For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'മാലിക്ക് മുതല്‍ ഹസന്‍ അലിവരെ', ഇന്ത്യന്‍ ബന്ധമുള്ള പാക് ക്രിക്കറ്റ് താരങ്ങളിതാ

ദുബായ്: ഇന്ത്യ-പാകിസ്താന്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എല്ലാ കാലത്തും രണ്ട് രാജ്യത്തെയും ആളുകള്‍ തമ്മിലുള്ള ബന്ധത്തിന് വലിയ തടസമായിട്ടുണ്ട്. ഇന്ത്യ-പാക് കായിക മത്സരങ്ങള്‍ക്ക് പോലും എന്തെന്നില്ലാത്ത വീറും വാശിയും ഉണ്ടാവുന്നതിന് കാരണം രാഷ്ട്രീയമായ പ്രശ്‌നങ്ങള്‍ തന്നെയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം 24ന് നടക്കാനിരിക്കെ ഇതിനോടകം വലിയ പ്രചാരണമാണ് ഈ മത്സരത്തിന് ലഭിച്ചിരിക്കുന്നത്.

1

ഇന്ത്യ-പാക് മത്സരത്തില്‍ രാജ്യത്തിന്റെ അഭിമാവും വീറും വാശിയും ആരാധകര്‍ കുത്തിനിറക്കുമ്പോഴും പലപ്പോഴും താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. പാകിസ്താനെതിരായ മത്സരത്തെ മറ്റ് തലത്തിലേക്കെത്തിക്കുന്നത് ആരാധകരും ടിക്കറ്റ് വില്‍പ്പനക്കാരുമാണെന്നും സാധാരണ മത്സരം പോലെ തന്നെയാണ് പാകിസ്താനെതിരായ മത്സരമെന്നും കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ പാകിസ്താന്‍ ടീമില്‍ കളിക്കുന്ന ചില താരങ്ങള്‍ക്ക് വിവാഹത്തിലൂടെ ഇന്ത്യയുമായി ബന്ധമുണ്ട്. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ വീഴും, ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍ ഇവര്‍ രണ്ടു പേര്‍!

മുഹമ്മദ് ഹഫീസ്-നാസിയ

മുഹമ്മദ് ഹഫീസ്-നാസിയ

മുന്‍ പാകിസ്താന്‍ നായകനായ മുഹമ്മദ് ഹഫീസ് ഇത്തവണയും പാകിസ്താന്റെ ടി20 ലോകകപ്പ് ടീമിലുണ്ട്. മധ്യനിരയില്‍ പാക് ടീം വിശ്വാസം അര്‍പ്പിക്കുന്നത് ഹഫീസിലാണ്. മികച്ച ഫോമിലുള്ള താരം പ്ലേയിങ് 11ലും ഇടം പിടിച്ചേക്കും. ഹഫീസ് വിവാഹം ചെയ്തിരിക്കുന്നത് നസിയയെയാണ്. ഇന്ത്യയില്‍ ഇപ്പോഴും കുടുംബ വേരുകള്‍ നസിയക്കുണ്ട്. ഇരുവരും ഇടക്ക് ഇന്ത്യയിലെ കുടുംബത്തെ സന്ദര്‍ശിക്കാറുമുണ്ട്.

Also Read: T20 World Cup 2021: കരുത്ത് കാട്ടാന്‍ വെസ്റ്റ് ഇന്‍ഡീസ്, എതിരാളി ഇംഗ്ലണ്ട്, എല്ലാ കണക്കുകളും ഇതാ

ഹസന്‍ അലി-സമിയ അര്‍സോ

ഹസന്‍ അലി-സമിയ അര്‍സോ

പാകിസ്താന്റെ സൂപ്പര്‍ പേസറാണ് ഹസന്‍ അലി. ഷഹിന്‍ ഷാ അഫ്രീദിയോടൊപ്പം പാകിസ്താന്റെ പേസ് നിരയില്‍ ഹസന്‍ അലിയുമുണ്ടാവും. ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും നടത്താന്‍ കെല്‍പ്പുള്ള താരം വിവാഹം ചെയ്തിരിക്കുന്നത് സമിയ ആര്‍സോയെയാണ്. നിലവില്‍ ദുബായിലാണ് സമിയയുടെ കുടുംബം താമസിക്കുന്നത്. എന്നാല്‍ സമിയയുടെ കുടുംബം ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലുണ്ട്. ഇവിടെ നിന്നാണ് സമിയയുടെ കുടുംബം ദുബായിലേക്കെത്തിയത്. ഇപ്പോഴും സമിയയുടെ ബന്ധുക്കള്‍ ഇന്ത്യയിലുണ്ട്.

Also Read: T20 World Cup: മരണ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ,കംഗാരുക്കള്‍ക്ക് എളുപ്പമാവില്ല

ഇമാദ് വാസിം-സാനിയ അഷ്ഫാഖ്

ഇമാദ് വാസിം-സാനിയ അഷ്ഫാഖ്

പാകിസ്താന്‍ ടീമിലെ യുവ ഓള്‍റൗണ്ടറാണ് ഇമാദ് വാസിം. സ്പിന്‍ ബൗളിങ്ങുകൊണ്ടും ബാറ്റിങ് മികവുകൊണ്ടും പാക് നിരയിലെ നിര്‍ണ്ണായക താരമാണ് അദ്ദേഹം. ഇത്തവണത്തെ ടി20 ലോകകപ്പിലും പാക് നിര വലിയ പ്രതീക്ഷ അദ്ദേഹത്തില്‍ വെക്കുന്നുണ്ട്. 2019ല്‍ ഇസ് ലാമാബാദ് സ്വദേശിയായ സാനിയ ആഷ്ഫഖിനെയാണ് ഇമാദ് വാസിം വിവാഹം ചെയ്തത്. സാനിയക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്. ലണ്ടനില്‍ സാമ്പത്തിക ഉപദേഷ്ടാവായി സാനിയ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ പാകിസ്താനിലാണെങ്കിലും ഇവര്‍ക്ക് ഇന്ത്യയില്‍ ഇപ്പോഴും വേരുകളുണ്ട്.

Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ല- മാത്യു ഹെയ്ഡന്‍

 ഷുഹൈബ് മാലിക്ക്-സാനിയ മിര്‍സ

ഷുഹൈബ് മാലിക്ക്-സാനിയ മിര്‍സ

മുന്‍ പാക് നായകനും ഓള്‍റൗണ്ടറുമായ ഷുഹൈബ് മാലിക്കിന്റെ ഇന്ത്യന്‍ ബന്ധം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഇന്ത്യയുടെ സൂപ്പര്‍ ടെന്നിസ് താരം സാനിയ മിര്‍സയെയാണ് മാലിക്ക് വിവാഹം ചെയ്തിരിക്കുന്നത്. വലിയ ചര്‍ച്ചാവിഷയമായ വിവാഹമായിരുന്നു ഇത്. 2010ല്‍ വിവാഹിതരമായ ഇരുവര്‍ക്കും ഒരു ആണ്‍കുട്ടിയുമുണ്ട്. മാലിക്കിനെ ഇന്ത്യയുടെ മരുമോന്‍ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിളിക്കുന്നത്. സാനിയയുടെ വീട്ടിലേക്ക് ഇടക്കിടെ മാലിക്ക് വരാറുമുണ്ട്.

ഇന്ത്യ-പാക് മത്സരം നടക്കവെ പലപ്പോഴും സാനിയ ആരാധക രോഷത്തിന് ഇരയാകാറുണ്ട്. ഇത്തവ ഇന്ത്യ-പാക് മത്സരദിനം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സാനിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗ്രാന്റ്സ്ലാം കിരീടം നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സാനിയ മിര്‍സ. ഇപ്പോഴും താരം ഇന്ത്യക്കായി ടെന്നിസ് കളിക്കുന്നു.

Also Read: പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ ദീപികയും രണ്‍വീറും; ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റ് ഉടമകളും

സര്‍ഫറാസ് അഹ്മദ്-സെയ്ദ

സര്‍ഫറാസ് അഹ്മദ്-സെയ്ദ

മുന്‍ പാകിസ്താന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ ഭാര്യ സെയ്ദക്കും ഇന്ത്യയില്‍ കുടുംബ വേരുകളുണ്ട്. 2015ലാണ് ഇരുവരും തമ്മില്‍ വിവാഹിരായത്. രണ്ട് കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കിരീടം ചൂടിച്ചത് സര്‍ഫറാസായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Story first published: Friday, October 22, 2021, 16:14 [IST]
Other articles published on Oct 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+