
ഇന്ത്യയ്ക്ക് വെല്ലുവിളിയാവുക പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും ഇടങ്കയ്യന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണെന്നാണ് പനേസര്‍ പറയുന്നത്. എന്നാല്‍ ക്യാപ്റ്റനെ പുറത്താക്കിയാല്‍ പിന്നീട് എല്ലാം ഇന്ത്യയ്ക്ക് എളുപ്പമായിരിക്കുമെന്നാണ് പനേസര്‍ പറയുന്നത്.
''പാക്കിസ്ഥാന്റെ കരുത്ത് ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയുമാണ്. ഷഹീന്‍ നല്ലൊരു ഇടങ്കയ്യന്‍ പേസറാണ്. അവര്‍ കൂടുതല്‍ കൂടുതല്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ ലക്ഷ്യമിടുമെന്നുറപ്പാണ്. ഇടങ്കയ്യന്മാര്‍ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്കും കെഎല്‍ രാഹുലും മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. ബാബര്‍ അസമിനെ നേരത്തെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചാല്‍ പാക്കിസ്ഥാനെ ഒരു ചീട്ടു കൊട്ടാരം പോലെ ഇന്ത്യന്‍ ടീമിന് സാധിക്കും'' എന്നാണ് പനേസര്‍ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയോടെയായിരുന്നു പനേസറിന്റെ പ്രതികരണം.

അതേസമയം ഇന്ത്യന്‍ നിരയില്‍ കളി നിയന്ത്രിക്കുക രണ്ട് ഓള്‍ റൗണ്ടര്‍മാരാണെന്നാണ് പനേസര്‍ പറയുന്നത്. ഇന്ത്യയുടെ കുന്തമുനകളായി പനേസര്‍ പറയുന്ന പേരുകള്‍ ആര്‍ അശ്വിന്റേയും രവീന്ദ്ര ജഡേജയുടേതുമാണ്. അവര്‍ രണ്ടു പേരും നല്ല ഫോമിലാവുകയാണെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടാന്‍ വരെ സാധ്യതയുണ്ടെന്നാണ് പനേസര്‍ പറയുന്നത്.

''എന്നെ സംബന്ധിച്ച് ഗെയിം ചേഞ്ചര്‍ അശ്വിനാണ്. അവനെ പ്രവചിക്കാനാകില്ല. പിന്നെ രവീന്ദ്ര ജഡേജയാണ്. ബാറ്റു കൊണ്ടും പന്തുകൊണ്ടും അവന്‍ ഗെയിം ചേഞ്ചറാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം നല്ലൊരു ടൂര്‍ണമെന്റായിരുന്നു അവന്റേത്. അവര്‍ രണ്ടു പേരും വളരെ പ്രധാനപ്പെട്ട താരങ്ങളാണ്. അശ്വിന് പവര്‍പ്ലേയിലും ഡെത്ത് ഓവറിലും കളി നിയന്ത്രിക്കാനാകും. അശ്വിനും ജഡേജയും കളിക്കുകയാണെങ്കില്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയേക്കും'' എന്നാണ് പനേസര്‍ പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. ലോകകപ്പുകളില്‍ 12 തവണ മുഖാമുഖം വന്നപ്പോഴും ഇന്ത്യയ്‌ക്കെപ്പമായിരുന്നു ജയം. ട്വന്റി-20 ലോകകപ്പുകളില്‍ മാത്രം അഞ്ച് തവണയാണ് ഇന്ത്യയെ പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്.

എന്നാല്‍ തങ്ങളുടേതായ ദിവസം ഏത് ടീമിനേയും പരാജയപ്പെടുത്താന്‍ സാധിക്കുന്നവരാണ് പാക്കിസ്ഥാന്‍ എന്നാണ് പനേസര്‍ പറയുന്നത്. ''യുഎഇ ട്രാക്കില്‍ പാക്കിസ്ഥാന്‍ വളരെ ശക്തരാണ്. ഷഹീന്‍ അഫ്രീദിയടക്കം നല്ലൊരു ബൗളിംഗ് ലൈനപ്പുണ്ട്. ബാബര്‍ അസം അടക്കം നല്ലൊരു ബാറ്റിംഗ് ലൈനപ്പുമുണ്ട്. എല്ലാ ബേസിക്കും കവര്‍ ചെയ്യുന്നുണ്ട്. പാക്കിസ്ഥാനെ പ്രവചിക്കാനാകില്ല. പാക്കിസ്ഥാന് മാത്രമാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്താനാവുക. അവരുടേതായ ദിവസം ഏതൊരു ടീമിനേയും അവര്‍ പരാജയപ്പെടുത്തും. ഇത്തവണ നല്ല ആവേശത്തോടെയാണ് പാക്കിസ്ഥാന്‍ വരുന്നത്. പക്ഷെ ഇന്ത്യയ്ക്ക് മേല്‍ക്കൈയുണ്ട്. പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ റെക്കോര്‍ഡ് നോക്കുമ്പോള്‍ സമ്മര്‍ദ്ധം പാക്കിസ്ഥാനാണ്'' എന്നും പനേസര്‍ പറയുന്നു.


Click it and Unblock the Notifications