For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ചരിത്രം ചരിത്രം മാത്രമാണ്', ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും- ബാബര്‍ ആസം

ദുബായ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 24ന്. കാത്തിരിപ്പ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ രണ്ട് ടീമും സജീവ പ്രതീക്ഷയിലാണ്. മികച്ച താരനിരയും യുഎഇയിലെ അനുഭവസമ്പത്തും രണ്ട് ടീമിനുമുള്ളതിനാല്‍ ഭാഗ്യം മത്സരത്തില്‍ നിര്‍ണ്ണായക ഘടകമാവും. ഇന്ത്യ ഐപിഎല്ലിന് പിന്നാലെയാണ് ലോകകപ്പിനിറങ്ങുന്നത്. ഇത് ടീമിന് കൂടുതല്‍ കരുത്ത് നല്‍കും. അതേ സമയം യുഎഇയില്‍ നിരവധി അന്താരാഷ്ട്ര മത്സരം കളിച്ചുള്ള പരിചയസമ്പത്തിന്റെ കരുത്തിലാണ് പാകിസ്താന്റെ വരവ്.

1

ഇതുവരെ ഇന്ത്യയെ ലോകകപ്പ് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. നേര്‍ക്കുനേര്‍ കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കവുമുണ്ട്. എന്നാല്‍ ഇത്തവണ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം. കണക്കുകളില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ ചരിത്രം തിരുത്താനുള്ള മികവുമായാണ് ബാബര്‍ ആസം നയിക്കുന്ന പാകിസ്താന്റെ വരവ്. ആവേശ പോരാട്ടത്തിന്റെ ആവേശമുയര്‍ത്തി ഇന്ത്യയെ ഇത്തവണ തോല്‍പ്പിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബാബര്‍ ആസം.

Also Read: T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്

2

ചരിത്രം ചരിത്രം മാത്രമാണെന്നും ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുമെന്നുമാണ് പാക് നായകന്‍ പറഞ്ഞിരിക്കുന്നത്. 'പാകിസ്താന് ആത്മവിശ്വാസമുണ്ട്. ടീമിന്റെ ആത്മാഭിമാനം ഇന്ത്യക്കെതിരായ മത്സരത്തില്‍ ജയിക്കാന്‍ സഹായിക്കും. സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യാനാണ് പാകിസ്താന്റെ ശ്രമം. സ്പിന്നര്‍മാര്‍ക്ക് ദുബായില്‍ നിര്‍ണ്ണായക റോളുണ്ട്. എന്നാല്‍ നല്ല ക്രിക്കറ്റ് കളിക്കുന്ന ടീം ജയിക്കും'-ബാബര്‍ ആസം പറഞ്ഞു.

Also Read: T20 World Cup:'എങ്ങനെ മറക്കും ഇന്ത്യയുടെ ഈ വീര ജയങ്ങള്‍', പാകിസ്താനെ തകര്‍ത്ത അഞ്ച് മത്സരങ്ങള്‍

3

ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍ എന്നിവരിലാണ് പാക് നിരയുടെ എല്ലാ പ്രതീക്ഷകളും. സീനിയര്‍ താരങ്ങളായ ഷുഹൈബ് മാലിക്കിന്റെയും മുഹമ്മദ് ഹഫീസിന്റെയും സാന്നിധ്യം പാകിസ്താന് കരുത്ത് പകരും. ഫഖര്‍ സമാന്‍ ഫോമിലേക്കെത്തിയതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഷഹിന്‍ ഷാ അഫ്രീദി,ഹസന്‍ അലി എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും യുഎഇയില്‍ മത്സരങ്ങള്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. ഇവര്‍ക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള ബൗളിങ് മികവുണ്ടെന്നാണ് പാകിസ്താന്റെ പ്രതീക്ഷ.

Also Read: പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ വീഴും, ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍ ഇവര്‍ രണ്ടു പേര്‍!

4

എന്നാല്‍ ലോകോത്തര ടീമുമായി ഇറങ്ങുന്ന ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമാവില്ല. സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച പാകിസ്താന്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. എന്നാല്‍ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് എന്നീ വമ്പന്മാരെ തകര്‍ത്താണ് ഇന്ത്യ പാകിസ്താനെതിരേ ഇറങ്ങുന്നത്. വാലറ്റംവരെ മാച്ച് വിന്നര്‍മാരുമായാണ് ഇന്ത്യയുടെ വരവ്.

Also Read: T20 World Cup 2021: കരുത്ത് കാട്ടാന്‍ വെസ്റ്റ് ഇന്‍ഡീസ്, എതിരാളി ഇംഗ്ലണ്ട്, എല്ലാ കണക്കുകളും ഇതാ

5

രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി എന്നിവരുടെ മികവില്‍ ആര്‍ക്കും സംശയമില്ല. യുവതാരങ്ങളെ പരിഗണിച്ചാലും ഇന്ത്യക്കാണ് മുന്‍തൂക്കം. റിഷഭ് പന്ത്,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവര്‍. ബൗളിങ് നിരയും ശക്തം. ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. ഇതില്‍ ഭുവി മാത്രമാണ് അല്‍പ്പം മോശം ഫോമിലുള്ളത്.

Also Read: T20 World Cup: മരണ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ,കംഗാരുക്കള്‍ക്ക് എളുപ്പമാവില്ല

6

സ്പിന്നര്‍മാരുടെ പരിചയസമ്പത്തും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. ജഡേജ,ആര്‍ അശ്വിന്‍ എന്നീ സീനിയര്‍ സ്പിന്നര്‍മാര്‍ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നീ യുവ സ്പിന്നര്‍മാരും ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തുന്നു. ബാക് അപ് താരങ്ങളെ പരിഗണിച്ചാലും ഇന്ത്യ അതി ശക്തര്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക പാകിസ്താന് എളുപ്പമാവില്ലെന്നുറപ്പാണ്.

Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ല- മാത്യു ഹെയ്ഡന്‍

7

2019ലെ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ് പാകിസ്താന്റെ സമീപകാലത്തായുള്ള ഇന്ത്യക്കെതിരായ മികച്ച പ്രകടനം. നിലവില്‍ ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് രണ്ട് ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. അതിനാല്‍ത്തന്നെ രണ്ട് ടീമുകളുടെയും താരങ്ങള്‍ക്ക് പരസ്പരം കളിച്ചുള്ള അനുഭവസമ്പത്തില്ല. ചിരവൈരി പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Friday, October 22, 2021, 16:56 [IST]
Other articles published on Oct 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+