്യന്‍ താരമാണ് രോഹിത് ശര്‍മ. 40നോടടുത്ത് ശരാശരിയില്‍ 673 റണ്‍സാണ് ലോകകപ്പില്‍ രോഹിത്തിന്റെ പേരിലുള്ളത്. ഇന്ത്യയുടെ നിലവിലെ വൈസ് ക്യാപ്റ്റനാണ് അദ്ദേഹം. ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് രോഹിത്.

Also Read: T20 World Cup 2021: ഇന്ത്യ മാത്രമല്ല ഫേവറേറ്റുകള്‍, തിരഞ്ഞെടുത്ത് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

4

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്. നിര്‍ണ്ണായക മത്സരങ്ങളില്‍ തിളങ്ങാന്‍ സവിശേഷ മികവുള്ള ഗംഭീര്‍ ടി20 ലോകകപ്പില്‍ 20 ഇന്നിങ്‌സില്‍ ഓപ്പണറായെത്തിയപ്പോള്‍ 26.02 ശരാശരിയില്‍ നേടിയത് 524 റണ്‍സ്. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ഗംഭീറാണ്.

Also Read: മെഗാ ലേലത്തിന് മുമ്പേ നിലനിര്‍ത്താന്‍ സാധിക്കുക നാല് പേരെ; ചെന്നൈ നിര്‍ത്തുക ഈ താരങ്ങളെ!

വിരാട് കോലി,ഉമ്മര്‍ അക്മല്‍,എംഎസ് ധോണി

വിരാട് കോലി,ഉമ്മര്‍ അക്മല്‍,എംഎസ് ധോണി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍. ഇന്ത്യ-പാകിസ്താന്‍ താരങ്ങളില്‍ കൂടുതല്‍ ടി20 ലോകകപ്പ് റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 16 ഇന്നിങ്‌സില്‍ നിന്ന് 777 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ 50ലധികം ശരാശരിയുള്ള കോലിയില്‍ ഇത്തവണയും വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ഐപിഎല്ലില്‍ ആര്‍സിബിക്കായി അഞ്ച് സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല.

Also Read: T20 World Cup 2021: 'മാലിക്ക് മുതല്‍ ഹസന്‍ അലിവരെ', ഇന്ത്യന്‍ ബന്ധമുള്ള പാക് ക്രിക്കറ്റ് താരങ്ങളിതാ

6

നാലാം നമ്പറില്‍ ഉമ്മര്‍ അക്മലിനാണ് സ്ഥാനം. മികച്ച പ്രകടനം അവകാശപ്പെടാന്‍ കഴിയുന്ന താരമാണെങ്കിലും വിവാദങ്ങളുടെ തോഴനായതോടെ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടു. 18 ഇന്നിങ്‌സില്‍ നിന്ന് 486 റണ്‍സാണ് ഉമ്മര്‍ ടി20 ലോകകപ്പില്‍ നേടിയിട്ടുള്ളത്. മധ്യനിരയിലെ പാകിസ്താന്റെ വിശ്വസ്തനായിരുന്നെങ്കിലും മോശം സ്വഭാവംകൊണ്ട് കരിയര്‍ സ്വയം നശിപ്പിച്ചു.

Also Read: T20 World Cup 2021: അവന്‍ കുട്ടിയാണ്, ബുംറയുമായി ഷഹിനെ താരതമ്യം ചെയ്യരുത്- മുഹമ്മദ് അമീര്‍

7

അഞ്ചാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. വിക്കറ്റ് കീപ്പറായ ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയത്.29 ഇന്നിങ്‌സില്‍ നിന്ന് 35.27 ശരാശരിയില്‍ 529 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരിലൊരാളാണ് ധോണി. ആരും ചിന്തിക്കാത്ത വഴിയിലൂടെ ചിന്തിച്ച് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ധോണിയുടെ മികവ് ശ്രദ്ധേയമാണ്. ഇത്തവണ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി ഒപ്പമുണ്ട്.

Also Read: അവന്‍ അടി തുടങ്ങിയാല്‍ നില്‍ക്കില്ല, കളി മാറ്റും; ഇന്ത്യയുടെ താരം കോലിയോ രോഹിത്തോ അല്ലെന്ന് അക്രം

ഷുഹൈബ് മാലിക്ക്,യുവരാജ് സിങ്,ഷാഹിദ് അഫ്രീദി

ഷുഹൈബ് മാലിക്ക്,യുവരാജ് സിങ്,ഷാഹിദ് അഫ്രീദി

പ്രഥമ സീസണില്‍ പാകിസ്താനെ ഫൈനലിലേക്ക് നയിച്ച നായകന്‍ ഷുഹൈബ് മാലിക്കാണ് ആറാം സ്ഥാനത്ത്. ഇത്തവണയും പാകിസ്താന്‍ ടീമില്‍ മാലിക്കുണ്ട്. 27 ഇന്നിങ്‌സില്‍ നിന്ന് 546 റണ്‍സാണ് മാലിക്കിന്റെ പേരിലുള്ളത്. ഇന്ത്യക്കെതിരേ എന്നും ശ്രദ്ധേയ പ്രകടനം നടത്താന്‍ മാലിക്കിനായിട്ടുണ്ട്. മൂന്ന് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണയും ടീമിന്റെ പ്ലേയിങ് 11ല്‍ മാലിക്ക് ഇടം പിടിച്ചേക്കും.

Also Read: T20 World Cup 2021: റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും ആര് ഒന്നാമതെത്തും? പ്രവചിച്ച് ബ്രെറ്റ് ലീ

9

യുവരാജ് സിങ് ആണ് ഏഴാാം നമ്പറില്‍. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്. 593 റണ്‍സും 12 വിക്കറ്റുമാണ് യുവരാജ് ടി20 ലോകകപ്പില്‍ നേടിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ ആറ് സിക്‌സര്‍ പറത്താനും യുവരാജിന് സാധിച്ചിരുന്നു.

Also Read: പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ദീപികയും രണ്‍വീറും; ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റ് ഉടമകളും

10

മുന്‍ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദിയാണ് എട്ടാമന്‍. 34 ഇന്നിങ്‌സില്‍ നിന്ന് 39 വിക്കറ്റും 546 റണ്‍സും അഫ്രീദി നേടിയിട്ടുണ്ട്. 150 പ്ലസ് സ്‌ട്രൈക്കറേറ്റും അഫ്രീദിക്ക് ടി20 ലോകകപ്പിലുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വലിയ ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അദ്ദേഹം.

Also Read: T20 World Cup 2021: പാക് നിരയെ കരുതിയിരിക്കണം, ഇത്തവണ കപ്പടിച്ചേക്കും, മൂന്ന് കാരണങ്ങള്‍

ഇര്‍ഫാന്‍ പഠാന്‍,ഉമര്‍ ഗുല്‍,സായീദ് അജ്മല്‍

ഇര്‍ഫാന്‍ പഠാന്‍,ഉമര്‍ ഗുല്‍,സായീദ് അജ്മല്‍

ഒമ്പതാമനായി ഇന്ത്യയുടെ മുന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ്. ഇന്ത്യക്കായി ടി20 ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസറെന്ന റെക്കോഡാണ് ഇര്‍ഫാന്റെ പേരിലാണ്. കൂടാതെ ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താനും ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള മികവ് ഇര്‍ഫാനുണ്ട്. വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ കെല്‍പ്പുള്ള താരമായിരുന്നെങ്കിലും പരിക്ക് അദ്ദേഹത്തിന് തിരിച്ചടിയായി.

Also Read: T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്

12

പാക് പേസര്‍ ഉമര്‍ ഗുല്ലാണ് 10ാമന്‍. ടി20യില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് ഉമ്മര്‍. ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ പല തവണ ശ്രദ്ധേയ പ്രകടനം നടത്താന്‍ താരത്തിനായിട്ടുണ്ട്. 11മന്‍ സ്പിന്നര്‍ സായീദ് അജ്മലാണ്. ഗൂഗ്ലികൊണ്ട് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെ വളരെ പ്രയാസപ്പെടുത്തിയ സ്പിന്നര്‍മാരിലൊരാളാണ് സായീദ് അജ്മല്‍.

Story first published: Saturday, October 23, 2021, 13:57 [IST]
Other articles published on Oct 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X