For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'അതാണ് പ്രശ്‌നം', ഇന്ത്യ ഐപിഎല്ലിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു- വസിം അക്രം

ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളായി വന്ന് സെമി കാണാതെ പുറത്താവുന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ടീമുള്ളത്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യയുടെ സെമി സാധ്യതകള്‍ അസ്തമിച്ചുവെന്ന് തന്നെ പറയാം. നെറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ വമ്പന്‍ ജയം നേടുകയും അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ അട്ടിമറിക്കുകയും ചെയ്താലും പ്രതീക്ഷക്ക് വക കുറവാണ്.

1

നിലവിലെ മികച്ച ടി20 താരങ്ങളുടെ നീണ്ടനിര ഇന്ത്യക്കൊപ്പമുണ്ട്. യുഎഇയില്‍ ഐപിഎല്‍ കളിച്ചതിന് പിന്നാലെയാണ് ടി20 ലോകകപ്പിന് ഇറങ്ങിയതും. എന്നിട്ടും ഇന്ത്യക്ക് ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ പോലുമായില്ല. ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പല കാരണങ്ങളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ശരിയായ പ്രശ്‌നം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ വസിം അക്രം.

Also Read: T20 World Cup: ഫോമുമില്ല ഫിറ്റുമല്ല, ഈ മൂന്നു പേര്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി?

2


ഇന്ത്യ അന്താരാഷ്ട്ര മത്സരത്തിനെക്കാള്‍ കൂടുതല്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നുവെന്നാണ് അക്രം അഭിപ്രായപ്പെട്ടത്. 'ഇന്ത്യ സീനിയര്‍ താരങ്ങളോടൊപ്പം അവസാനം ടി20 പരമ്പര കളിച്ചത് ഈ വര്‍ഷം മാര്‍ച്ചിലാണ്. ഇപ്പോള്‍ നവംബറായിരിക്കുന്നു. ഇതില്‍ നിന്ന് തന്നെ ഇന്ത്യ അന്താരാഷ്ട്ര മത്സരത്തെ ഗൗരവകരമായി കാണുന്നില്ലെന്ന് വ്യക്തം. ഐപിഎല്‍ കളിച്ചാല്‍ മതിയെന്നാണ് അവര്‍ കരുതുന്നത്. നിങ്ങള്‍ക്ക് ലോകത്തുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ എത്ര വേണമെങ്കിലും കളിക്കാം. എന്നാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മികച്ച ഒന്നോ രണ്ടോ ബൗളറെയാണ് നേരിടാന്‍ സാധിക്കുന്നതെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച അഞ്ച് ബൗളര്‍മാരെ നേരിടാനുള്ള അവസരമാണ് ലഭിക്കുന്നത്'-അക്രം പറഞ്ഞു.

Also Read: T20 World Cup: ഇന്ത്യ എന്നെ അമ്പരപ്പിച്ചു! ഇതെന്ത് മനോഭാവവും ഗെയിം പ്ലാനും! ആഞ്ഞടിച്ച് അക്തര്‍

3

യുഎഇയില്‍ ഐപിഎല്‍ കളിച്ച് ഇറങ്ങുന്നത് ടി20 ലോകകപ്പില്‍ സഹായിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ടീമെന്ന നിലയില്‍ ഒത്തിണക്കം കാട്ടാന്‍ ഇന്ത്യക്കായില്ല. ഓരോ താരങ്ങളും ഓരോ രീതിയില്‍ കളിക്കുന്നു. മികച്ച പോരാട്ടവീര്യമോ ടീമെന്ന വികാരമോ കാട്ടാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. കൂടാതെ തുടര്‍ മത്സരങ്ങളുടെ ക്ഷീണവും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയായി.

Also Read: T20 World Cup: അഫ്ഗാന്‍ പരീക്ഷയ്ക്ക് ഇന്ത്യ,തോറ്റാല്‍ പുറത്ത്- ടീമില്‍ മാറ്റമുറപ്പ്, സാധ്യതാ ഇലവന്‍

4

ഇന്ത്യ ടി20 പരമ്പരകളെ വളരെ ഗൗരവമായി കാണുന്നില്ലെന്ന് തന്നെ പറയാം. കാരണം പല ടി20 ടൂര്‍ണമെന്റുകളും സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കാനുള്ള പരമ്പരയായാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാണുന്നത്. അടുത്ത വര്‍ഷം മറ്റൊരു ടി20 ലോകകപ്പ് കൂടി വരാനുണ്ട്.അതിന് മുന്നോടിയായി ഇന്ത്യ ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്താനാണ് സാധ്യത. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ പല സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചേക്കും.

Also Read: T20 World Cup: എന്തുകൊണ്ട് ഇന്ത്യ പതറുന്നു? കാരണങ്ങളറിയാം

5

അടുത്ത ടി20 ലോകകപ്പിന് മുന്നോടിയായെങ്കിലും വ്യക്തമായ ടീമിനെ തീരുമാനിക്കുകയും അവര്‍ക്ക് ഒരുമിച്ച് കളിക്കാന്‍ സാധിക്കുന്ന രീതിയില്‍ പരമ്പരകള്‍ സൃഷ്ടിക്കേണ്ടതായുമുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി തന്നെ ഇന്ത്യന്‍ ടീമിന് നേരിടേണ്ടി വന്നേക്കും. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം ഇന്ത്യ പരിഹാരം കാണേണ്ടതാണ്. ഐപിഎല്ലിലൂടെ കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ ബിസിസിഐയും കൂടുതല്‍ പ്രാധാന്യം ഐപിഎല്ലിന് നല്‍കുന്നുവെന്ന് തന്നെ പറയേണ്ടി വരും.

Also Read: T20 World Cup: ആറു മാസമായി ബ്രേക്കില്ല, ഞങ്ങള്‍ തളര്‍ന്നു!- ഇന്ത്യന്‍ തോല്‍വിയെക്കുറിച്ച് ബുംറ

6

'ന്യൂസീലന്‍ഡിനെതിരായ മത്സരം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. നിരവധി തെറ്റുകള്‍ ഇന്ത്യ വരുത്തി. ടോസ് നഷ്ടപ്പെട്ടതോടെ മാനസികമായി അവര്‍ പദ്ധതി മെനയുമെന്ന് കരുതി. ഇത്രയും നിര്‍ണ്ണായകമായ മത്സരത്തില്‍ രോഹിത് ശര്‍മയെ മൂന്നാം നമ്പറിലിറക്കിയത് തന്നെ മണ്ടത്തരമാണ്. ഓപ്പണറെന്ന നിലയില്‍ നാല് അന്താരാഷ്ട്ര ടി20 സെഞ്ച്വറിയുള്ള താരമാണ് രോഹിതെന്ന് ഓര്‍ക്കണം. ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ ഇറക്കാമായിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് തന്നെ തങ്ങളുടെ ഭയത്തെ തുറന്ന് കാട്ടി'-വസിം അക്രം കൂട്ടിച്ചേര്‍ത്തു.

7

പാകിസ്താനോടും ന്യൂസീലന്‍ഡിനോടും ഒരു ഘട്ടത്തിലും പൊരുതാന്‍ ഇന്ത്യക്കായില്ല. ഒരു ഘട്ടത്തിലും സമ്മര്‍ദ്ദം സൃഷ്ടിക്കാനാവാത്ത ഇന്ത്യ ആക്രമണോത്സകത കാട്ടാനും മറന്നു. സെമി പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചതിനാല്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് അഭിമാനം കാക്കാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ കരുത്തുകാട്ടുന്ന അഫ്ഗാനിസ്ഥാനെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Tuesday, November 2, 2021, 15:10 [IST]
Other articles published on Nov 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+