For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: കരുത്ത് കാട്ടാന്‍ വെസ്റ്റ് ഇന്‍ഡീസ്, എതിരാളി ഇംഗ്ലണ്ട്, എല്ലാ കണക്കുകളും ഇതാ

ദുബായ്: ടി20 ലോകകപ്പിലെ മരണ ഗ്രൂപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക നാളെ ഇറങ്ങും (23-10-2021). കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികള്‍. സന്നാഹ മത്സരത്തില്‍ രണ്ട് മത്സരവും തോറ്റ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ ഇന്ത്യയോട് തോറ്റ ക്ഷീണത്തിലാവും ഇംഗ്ലണ്ട് ഇറങ്ങുക. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. യുഎഇയിലെ സാഹചര്യം രണ്ട് ടീമിന്റെയും താരങ്ങള്‍ക്ക് സുപരിചിതമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം കാണാനാവും.

2016ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടിയത്. ഇതിന് കണക്കുതീര്‍ക്കാനുറച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനൊപ്പം ടി20 സ്‌പെഷ്യലിസ്റ്റുകളായ നിരവധി താരങ്ങളുണ്ടെങ്കിലും സന്നാഹത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. എന്നാല്‍ ഇതിനെ അതിജീവിച്ച് മുന്നേറാന്‍ കെല്‍പ്പുള്ള നിരയാണ് കാരിബീയന്‍സ്.

Also Read : T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്

ഇംഗ്ലണ്ടിന്റെ പ്രശ്‌നങ്ങളേറെ

ഇംഗ്ലണ്ടിന്റെ പ്രശ്‌നങ്ങളേറെ

മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇംഗ്ലണ്ടിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. പ്രധാനമായു നായകന്‍ ഓയിന്‍ മോര്‍ഗന്റെ മോശം ഫോമാണ് പ്രശ്‌നം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഫൈനലിലേക്കെത്തിക്കാന്‍ മോര്‍ഗനായെങ്കിലും ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. സന്നാഹ മത്സരത്തിലേക്കെത്തിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. തന്റെ മോശം ഫോം ടീമിന് ബാധ്യതയാവില്ലെന്നും വേണമെങ്കില്‍ സ്വയം പ്ലേയിങ് 11 നിന്ന് മാറിനില്‍ക്കാമെന്നും മോര്‍ഗന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇവരുടെയെല്ലാം സമീപകാല ഫോം പ്രശ്‌നമാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ വമ്പനടികള്‍ ടീമിന് പ്രതീക്ഷ നല്‍കുന്നു. സാം കറെന്‍ നിര്‍ണ്ണായക റണ്‍സ് നേടാന്‍ കഴിവുള്ള താരമാണെങ്കിലും ബൗളിങ്ങില്‍ തല്ലുകൊള്ളിയാവുന്നു.

ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് ഇത്തവണ വലിയ ആശങ്കയാണുള്ളത്. ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നീ സൂപ്പര്‍ താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയാവുമെന്നുറപ്പ്. മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ്, സാം കറെന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ പേസ് നിരയുടെ പ്രകടനം കണ്ടുതന്നെ അറിയണം. നിലവിലെ സാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ ടീമിന്റെ ബൗളിങ് നിരയില്‍ വലിയ പ്രതീക്ഷയില്ല.

ചാമ്പ്യന്‍ വെസ്റ്റ് ഇന്‍ഡീസ്

ചാമ്പ്യന്‍ വെസ്റ്റ് ഇന്‍ഡീസ്

കൈക്കരുത്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും ഫേവറേറ്റുകളാണ്. ഏത് എതിരാളികളുടെയും ചങ്കിടിപ്പിക്കുന്ന താരസമ്പത്ത് വെസ്റ്റ് ഇന്‍ഡീസിനുണ്ടെങ്കിലും ആരും ഫോമിലല്ലെന്നതാണ് പ്രശ്‌നം. ലിന്‍ഡന്‍ സിമ്മന്‍സ്, ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി. നിക്കോളാസ് പൂരാന്റെ പ്രകടനവും പ്രതീക്ഷക്കൊത്തല്ല. എവിന്‍ ലെവിസ് ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഡ്വെയ്ന്‍ ബ്രാവോയുടെ ഓള്‍റൗണ്ട് മികവ് ടീമിന് ശക്തിപകരും.

സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസല്‍ ഏറെ നാളുകളായി മോശം ഫോമിലാണ്. ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയിട്ടും ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുനില്‍ നരെയ്ന്‍ തീരുമാനിച്ചത് ടീമിന് തിരിച്ചടിയാണ്. ബൗളിങ് നിരയില്‍ ശക്തി പോരാ. സീനിയര്‍ പേസര്‍ രവി രാംപോളിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്ന് കണ്ടറിയണം. മികച്ച സ്പിന്നര്‍മാരുടെ അഭാവവും ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള വെസ്റ്റ് ഇന്‍ഡീസാണ് നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍. 18 മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 11 തവണയും ജയം വെസ്റ്റ് ഇന്‍ഡീസിനായിരുന്നു. ഏഴ് തവണയാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. ഈ കണക്കുകള്‍ വെസ്റ്റ് ഇന്‍ഡീസിന് ആത്മവിശ്വാസം നല്‍കും. മാച്ച് വിന്നര്‍മാരുടെ നീണ്ട നിരയുള്ള വെസ്റ്റ് ഇന്‍ഡീസിനെ അത്ര എളുപ്പത്തില്‍ ഇംഗ്ലണ്ടിന് കീഴടക്കാനാവില്ലെന്നുറപ്പ്.

Story first published: Friday, October 22, 2021, 11:26 [IST]
Other articles published on Oct 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+