For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: മരണ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ,കംഗാരുക്കള്‍ക്ക് എളുപ്പമാവില്ല

അബുദാബി: സന്നാഹ മത്സരങ്ങള്‍ക്കും യോഗ്യതാ മത്സരങ്ങള്‍ക്കും അവസാനമായിരിക്കുന്നു. ഇനി ലോകകപ്പിന്റെ പോരാട്ടച്ചൂടിലേക്ക്. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് അബുദാബിയിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം. മരണ ഗ്രൂപ്പില്‍ നടക്കുന്ന മത്സരത്തില്‍ ഓരോ ജയവും പ്രധാനപ്പെട്ടതാണ്. അതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഓസീസും ദക്ഷിണാഫ്രിക്കയും ഇറങ്ങുക.

മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സന്നാഹ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ഇന്ത്യയോട് പരാജയപ്പെട്ടു. അതേ സമയം കരുത്തരായ പാകിസ്താനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

ഓസ്‌ട്രേലിയക്ക് ആശങ്കകളേറെ

ഓസ്‌ട്രേലിയക്ക് ആശങ്കകളേറെ

കരുത്തരായ താരനിരയാണെങ്കിലും ഓസ്‌ട്രേലിയയുടെ ഉറക്കം കെടുത്തുന്നത് താരങ്ങളുടെ ഫോമാണ്. ഓപ്പണിങ്ങില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഫോമിലല്ലെന്നതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ വാര്‍ണര്‍ക്ക് സന്നാഹ മത്സരങ്ങളിലും തിളങ്ങാനായിട്ടില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാനും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരവുമാണ് വാര്‍ണര്‍. എന്നാല്‍ സമീപകാലത്തെ ഫോം ആശങ്കപ്പെടുത്തുന്നതാണ്.

മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്ത് സ്‌ട്രൈക്കറേറ്റ് മെച്ചപ്പെടുത്തേണ്ടതായുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മികച്ച ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നു. ഐപിഎല്ലില്‍ ആറ് അര്‍ധ സെഞ്ച്വറിയടക്കം നേടി തിളങ്ങിയ ഗ്ലെന്‍ മാക്‌സ് വെല്‍ സന്നാഹ മത്സരത്തില്‍ തിളങ്ങിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. പരിക്ക് മാറിയ മാര്‍ക്കസ് സ്റ്റോയിനിസ് ബൗളിങ് പുനരാരംഭിച്ചതും കംഗാരുക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ആരെന്നത് കണ്ടറിയണം. പാറ്റ് കമ്മിന്‍സ് സന്നാഹ മത്സരങ്ങളില്‍ നന്നായി തല്ലുവാങ്ങി. കെയ്ന്‍ റിച്ചാര്‍ഡ്‌സനും സ്പിന്നര്‍ ആദം സാംബയും ഭേദപ്പെട്ട ബൗളിങ് കാഴ്ചവെച്ചു. ആഷ്ടന്‍ അഗറും മോശമാക്കിയില്ല.

ദക്ഷിണാഫ്രിക്കയെ എഴുതിത്തള്ളാനാവില്ല

ദക്ഷിണാഫ്രിക്കയെ എഴുതിത്തള്ളാനാവില്ല

മരണഗ്രൂപ്പ് ദക്ഷിണാഫ്രിക്ക താണ്ടില്ലെന്ന് പലരും അഭിപ്രായപ്പെടുമ്പോഴും ടീമിനെ എഴുതിത്തള്ളനാവില്ല. ബാറ്റിങ് നിരയില്‍ ആശങ്കകളേറെയാണെങ്കിലും ബൗളിങ്ങില്‍ അതി ശക്തര്‍. കഗിസോ റബാദ, ആന്‍ റിച്ച് നോക്കിയേ എന്നിവര്‍ പേസുകൊണ്ട് മികവ് കാട്ടുമ്പോള്‍ സ്പിന്‍ നിരയില്‍ തബ്രൈസ് ഷംസിയുമുണ്ട്. കേശവ് മഹാരാജും സ്പിന്‍ നിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്.

ബാറ്റിങ് നിരയില്‍ ക്വിന്റന്‍ ഡീകോക്കില്‍ പ്രതീക്ഷകളേറെ. സമീപകാല ഫോം മോശമാണെങ്കിലും വെടിക്കെട്ട് പ്രകടനം നടത്താന്‍ അദ്ദേഹത്തിന് മികവുണ്ട്. നായകന്‍ ടെംബ ബാവുമ, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ. പാകിസ്താനെതിരായ സന്നാഹത്തില്‍ റാസി വാന്‍ ഡെര്‍ ഡൂസന്റെ സെഞ്ച്വറി പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നു.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇരു ടീമും 18 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 11 തവണയും ജയം ഓസ്‌ട്രേലിയക്കൊപ്പം നിന്നപ്പോള്‍ 7 തവണയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്. രണ്ട് ടീമിന്റെയും താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിച്ച് യുഎഇയില്‍ അനുഭവസമ്പത്തുണ്ട്. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്.

സാധ്യതാ 11

സാധ്യതാ 11

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, മാത്യു വേഡ്, ജോഷ് ഇന്‍ഗിലിസ്, ആഷ്ടന്‍ അഗര്‍, ആദം സാംബ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്

ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ, ക്വിന്റന്‍ ഡീകോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡൂസന്‍, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്റിച്ച് നോക്കിയേ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കഗിസോ റബാദ.

Story first published: Friday, October 22, 2021, 10:04 [IST]
Other articles published on Oct 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+