
ഗ്രൂപ്പ് രണ്ടില്‍ തുടക്കം തന്നെ ഇന്ത്യക്ക് പിഴച്ചു. ചിരവൈരികളായ പാകിസ്താനോട് ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നു. അതും 10 വിക്കറ്റിന്റെ നാണം കെട്ട തോല്‍വി. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും ഇന്ത്യ തോറ്റു. ഇതോടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. വമ്പന്‍ തോല്‍വികളാണ് വഴങ്ങേണ്ടി വന്നത്. അതിനാല്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും സെമി സാധ്യത വളരെ കുറവാണ്.
Also Read: T20 World Cup: ന്യൂസിലാന്‍ഡിനെതിരേ രോഹിത് എങ്ങനെ മൂന്നാമനായി? ധോണിക്ക് നിര്‍ണായക പങ്ക്!

ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. തുടര്‍ തോല്‍വികളില്‍ നിന്ന് ആശ്വാസം തേടാന്‍ ഇന്ത്യക്ക് ജയം അത്യാവശ്യമാണ്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ നിസാര നിരയല്ല. ഇന്ത്യക്ക് ഒന്നും ചെയ്യാനില്ലാതിരുന്ന പാകിസ്താനെയും ന്യൂസീലന്‍ഡിനെയും അവസാന നിമിഷംവരെ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ തലകുനിച്ചത്. ഇതേ പോരാട്ട വീര്യം ഇന്ത്യക്കെതിരെയും കാട്ടിയാല്‍ വിരാട് കോലിയും സംഘവും തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മികച്ച പ്ലേയിങ് 11ന്‍ സൃഷ്ടിക്കാനോ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ സാധിക്കാത്ത ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാനെതിരേ എന്ത് അത്ഭുതം കാട്ടുമെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി താരങ്ങള്‍ അഫ്ഗാന്‍ ടീമിലുണ്ട്. ഇന്ത്യ-അഫ്ഗാന്‍ മത്സരത്തില്‍ കാത്തിരുന്ന് കാണേണ്ട അഞ്ച് താര പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: T20 World Cup 2021: 'അതാണ് പ്രശ്‌നം', ഇന്ത്യ ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു- വസിം അക്രം

രോഹിത് ശര്‍മ-മുജീബുര്‍ റഹ്മാന്‍
ഇന്ത്യയുടെ ഓപ്പണര്‍മാരുടെ സ്പിന്‍ ദൗര്‍ബല്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ മികച്ച സ്പിന്‍ കരുത്തുള്ള അഫ്ഗാനിസ്ഥാന്‍ തുടക്കത്തിലേ സ്പിന്നറെ കളത്തിലിറക്കിയേക്കും. രോഹിത് ശര്‍മയെ ലക്ഷ്യമിട്ട് മുജീബുര്‍ റഹ്മാനെ ഇറക്കാനാണ് സാധ്യത. ഗൂഗ്ലി നന്നായി എറിയുന്ന മുജീബുറിനെ മനസിലാക്കാന്‍ രോഹിത് പാടുപെടുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ മോശം ഫോമിലുള്ള രോഹിത്ത് വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാല്‍ ടൈമിങ് പിഴച്ച് കൂടാരം കയറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Also Read: യുവരാജ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നു! തിരിച്ചുവരവിന് കാരണം വെളിപ്പെടുത്തി മുന്‍ ഇതിഹാസം

പാകിസ്താനെതിരേ ഷഹീന്‍ അഫ്രീദി രോഹിത്തിനെ ഗോള്‍ഡന്‍ ഡെക്കാക്കിയപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ 13 റണ്‍സെടുത്താണ് പുറത്തായത്. ഇഷ് സോധിയുടെ സ്പിന്‍ കെണിയിലാണ് രോഹിത് വീണത്. ടി20 ഫോര്‍മാറ്റില്‍ വലിയ പരിചയസമ്പത്തുള്ള താരമാണ് രോഹിത്തെങ്കിലും കൗശലക്കാരനായ സ്പിന്നറാണ് മുജീബുര്‍. ഐപിഎല്ലിലൂടെ രോഹിത് ശര്‍മയെ നേരിട്ട് പരിചയസമ്പത്തും മുജീബുറിനുണ്ട്. ഈ താര പോരാട്ടത്തില്‍ ആര് നേട്ടമുണ്ടാക്കുമെന്ന് കണ്ടറിയാം.
Also Read: T20 World Cup 2021: അഫ്ഗാനെതിരേ എവിടെ മെച്ചപ്പെടുത്തണം? ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ

വിരാട് കോലി-റാഷിദ് ഖാന്‍
സമ്മര്‍ദ്ദത്തിന്റെ വലിയ ഭാരവുമായാണ് വിരാട് കോലി ഇറങ്ങുന്നത്. തന്നാലാവുന്നതെല്ലാം ചെയ്തിട്ടും മികച്ച പിന്തുണ ലഭിക്കാത്തത് കോലിയെ നിരാശപ്പെടുത്തുന്നു. പാകിസ്താനെതിരേ അര്‍ധ സെഞ്ച്വറി നേടിയ കോലി കിവീസിനെതിരേ 17 റണ്‍സെടുത്താണ് പുറത്തായത്. ഇഷ് സോധിക്കായിരുന്നു വിക്കറ്റ്. കോലി ഇന്ത്യയുടെ നട്ടെല്ലും ഇതിഹാസ ബാറ്റ്‌സ്മാനുമാണ്. അതിനാല്‍ തങ്ങളുടെ വജ്രായുധമായ റാഷിദ് ഖാനെത്തന്നെ കോലിക്കെതിരേ പ്രയോഗിച്ചേക്കും. നിലവിലെ ഏറ്റവും മികച്ച ടി20 സ്പിന്നര്‍മാരിലൊരാളാണ് റാഷിദ്. ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പല തവണയും കോലിയെ പുറത്താക്കാന്‍ റാഷിദിനായിട്ടുണ്ട്. ഈ മികവ് തുടര്‍ന്ന് റാഷിദ് കോലിയുടെ വിക്കറ്റ് വീഴ്ത്തുമോയെന്നത് കണ്ടറിയണം. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ റാഷിദ് കോലിക്കെതിരേ മേല്‍കൈ നേടാന്‍ സാധ്യത കൂടുതലാണ്.
Also Read: T20 World Cup: റാഷിദിനെ ഭയക്കണം, കാരണം ഈ കണക്കുകള്‍- പ്രധാന ഇര രാഹുല്‍!

റിഷഭ് പന്ത്-മുഹമ്മദ് നബി
മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തന്‍ റിഷഭ് പന്താണ്. പാകിസ്താനെതിരേ 39 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിന് സാധിച്ചിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ 19 പന്തില്‍ 12 റണ്‍സാണ് നേടിയത്. പേസിനും സ്പിന്നിനുമെതിരേ നന്നായി കളിക്കുന്ന താരമാണ് റിഷഭ്. എന്നാല്‍ നിലവിലെ ഫോം പ്രശ്‌നമാണ്. ടീമിനുള്ളിലെ നിലവിലെ അന്തരീക്ഷം മികച്ചതല്ലാത്തതിന്റെ സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ട്. അതിനാല്‍ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം.
Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പര: കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകന്‍, കാണികളെ പ്രവേശിപ്പിക്കും

റിഷഭിനെതിരേ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി തന്നെ രംഗത്തെത്തിയേക്കും. ഫ്‌ളാറ്റ് പന്തുകളിലൂടെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് നബി. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണമുള്ള അദ്ദേഹം ലൈനും ലെങ്തും നന്നായി നോക്കി പന്തെറിയുന്ന താരമാണ്. ഇത് റിഷഭിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായേക്കും. മധ്യ ഓവറുകളിലെ റിഷഭ്-നബി പോരാട്ടം മത്സരത്തില്‍ വലിയ സ്വാധീനമുണ്ടാക്കും.

മുഹമ്മദ് ഷഹ്‌സാദ്-ജസ്പ്രീത് ബുംറ
തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അഫ്ഗാന്‍ ഓപ്പണര്‍ മുഹമ്മദ് ഷഹ്‌സാദ്. അല്‍പ്പ സമയം മാത്രമെ ക്രീസില്‍ നില്‍ക്കാനാവുകയുള്ളൂവെങ്കിലും ലഭിക്കുന്ന സമയംകൊണ്ട് എതിര്‍ ടീമിന്റെ മനോവീര്യം കെടുത്ത ബാറ്റിങ് ശൈലിയാണ് താരത്തിന്റേത്. പാകിസ്താന്റെ പേസ് നിരയെ ധൈര്യത്തോടെ നേരിട്ട ഷഹ്‌സാദ് നിലയുറപ്പിച്ചാല്‍ ഇന്ത്യക്ക് തലവേദനയാവുമെന്നുറപ്പ്. ഈ സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയെയാവും ഇന്ത്യ പ്രതീക്ഷവെക്കുക.
ബുംറയുടെ ലക്ഷ്യം പിഴക്കാത്ത യോര്‍ക്കറുകളില്‍ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് പ്രതീക്ഷ. തുടക്കത്തില്‍ത്തന്നെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ പവര്‍പ്ലേയില്‍ ഒന്നിലധികം ഓവറുകള്‍ ബുംറ ചെയ്യേണ്ടതായുണ്ട്. അഫ്ഗാന്‍ ഓപ്പണര്‍മാരും ബുംറയും തമ്മിലുള്ള പോരാട്ടം നിര്‍ണ്ണായകമാവും.
Also Read: T20 World Cup 2021: 'ഭയന്നത് തന്നെ സംഭവിച്ചു', എംഎസ് ധോണി-രവി ശാസ്ത്രി ബന്ധത്തില്‍ വിള്ളല്‍?

നജീബുല്ല സദ്രാന്‍-ശര്‍ദുല്‍ ഠാക്കൂര്‍
മധ്യനിരയില്‍ മികച്ച സ്‌കോര്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ് നജീബുല്ല സദ്രാന്‍. മൂന്ന് മത്സരത്തില്‍ നിന്ന് 88 റണ്‍സാണ് അഫ്ഗാന്‍ നേടിയിട്ടുള്ളത്. വെടിക്കെട്ട് ബാറ്റിങ് നടത്താനും നിലയുറപ്പിച്ച് കളിക്കാനും സദ്രാന് മികവുണ്ട്. താരത്തിനെതിരേ ഇന്ത്യ പ്രതീക്ഷ വെക്കുന്നത് ശര്‍ദുല്‍ ഠാക്കൂറിലാവും. പന്തിന്റെ വേഗതയില്‍ നിയന്ത്രണമുള്ള ശര്‍ദുലിന് അബുദാബിയിലെ സാഹചര്യത്തില്‍ നന്നായി തിളങ്ങാനായേക്കും. സദ്രാനെ നേരത്തെ തളക്കേണ്ടത് ഇന്ത്യക്ക് പ്രധാനപ്പെട്ട കാര്യമാണ്.


Click it and Unblock the Notifications











