ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ഇവരെന്ന് അഗാര്‍ക്കര്‍; ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളിയെക്കുറിച്ച് പഠാനും
ഇന്ത്യ വീണ്ടുമൊരു ലോകകപ്പിന് ഇറങ്ങുകയാണ്. ഇത്തവണ നായകന്‍ വിരാട് കോലിയെ സംബന്ധിച്ച് ഇത് വലിയൊരു പരീക്ഷണമാണ്. ഇന്ത്യയുടെ ട്വന്റി-20 നായകന്‍ എന്ന നിലയില്‍ വിരാടിന്റെ അവസാന ദൗത്യമാണ് ഈ ലോകകപ്പ്. ടൂര്‍ണമെന്റ് അവസാനിക്കുന്നതോടെ ഇന്ത്യയ്ക്ക് ട്വന്റി-20യില്‍ പുതിയ നായകനെ ലഭിക്കും. അതുകൊണ്ട് തന്നെ കപ്പുയര്‍ത്തി അവസാനിപ്പിക്കാം എന്ന മോഹവുമായാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം ഇറങ്ങുന്നത്. അതോടൊപ്പം തങ്ങളുടെ നായകന് അര്‍ഹമായൊരു ആദരം നല്‍കുക എന്നാതും സഹതാരങ്ങളുടെ ലക്ഷ്യം.
വ്യക്തിപരമായ എന്നും സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ടീമാണ് ഇന്ത്യയുടേത്. എന്നാല്‍ ആ നിലവാരത്തിനൊത്ത പ്രകടനം ലോകകപ്പുകളില്‍ ഇന്ത്യയില്‍ നിന്നുമുണ്ടാകാറില്ല. അവസാന ഘട്ടങ്ങളില്‍ വീണു പോകുന്നത് ഇന്ത്യയ്ക്ക് പതിവാണ്. 2007 ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ശേഷം പിന്നീട് ലോകകപ്പ് നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. പക്ഷെ ഇത്തവണ ടീമെന്ന നിലയില്‍ വളരെ ശക്തമാണ് ഇന്ത്യ. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം സൂപ്പര്‍ താരങ്ങളാണ് അണിനിരക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടര്‍ ആവുക രണ്ട് പേരാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ പറയുന്നത്. ഓപ്പണറും ഉപനായകനുമായ രോഹിത് ശര്‍മയാണ് ഒരാള്‍. ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറയാണ് രണ്ടാമത്തെ താരം. ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരികളായ ഇന്ത്യയും പാക്കിസ്താനും തമ്മിലാണ് മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിരവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകരും ആവേശത്തിലായിരിക്കും.

''രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും. എനിക്ക് തോന്നുന്നത് രോഹിത് ശര്‍മയായിരിക്കും കീ എന്നാണ്. രോഹിത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നതും ബുംറ താന്‍ ചെയ്യുന്നത് ചെയ്യുകയും ചെയ്യുന്നതിലാണ് ഇന്ത്യയുടെ എക്‌സ് ഫാക്ടറുള്ളത്'' എന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്ലാസ് ഓഫ് 2007 ല്‍ സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും പരിപാടിയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താനുണ്ടായിരുന്നു.

''എനിക്ക് തോന്നുന്നത് 2007 ലെ ടീമില്‍ നിന്നും ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. പക്ഷെ ഇന്നത്തെ ലോകകപ്പ് ടീമില്‍ നിന്നും ഒരുപാട് പ്രതീക്ഷകളുണ്ട്. അനുഭവ സമ്പത്തും പ്രതീക്ഷയുമുണ്ട്. ഞങ്ങള്‍ 2007 ലെ ലോകകപ്പില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ട്വന്റ-20 കളിച്ചതിന്റെ പരിചയം പോലുമുണ്ടായിരുന്നില്ല. പക്ഷെ ഇന്ന് ്കാര്യങ്ങള്‍ മാറി. ഐപിഎല്‍ കളിക്കുന്നു, ഒരുപാട് ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്നു, ട്വന്റി-20 ക്രിക്കറ്റിനെ പറ്റി ഒരുപാട് സംസാരങ്ങള്‍ നടക്കുന്നു. അന്ന് സോഷ്യല്‍ മീഡിയയില്ല. ഇന്ന് സോഷ്യല്‍ മീഡിയയുണ്ട്. അതുകൊണ്ട് പ്രകടനങ്ങളെക്കുറിച്ച് ചര്‍ച്ചകളും മീമുകളുമുണ്ട്. തങ്ങളില്‍ ഒരുപാട് പ്രതീക്ഷയുണ്ടെന്നും അതെങ്ങനെ കൈകാര്യം ചെയ്യണമെന്നും അവര്‍ക്ക് അറിയാം'' എന്നാണ് പഠാന്‍ പറഞ്ഞത്.

Also Read: T20 World Cup 2021: 'ചരിത്രം ചരിത്രം മാത്രമാണ്', ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും- ബാബര്‍ ആസം'
ഏതാണ്ട് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷാണ് വിരാട് കോലിയും സംഘവും ബാബര്‍ അസം നയിക്കുന്ന പാക്കിസ്താനെ നേരിടുന്നത്. ലോകകപ്പില്‍ ഇന്ത്യ ഇന്നുവരെ പാക്കിസ്താനോട് പരാജയപ്പെട്ടിട്ടില്ല. 12 തവണ ഇന്ത്യയും പാക്കിസ്താനും മുഖാമുഖം വന്നപ്പോള്‍ വിജയം ഇന്ത്യയുടെ കൂടെയായിരുന്നു. 2007 ല്‍ ഇന്ത്യ ലോകകപ്പ് നേടിയതും പാക്കിസ്താനെ പരാജയപ്പെടുത്തിയായിരുന്നു. പക്ഷെ പാക്കിസ്താന്‍െര പ്രകടനത്തെക്കുറിച്ച് പ്രവചനം നടത്തുക എന്നത് അസാധ്യമാണ്. അതുകൊണ്ട് തന്നെ ഓരോ മത്സരവും ആവേശകരമായി മാറാറുണ്ട്. രണ്ട് സന്നാഹ മത്സരവും ജയിച്ചാണ് ഇന്ത്യ വരുന്നത്. പാക്കിസ്താന്‍ ആകട്ടെ രണ്ടില്‍ ഒരെണ്ണം ജയിച്ചപ്പോള്‍ രണ്ടാമത്തേത് പരാജയപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications