Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: റാഷിദിനെ ഭയക്കണം, കാരണം ഈ കണക്കുകള്‍- പ്രധാന ഇര രാഹുല്‍!

ഐസിസിയുടെ ടി20 ലോകകപ്പില്‍ ബുധാനാഴ്ച നിര്‍ണായക മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത് അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെയാണ്. ഉജ്ജ്വല ഫോമില്‍ പന്തെറിയുന്ന റാഷിദിന്റെ നാലോവര്‍ അതിജീവിക്കുകയെന്നതാവും ഇന്ത്യക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ത്യയുടെ ടോപ് സിക്‌സിനെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്.

നേരിയ സെമി സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയുമായാണ് സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ അഫ്ഗാനുമായി ഏറ്റുമുട്ടുന്നത്. ഈ കളിയില്‍ മികച്ച മാര്‍ജിനില്‍ ജയയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമി പ്രതീക്ഷ നിലനിര്‍ത്താനാവൂ. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വന്‍ പരാജയമായിരുന്നു വിരാട് കോലിക്കും സംഘത്തിനും നേരിട്ടത്. പാകിസ്താനോടു പത്തു വിക്കറ്റിനും ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി.

 റാഷിദിന്റെ റെക്കോര്‍ഡ്

റാഷിദിന്റെ റെക്കോര്‍ഡ്

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ടോപ്പ് സിക്‌സിനെതിരേയുള്ള ഇതുവരെയുള്ള കണക്കുകളെടുത്താല്‍ റാഷിദ് ഖാനു ഇതുവരെ പുറത്താക്കാനായിട്ടില്ലാത്ത ഏക താരം യുവ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ്. ബാക്കിയെല്ലാവരുടെയും വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
റാഷിദ് കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ളത് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ്. മൂന്നു തവണയാണ് രാഹുലിന്റെ വിക്കറ്റെടുത്തത്. വൈസ് ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയെല്ലലാം രണ്ടു തവണ വീതം റാഷിദ് പുറത്താക്കിക്കഴിഞ്ഞു. നായകന്‍ വിരാട് കോലിയുടെ വിക്കറ്റ് ഒരു തവണയാണ് അഫ്ഗാന്‍ സ്പിന്നര്‍ക്കു ലഭിച്ചിട്ടുള്ളത്.

കൂടുതല്‍ റണ്‍സ് റിഷഭിന്

കൂടുതല്‍ റണ്‍സ് റിഷഭിന്

ടി20യില്‍ റാഷിദിനെതിരേ ഇന്ത്യയുടെ ടോപ്പ് സിക്‌സ് ബാറ്റ്‌സ്മാന്‍മാരില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളത് റിഷഭ് പന്താണ്. 68 ബോളുകളില്‍ 77 റണ്‍സ് റിഷഭ് നേടിയിട്ടുണ്ട്. മറ്റൊരാള്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനാണ്. 51 ബോളില്‍ 64 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. റാഷിദിനെതിരേ കൂടുതല്‍ റണ്‍സെടുത്ത രണ്ടു പേരും ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.
രോഹിത് ശര്‍മയ്ക്കു 16 ബോളുകളില്‍ 19 റണ്‍സും ഓപ്പണിങ് പങ്കാളി കെഎല്‍ രാഹുലിന് 30 ബോളില്‍ 18 റണ്‍സുമാണ് റാഷിദിനെതിരേ സ്‌കോര്‍ ചെയ്യാനായത്. കോലി 24 ബോളില്‍ 21 റണ്‍സെടുത്തിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്കാവട്ടെ 37 ബോളില്‍ 27 റണ്‍സാണ് എടുക്കാനായത്.

 ഇന്ത്യക്കു കടുപ്പമാവും

ഇന്ത്യക്കു കടുപ്പമാവും

അഫ്ഗാനിസ്താനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മല്‍സരം ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും. കാരണം അഫ്ഗാന്റെ ബാറ്റിങും ബൗളിങിലും ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശക്തമാണ്. ഹസ്‌റത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ്, നജീബുള്ള സദ്രാന്‍, ക്യാപ്റ്റന്‍ മുഹമ്മദ് നബി തുടങ്ങി ഒരുപിടി അപടകാരികളായ ബാറ്റ്‌സ്മാന്‍മാര്‍ അഫ്ഗാന്‍ നിരയിലുണ്ട്. ബൗളിങില്‍ റാഷിദും സ്പിന്‍ പങ്കാളിയായ മുജീബുര്‍ റഹ്മാനുമായിരിക്കും അഫ്ഗാന്റെ തുറുപ്പുചീട്ടുകള്‍. പേസര്‍മാരില്‍ നവീനുള്‍ ഹഖ്, ഹമീദ് ഹസന്‍ എന്നിവരെയാണ് സൂക്ഷിക്കേണ്ടത്. ക്യാപ്റ്റന്‍ നബിയും ബൗളിങില്‍ അപകടം വിതയ്ക്കാന്‍ ശേഷിയുള്ള താരമാണ്.

 ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവും

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവും

ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ ഇറങ്ങുക. ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചേക്കും. ഇതോടെ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും പുറത്തുപോവുക. മിസ്റ്ററി സ്പിന്നറെന്ന വിശേഷണവുമായി ലോകകപ്പ് ടീമിലെത്തിയ വരുണിന് കളിച്ച രണ്ടു മല്‍സരങ്ങളിലും ഒരു ഇംപാക്ടും സൃഷ്ടിക്കാനായിട്ടില്ല.
ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തുടരാന്‍ തന്നെയാണ് സാധ്യത. ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം രണ്ടോവര്‍ ബൗള്‍ ചെയ്തിരുന്നു. സൂര്യകുമാര്‍ യാദവ് ടീമിലേക്കു തിരിച്ചുവരികയാണെങ്കില്‍ ഇഷാന്‍ കിഷന്‍ പുറത്തായേക്കും. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം ഓപ്പണിങിലേക്കു തിരിച്ചെത്തും. കിവീസിനെതിരേ രാഹുല്‍- ഇഷാന്‍ ജോടിയെ ഓപ്പണിങില്‍ പരീക്ഷിച്ച ഇന്ത്യയുടെ തന്ത്രം പാളിയിരുന്നു.

 സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്/ ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

അഫ്ഗാനിസ്താന്‍- ഹസ്റത്തുള്ള സസായ്, മുഹമ്മദ് ഷഹ്സാദ് (വിക്കറ്റ് കീപ്പര്‍), റഹ്മാനുള്ള ഗുര്‍ബാസ്, നബീജുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), ഉസ്മാന്‍ ഗനി, ഗുല്‍ബദിന്‍ നയ്ബ്, റാഷിദ് ഖാന്‍, കരീം ജന്നത്ത്, നവീനുള്‍ ഹഖ്, മുജീബുര്‍ റഹ്മാന്‍, ഹമീദ് ഹസന്‍.

Story first published: Tuesday, November 2, 2021, 16:48 [IST]
Other articles published on Nov 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+