
ശ്രീലങ്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ജയത്തോടെയാണ് മോര്‍ഗന്‍ ഈ നേട്ടത്തിലെത്തിയത്. 43 ജയമാണ് നിലവില്‍ മോര്‍ഗന്റെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി,മുന്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ അസ്ഹര്‍ അഫ്ഗാന്‍ എന്നിവരുടെ 42 ജയങ്ങളെന്ന റെക്കോഡാണ് മോര്‍ഗന്‍ തകര്‍ത്തത്. 41 മത്സരങ്ങളില്‍ ടീമിനെ നേരിട്ട് ജയത്തിലെത്തിച്ച മോര്‍ഗന്‍ രണ്ട് മത്സരത്തില്‍ സൂപ്പര്‍ ഓവറിനൊടുവിലും വിജയം നേടിക്കൊടുത്തു. ധോണി 41 ജയം നേരിട്ട് നേടിക്കൊടുത്തപ്പോള്‍ ഒരു ജയം ബോള്‍ഔട്ടിലൂടെയാണ് നേടിക്കൊടുത്തത്.
Also Read: T20 World Cup: കെയ്‌നാണ് സൂപ്പര്‍, എല്ലാത്തിനോടും പ്രതികരിക്കുന്നതല്ല പാഷന്‍! കോലിക്കെതിരേ ഗംഭീര്‍

ഈ നേട്ടത്തിലേക്കെത്താന്‍ വെറും 68 മത്സരമാണ് മോര്‍ഗന് വേണ്ടിവന്നത്. എംഎസ് ധോണി 72 മത്സരത്തില്‍ നിന്നും അഫ്ഗാന്‍ 52 മത്സരത്തില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ടി20 മത്സരം കളിക്കുന്ന നായകനെന്ന നിലയിലേക്ക് മാറാനും മോര്‍ഗന് സാധിക്കും. ഗ്രൂപ്പുഘട്ടത്തില്‍ ഒരു മത്സരമാണ് ഇംഗ്ലണ്ടിന് ശേഷിക്കുന്നത്. സെമിയിലും ഫൈനലിലും കളിക്കാന്‍ സാധിച്ചാലും 71 മത്സരം പൂര്‍ത്തിയാക്കാനെ മോര്‍ഗന് സാധിക്കുകയുള്ളൂ.
Also Read: T20 World Cup: ഇന്ത്യ എന്നെ അമ്പരപ്പിച്ചു! ഇതെന്ത് മനോഭാവവും ഗെയിം പ്ലാനും! ആഞ്ഞടിച്ച് അക്തര്‍

ഐപിഎല്ലില്‍ ഇത്തവണ കെകെആറിനെ നയിച്ച് ഫൈനലിലെത്തിക്കാനും മോര്‍ഗന് സാധിച്ചിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ മോശം ഫോമിലായിരുന്ന മോര്‍ഗന്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. 36 പന്തുകള്‍ നേരിട്ട് ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സാണ് മോര്‍ഗന്‍ നേടിയത്. ഇത്തവണ ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതൊന്നും ടീമിനെ ബാധിച്ചില്ലെന്ന് പ്രകടനത്തില്‍ നിന്ന് വ്യക്തം.
Also Read: T20 World Cup: അഫ്ഗാന്‍ പരീക്ഷയ്ക്ക് ഇന്ത്യ,തോറ്റാല്‍ പുറത്ത്- ടീമില്‍ മാറ്റമുറപ്പ്, സാധ്യതാ ഇലവന്‍

മരണ ഗ്രൂപ്പില്‍ നിന്ന് അനായാസമായിത്തന്നെ സെമിയില്‍ കടന്ന ഇംഗ്ലണ്ട് ഇത്തവണ കിരീടം ചൂടാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരക്കാരാണ്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നുണ്ട്.ജോസ് ബട്‌ലറിന്റെ ഉജ്ജ്വല ഫോമാണ് ടീമിന്റെ കരുത്ത്. ഓസ്‌ട്രേലിയക്കെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വി നേടിയ ബട്‌ലര്‍ ശ്രീലങ്കയ്‌ക്കെതിരേ സെഞ്ച്വറിയും (101*) സ്വന്തമാക്കി.
Also Read: T20 World Cup: എന്തുകൊണ്ട് ഇന്ത്യ പതറുന്നു? കാരണങ്ങളറിയാം

ഇംഗ്ലണ്ടിനെ 2019ലെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് മോര്‍ഗന്‍. ഇത്തവണ ടി20 ലോകകപ്പ് കിരീടം കൂടി ചൂടിച്ചാല്‍ അത് ചരിത്ര നേട്ടമാകുമെന്നുറപ്പ്. നായകനെന്ന നിലയില്‍ സാഹചര്യങ്ങളെ കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും മികവുള്ള നായകനാണ് മോര്‍ഗന്‍. തന്റെ മോശം ഫോം ടീമിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ കൃത്യമായ പദ്ധതികള്‍ മെനയാന്‍ മോര്‍ഗന് സാധിക്കുന്നുണ്ട്.
Also Read: T20 World Cup: ആറു മാസമായി ബ്രേക്കില്ല, ഞങ്ങള്‍ തളര്‍ന്നു!- ഇന്ത്യന്‍ തോല്‍വിയെക്കുറിച്ച് ബുംറ

2015ല്‍ ഇംഗ്ലണ്ടിന്റെ നായകസ്ഥാനത്തേക്കെത്തിയ മോര്‍ഗന്‍ 68 ടി20യില്‍ നിന്ന് 2367 റണ്‍സും നേടിയിട്ടുണ്ട്. 223 ഏകദിനത്തില്‍ നിന്ന് 6957 റണ്‍സും മോര്‍ഗന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകളാണ് മോര്‍ഗനുള്ളത്. ഇത്തവണ ഇതേ ഫോം തുടര്‍ന്നാല്‍ ഇംഗ്ലണ്ട് ഫൈനല്‍ കളിക്കുമെന്നുറപ്പ്. നിലവിലെ സാധ്യതകള്‍ പ്രകാരം ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനല്‍ മത്സരം നടക്കാനാണ് സാധ്യത കൂടുതല്‍.


Click it and Unblock the Notifications











