Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ അടി തുടങ്ങിയാല്‍ നില്‍ക്കില്ല, കളി മാറ്റും; ഇന്ത്യയുടെ താരം കോലിയോ രോഹിത്തോ അല്ലെന്ന് അക്രം

ട്വന്റി-20 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. യോഗ്യത മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാളെയാണ് അന്തിമ 12 ടീമുകളുടെ പോരാട്ടം ആരംഭിക്കുന്നത്. 24 ന് ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. പലരും ഇതിനോടകം തന്നെ ഈ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമായി ഇന്ത്യയെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിദേശ താരങളും ക്രിക്കറ്റ് ഇതിഹാസങ്ങളുമെല്ലം ഇന്ത്യയെ വിജയികളായി പ്രവചിക്കുന്നുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീമാണ് ഇന്ത്യ എന്നതാണ് ഈ വിലയിരുത്തലുകള്‍ക്ക് കാരണം.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരും ബോളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരും ഇന്ത്യന്‍ ടീമിലുണ്ട്. ഒപ്പം ഐപിഎല്ലിലെ മിന്നും താരങ്ങളായ യുവതാരങ്ങളുടെ സാന്നിധ്യവും ഇന്ത്യന്‍ ടീമിനെ ലോകകപ്പിലെ ശക്തമായ ടീമാക്കി മാറ്റുന്നുണ്ട. എന്നാല്‍ ഈ വമ്പന്‍ താരങ്ങളല്ല, പകരം മറ്റൊരു യുവതാരമാണ് തന്റെ പ്രതീക്ഷയായി പേസ് ഇതിഹാസം വസീം അക്രം ചൂണ്ടിക്കണിക്കുന്നത്. വിശദമായി വായിക്കാം.

വസീം അക്രം പറയുന്ന പേര്

ലോകകപ്പില്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാകാന്‍ പോകുന്ന താരമായി വസീം അക്രം പറയുന്ന പേര് യുവതാരം സൂര്യകുമാര്‍ യാദവ് എന്ന ആരാധകരുടെ പ്രിയപ്പെട്ട സ്‌കൈയെയാണ്. സൂര്യകുമാര്‍ യാദവ് തന്റെ സ്വഭാവിക കളി പുറത്തെടുക്കണമെന്നും എങ്കിലത് പവര്‍ പ്ലേയ്ക്ക് ശേഷവും ഇന്ത്യയുടെ മൊമന്റം മുന്നോട്ട് കൊണ്ടു പോകുമെന്നും വസീം അക്രം പറയുന്നു. പൊതുവെ ആദ്യത്തെ ആറ് ഓവറുകളിലെ വേഗം മധ്യ ഓവറുകളില്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കാറില്ല. എന്നാല്‍ ഇംഗ്ലണ്ട് പോലുള്ള ടീമുകള്‍ മധ്യ ഓവറുകളില്‍ കൂറ്റന്‍ അടികള്‍ നടത്താറുണ്ട്. ഈ മേല്‍ക്കൈ ഇന്ത്യയ്ക്കും നേടാന്‍ സൂര്യകുമാറിന്റെ പ്രകടനത്തിന് സാധിക്കുമെന്നാണ് വസീം അക്രം പറയുന്നത്.

Also Read: T20 World Cup 2021: പാക് നിരയെ കരുതിയിരിക്കണം, ഇത്തവണ കപ്പടിച്ചേക്കും, മൂന്ന് കാരണങ്ങള്‍

കളി മാറ്റുക അവനായിരിക്കും

''സൂര്യകുമാറില്‍ മികച്ചൊരു താരത്തെയാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തെ ആറ് ഓവറുകള്‍ക്ക് ശേഷം കളി മാറ്റുക അവനായിരിക്കും. ഞാന്‍ അവന്റെ ഷോട്ടുകള്‍ കണ്ടിട്ടുണ്ട്. നേരത്തെ കെകെആറില്‍ അവന്‍ എന്റെ കൂടെയുണ്ടായിരുന്നു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ അവന്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അവന്റേതായ ഷോട്ടുകളാണ് കളിക്കുന്നത്. നില്‍ക്കുകയേയില്ല. തന്റെ കരിയറില്‍ കളിച്ചു വന്നത് പോലെ തന്നെ അവന്‍ കളിക്കണം'' എന്നാണ് അക്രം സൂര്യകുമാര്‍ യാദവിനെക്കുറിച്ച് പറഞ്ഞത്. സലാം ക്രിക്കറ്റ് എന്ന പരിപാടിയിലായിരുന്നു മുന്‍ പാക് നായകന്റെ വാക്കുകള്‍.

Also Read: T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്

ഇന്ത്യന്‍ ക്രിക്കറ്റ്

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ ഉയര്‍ച്ചയിലാണെന്നും സമീപകാലത്തെ പ്രകടനങ്ങള്‍ അസാധ്യമാണെന്നും അക്രം പറയുന്നു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ടെസ്റ്റ് പരമ്പരകള്‍ ജയിച്ചതുമെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ത്യ നടത്തിയ നിക്ഷേപങ്ങളുടെ ഫലമാണെന്നാണ് അക്രം അഭിപ്രായപ്പെടുന്നത്.

Also Read: T20 World Cup:'എങ്ങനെ മറക്കും ഇന്ത്യയുടെ ഈ വീര ജയങ്ങള്‍', പാകിസ്താനെ തകര്‍ത്ത അഞ്ച് മത്സരങ്ങള്‍

ഇന്ത്യയുടെ ആദ്യത്തെ മത്സരം

Also Read: പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ വീഴും, ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍ ഇവര്‍ രണ്ടു പേര്‍!

''ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത്ര സൂക്ഷ്മമായി പിന്തുടരുന്നില്ല. എന്നാല്‍ വലിയ മത്സരങ്ങളൊക്കെ കാണുന്നുമുണ്ട്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിച്ചതും ഇംഗ്ലണ്ടിലെ പ്രകടനവുമെല്ലാം. ഇന്ത്യന്‍ ക്രിക്കറ്റ് ഉയരത്തിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിനെല്ലാം കാരണം ആഭ്യന്തര ക്രിക്കറ്റില്‍ അവര്‍ നടത്തുന്ന നിക്ഷേപങ്ങളാണ്. അതുകൊണ്ടാണ് ഒരുപാട് യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നത്'' ഇതിഹാസ താരം പറയുന്നു.

പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഇന്ത്യ ഇതുവരെ ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. ട്വന്റി-20 ലോകകപ്പുകളില്‍ അഞ്ചു തവണയാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഈ മുന്‍തൂക്കം ഇന്ത്യയ്ക്കുണ്ടെങ്കിലും പാക്കിസ്ഥാനെ പ്രവചിക്കുക അസാധ്യമാണ്. തങ്ങളുടേതായ ദിവസം ആരേയും പരാജയപ്പെടുത്താന്‍ അവര്‍ക്കാകും. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും അനായാസമായി തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വരവ്. അതേസമയം പാകിസ്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തുകയും ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്തിരുന്നു.

Story first published: Friday, October 22, 2021, 18:29 [IST]
Other articles published on Oct 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+