
വിരാട് കോലി,രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ തുടങ്ങിയ പല സീനിയര്‍ താരങ്ങളും ടീമിലുണ്ടാവില്ല. കഴിഞ്ഞ ആറ് മാസത്തോളമായി ബയോബബിള്‍ സുരക്ഷയില്‍ കഴിയുന്നവരാണ് പല താരങ്ങളും. ഇത് മാനസികമായും ശാരീരികമായും താരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ തീരുമാനിച്ചത്. ടി20 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ തങ്ങളുടെ അമിത ജോലിഭാരത്തെക്കുറിച്ച് താരങ്ങള്‍ പരസ്യമായി തുറന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമുഖര്‍ക്ക് വിശ്രമം അനുവദിക്കുന്നത്.
Also Read: T20 World Cup: കെയ്‌നാണ് സൂപ്പര്‍, എല്ലാത്തിനോടും പ്രതികരിക്കുന്നതല്ല പാഷന്‍! കോലിക്കെതിരേ ഗംഭീര്‍

ടി20 ലോകകപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇടവേളക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും ക്രിക്കറ്റ് ആരവം ഉയരാന്‍ പോവുകയാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കളിക്കുക. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ ടി20. 19ന് റാഞ്ചിയിലും 21ന് കൊല്‍ക്കത്തയിലും അടുത്ത മത്സരങ്ങള്‍ നടക്കും. നവംബര്‍ 25-29വരെ കാണ്‍പൂരില്‍ ആദ്യ ടെസ്റ്റ് നടക്കുമ്പോള്‍ ഡിസംബര്‍ 3-7 മുംബൈയിലാണ് രണ്ടാം മത്സരം നടക്കുക.
Also Read: T20 World Cup: ഇന്ത്യ എന്നെ അമ്പരപ്പിച്ചു! ഇതെന്ത് മനോഭാവവും ഗെയിം പ്ലാനും! ആഞ്ഞടിച്ച് അക്തര്‍

കാണികളെ 50 ശതമാനം മാത്രം പരിഗണിക്കാനാണ് സാധ്യത. ഇന്ത്യയില്‍ അവസാനമായി നടന്ന ഐപിഎല്ലിന്റെ 14ാം സീസണിന്റെ ആദ്യ പാദമാണ്. താരങ്ങളിലേക്ക് കോവിഡ് വ്യാപനം ശക്തമായതോടെ പാതിവഴിയില്‍ ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വരികയും രണ്ടാം പാദം യുഎഇയില്‍ നടത്തേണ്ടി വരികയും ചെയ്തിരുന്നു. അതിനാല്‍ കര്‍ശന സുരക്ഷയൊരുക്കിയാവും ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര നടക്കുക.
Also Read: T20 World Cup: അഫ്ഗാന്‍ പരീക്ഷയ്ക്ക് ഇന്ത്യ,തോറ്റാല്‍ പുറത്ത്- ടീമില്‍ മാറ്റമുറപ്പ്, സാധ്യതാ ഇലവന്‍

ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം വിരാട് കോലി ഒഴിയും. അതിനാല്‍ത്തന്നെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കേണ്ടതുണ്ട്. രോഹിത് ശര്‍മ പുതിയ നായകനായി എത്താനാണ് കൂടുതല്‍ സാധ്യത. അടുത്ത വര്‍ഷം ട്ി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ രോഹിത്തിനെ നായകനാക്കി പദ്ധതികള്‍ മെനയാനാണ് സാധ്യത കൂടുതല്‍. വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലും എത്തിയേക്കും. എന്നാല്‍ രോഹിത്തിന് വിശ്രമം അനുവദിക്കേണ്ടത് അത്യാവശ്യമായതിനാലാണ് രാഹുലിനെ കിവീസ് പരമ്പരയില്‍ നായകനാക്കുന്നത്.
Also Read: T20 World Cup: എന്തുകൊണ്ട് ഇന്ത്യ പതറുന്നു? കാരണങ്ങളറിയാം

ടി20 ലോകകപ്പോടെ രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യയുടെ പരിശീലക സംഘവും പടിയിറങ്ങും. പുതിയ പരിശീലക സംഘം ന്യൂസീലന്‍ഡ് പരമ്പരയില്‍ത്തന്നെ ടീമിനൊപ്പം ചേരും. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി എത്താനാണ് സാധ്യത കൂടുതല്‍. ബിസിസി ഐ ഭാരവാഹികളുമായുള്ള ചര്‍ച്ചക്കൊടുവില്‍ ദ്രാവിഡ് മുഖ്യ പരിശീലകനാവാന്‍ സമ്മതിച്ചുവെന്നാണ് വിവരം. നിലവില്‍ എന്‍സിഎയുടെ തലവനാണ് ദ്രാവിഡ്. വിവിഎസ് ലക്ഷ്മണ്‍ എന്‍സിഎയുടെ പുതിയ തലവനായെത്തി ദ്രാവിഡ് മുഖ്യ പരിശീലകനാവുമെന്നാണ് വിവരം.
Also Read: T20 World Cup: ആറു മാസമായി ബ്രേക്കില്ല, ഞങ്ങള്‍ തളര്‍ന്നു!- ഇന്ത്യന്‍ തോല്‍വിയെക്കുറിച്ച് ബുംറ

ടി20 ലോകകപ്പില്‍ സെമി ഇന്ത്യ കാണാനുള്ള സാധ്യത കുറവാണ്. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും നാണംകെട്ട് തോറ്റ ഇന്ത്യക്ക് ശേഷിക്കുന്ന മൂന്ന് മത്സരം ജയിച്ചാലും സെമിയില്‍ കടക്കുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ വലിയ നാണക്കേടോടെയാവും ഇന്ത്യന്‍ ടീം ദുബായില്‍ നിന്ന് വിമാനം കയറുക. ഈ ടീമിനെ വിജയവഴിയിലേക്ക് എത്തിക്കുകയെന്നത് പുതിയ പരിശീലക സംഘത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാവും.


Click it and Unblock the Notifications











