Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്

ട്വന്റി-20 ലോകകപ്പ് മത്സരങ്ങള്‍ ഒരറ്റത്തു നിന്നും തുടങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് തല മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ യഥാര്‍ത്ഥ പോരാട്ടം ആരംഭിക്കും. പന്ത്രണ്ട് ടീമുകള്‍ തമ്മിലായിരിക്കും ലോകകപ്പിനായി മത്സരിക്കുക. ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സന്നാഹ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും തകര്‍ത്താണ് ഇന്ത്യ ലോകകപ്പിന് തയ്യാറെടുത്തിരിക്കുന്നത്. ഇത്തവണ കപ്പുയര്‍ത്താന്‍ പലരും സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇന്ത്യ.

ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്. അതേസമയം മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് പറയുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി രോഹിത് ശര്‍മ്മയോടൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച രണ്ട് ബാറ്റര്‍മാരാണ് രോഹിത്തും കോലിയും. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ രോഹിത്തും കോലിയും ഒരുമിച്ച് ഓപ്പണ്‍ ചെയ്തിരുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ ലോകകപ്പില്‍ രോഹിത്തിനൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് കോലി പറയുന്നത്.

കോലിയും രോഹിത്തും

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ട്വന്റി-20യില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബൗളിംഗ് നിരയെ കോലിയും രോഹിത്തും ചേര്‍ന്ന് തകര്‍ത്തടിച്ചിരുന്നു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിനും ചേര്‍ന്ന ഓപ്പണറായുള്ള കെഎല്‍ രാഹുലിന്റെ വളര്‍ച്ച കോലിയെ തന്റെ സ്ഥിരം പൊസിഷന്‍ ആയ മൂന്നാം സ്ഥാനത്തേക്ക് തന്നെ തിരികെ എത്തിക്കുമെന്നുറപ്പാക്കിയിരിക്കുകയാണ്. ഇതിനിടെ ഇഷാന്‍ കിഷന്‍ ഓപ്പണര്‍ ആയി തിളങ്ങിയതും ശ്രദ്ധേയമാണ്. ഇതിനിടെയാണ് കോലി രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യിക്കണമെന്ന് ശ്രീശാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.

കെഎല്‍ രാഹുല്‍ മൂന്നാമത്

''എനിക്ക് തോന്നുന്നത് വിരാട് കോലി രോഹിത് ശര്‍മയോടൊപ്പം ഓപ്പണ്‍ ചെയ്യണമെന്നാണ്. അത് ഗംഭീരമാകും. കെഎല്‍ രാഹുല്‍ മൂന്നാമത് ഇറങ്ങണം. കാരണം ഇത് ട്വന്റി-20യാണ്. ഋഷഭ് പന്ത് നാലാമതും കളിക്കണം'' എന്നാണ് ശ്രീശാന്ത് പറഞ്ഞത്. 2007 ല്‍ ഇന്ത്യ പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച താരമാണ് ശ്രീശാന്ത്. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്.

ഫോം കണ്ടെത്താനാകാതെ

അതേസമയം രോഹിത്തിനൊപ്പം രാഹുല്‍ തന്നെയാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള സന്നാഹത്തിന്റെ ടോസ് സമയത്തു തന്നെ രോഹിത്- രാഹുല്‍ സഖ്യമായിരിക്കും ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുകയെന്നും താന്‍ മൂന്നാംനമ്പറിലായിരിക്കും ഇറങ്ങുകയെന്നും ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്ന പ്രകടനമായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. 24 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 51 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. നേരത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിര മിന്നും പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചതും. അതേസമയം വിരാട് കോലി ഫോം കണ്ടെത്താനാകാതെ വലയുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി തുടരുകയാണ്.

ഇന്ത്യയുടെ ആദ്യത്തെ മത്സരം

ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. ട്വന്റി-20 ലോകകപ്പില്‍ മാത്രം അഞ്ചു തവണയാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഈ ആനുകൂല്യ ഇന്ത്യയ്ക്കുണ്ടെങ്കിലും പാക്കിസ്ഥാനെ പ്രവചിക്കുക അസാധ്യമാണ്. തങ്ങളുടേതായ ദിവസം ആരേയും പരാജയപ്പെടുത്താന്‍ അവര്‍ക്കാകും. സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയേയും അനായാസമായി തോല്‍പ്പിച്ചപ്പോള്‍ പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുകയും ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്തു.

വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, റിഷഭ് പന്ത് തുടങ്ങിയ മികച്ച ബാറ്റിങ് നിരയും ബുംറ, ഷമി, ഭുവനേശ്വര്‍ തുടങ്ങിയ ശക്തമായ ബൗളിങ് നിരയും ഇന്ത്യക്കുണ്ട്. ബാറ്റിങ് നിരയില്‍ വമ്പനടിക്കാരുടെ കുറവ് പാകിസ്താനുണ്ട്. ബാബറും റിസ്വാനും സ്ട്രൈക്കറേറ്റ് ഉയര്‍ത്തി കളിക്കേണ്ടതായുണ്ട്.

Story first published: Friday, October 22, 2021, 11:00 [IST]
Other articles published on Oct 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+