Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ന്യൂസിലാന്‍ഡിനെതിരേ രോഹിത് എങ്ങനെ മൂന്നാമനായി? ധോണിക്ക് നിര്‍ണായക പങ്ക്!

ഐസിസിയുടെ ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ വരുത്തിയ അഴിച്ചുപണി വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. സ്ഥിരം ഓപ്പണറായ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മൂന്നാംസ്ഥാനത്തേക്കു മാറ്റിയായിരുന്നു ഇന്ത്യ എല്ലാവരെയും അമ്പരപ്പിച്ചത്. രോഹിത്തിനു പകരം യുവതാരം ഇഷാന്‍ കിഷന്‍ ഓപ്പണിങില്‍ കെഎല്‍ രാഹുലിന്റെ പങ്കാളിയാവുകയായിരുന്നു. പക്ഷെ ഈ പരീക്ഷണം ഫ്‌ളോപ്പായി മാറുകയും ചെയ്തു. ഇഷാന്‍ മാത്രമല്ല രോഹിത്തും കളിയില്‍ ഫ്‌ളോപ്പായി മാറി. ഇഷാന് നാലു റണ്‍സും രോഹിത്തിന് 14 റണ്‍സുമാണ് എടുക്കാനായത്.

മൂന്നു ഫോര്‍മാറ്റിലും ഓപ്പണറെന്ന നിലയില്‍ മിടുക്ക് തെളിയിച്ച രോഹിത്തിനെ ഈ സ്ഥാനത്തു നിന്നും താഴേക്ക് ഇറക്കിയതിനെതിരേ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പല മുന്‍ താരങ്ങളും ഇന്ത്യയുടെ ഈ നീക്കം വലിയ അബദ്ധമാണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രോഹിത്തിനെ മൂന്നാം നമ്പറിലേക്കു മാറ്റിയതിനു പിന്നില്‍ ആരായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

രോഹിത്തുള്‍പ്പെട്ട ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റേത്

രോഹിത്തുള്‍പ്പെട്ട ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റേത്

ന്യൂസിലാന്‍ഡിനെതിരേ ഇഷാന്‍ കിഷനെ ഓപ്പണറായി ഇറക്കുകയെന്നത് രോഹിത് ശര്‍മയുള്‍പ്പെടെയുള്ളവരടങ്ങുന്ന ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഒറ്റക്കെട്ടായി എടുത്തിട്ടുള്ള തീരുമാനമാണെന്നു ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് വ്യക്തമാക്കി. ബുധനാഴ്ച അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യകുമാര്‍ യാദവിനു ചെറിയ നടുവേദനയുണ്ടായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ കളിക്കാനുള്ള ഫിറ്റ്‌നസുമില്ലായിരുന്നു. ഇഷാന്‍ കിഷനെ ഓപ്പണറാക്കാമെന്നത് ടീം മാനേജ്‌മെന്റിലെ എല്ലാവരും കൂടിയെടുത്ത തീരുമാനമാണ്. തീര്‍ച്ചയായും രോഹിത്തും അതില്‍ പങ്കാളിയായിരുന്നു. ഐപിഎല്ലില്‍ ഓപ്പണറുടെ റോളില്‍ ഇഷാന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. കൂടാതെ പരിശീലന മല്‍സരത്തിലും ഓപ്പണറായി തിളങ്ങിയിരുന്നു. ഇതു കാരണമാണ് അവനെ ഓപ്പണറായി അയച്ചതെന്നും റാത്തോഡ് വിശദമാക്കി.

 പ്ലാനിങ് നടന്നില്ല

പ്ലാനിങ് നടന്നില്ല

ലോകകപ്പിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്ലാന്‍ ചെയ്തതു പോലെ പ്രാവര്‍ത്തികകമാക്കാന്‍ സാധിക്കാതിരുന്നതാണ് ഇന്ത്യക്കു തിരിച്ചടിയായതെന്നു വിക്രം റാത്തോഡ് പറഞ്ഞു. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള മല്‍സരങ്ങളില്‍ പ്ലാനിങ് പോലെ ഞങ്ങള്‍ക്കു നടപ്പാക്കാനായില്ല. ഇതു വലിയ തിരിച്ചടിയായി മാറി.
ലോകകപ്പിനു മുമ്പ് മതിയായ തയ്യാറെടുപ്പ് ലഭിക്കാതിരുന്നത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അതൊരു പ്രശ്‌നമായിട്ടില്ലെന്നാണ് റാത്തോഡ് നല്‍കിയ മറുപടി. തയ്യാറെടുപ്പുകള്‍ തീര്‍ച്ചയായിട്ടും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 മുന്‍കൈയെടുത്തത് ധോണി

മുന്‍കൈയെടുത്തത് ധോണി

ന്യൂസിലാന്‍ഡിനെതിരേ രോഹിത് ശര്‍മയെ ഓപ്പണിങില്‍ നിന്നു മൂന്നാം നമ്പറിലേക്കു മാറ്റുകയെന്നത് ടീം മാനേജ്‌മെന്റ് ഒറ്റക്കെട്ടായി തന്നെയെടുത്ത തീരുമാനമാണെങ്കിലും അതിനു മുന്‍കൈയെടുത്തത് ടീമിന്റെ ഉപദേശകനായ എംഎസ് ധോണിയാണെന്നാണ് ചില ബന്ധപ്പെട്ട വൃത്തങ്ങള്‍ വെൡപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍- ഇഷാന്‍ സഖ്യത്തെ ഓപ്പണര്‍മാരാക്കി രോഹിത്തിനെ മൂന്നാം നമ്പറിലേക്കു മാറ്റാമെന്ന ഐഡിയ ആദ്യം മുന്നോട്ടു വച്ചത് ധോണിയാണെന്നും കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലിയടക്കം മറ്റെല്ലാവരും ഇതിനെ അനുകൂലിക്കുകയായിരുന്നുവെന്നുമെന്നാണ് അണിയറവൃത്തങ്ങള്‍ പറയുന്നത്.

ബോള്‍ട്ട് ഭീഷണി

ബോള്‍ട്ട് ഭീഷണി

ന്യൂസിലാന്‍ഡ് നിരയിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. പവര്‍പ്ലേയില്‍ ബോള്‍ട്ടുയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഇഷാനെക്കൊണ്ട് ഇന്ത്യയെ ഓപ്പണ്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു വ്യക്തമാണ്. മാത്രമല്ല ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിട്ടുന്നതില്‍ രോഹിത്തിനുള്ള വീക്ക്‌നെസും മറ്റൊരു കാരണമായിരിക്കാം. പാകിസ്താനെതിരായ ആദ്യ കളിയില്‍ അവരുടെ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡി ആദ്യ ബോളില്‍ തന്നെ രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു.
പക്ഷെ ഇഷാനെ മുന്നില്‍ നിര്‍ത്തി ബോള്‍ട്ടിനെ അതിജീവിക്കുകയെന്ന ഇന്ത്യയുടെ തന്ത്രം ന്യൂസിലാന്‍ഡിനെതിരേ ദയനീയമായി പരാജയപ്പെടുകയായിരുന്നു. നാലു റണ്‍സ് മാത്രമെടുത്ത ഇഷാന്റെ വിക്കറ്റ് ബോള്‍ട്ടിന് തന്നെയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മറ്റൊരു ഓപ്പണറായ കെഎല്‍ രാഹുലിനെ ടിം സൗത്തി പുറത്താകുകയും ചെയ്തതോടെ ഇന്ത്യയുടെ തുടക്കം പാളുകയും ചെയ്തു.

Story first published: Tuesday, November 2, 2021, 19:06 [IST]
Other articles published on Nov 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+