For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഫോമുമില്ല ഫിറ്റുമല്ല, ഈ മൂന്നു പേര്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി?

ഇന്ത്യ പുറത്താവലിന്റെ വക്കിലാണ്

ഐസിസിയുടെ ടി20 ലോകകപ്പില്‍ നിന്നും രണ്ടു വമ്പന്‍ തോല്‍വികളോടെ പുറത്താവലിന്റെ വക്കിലാണ് ടീം ഇന്ത്യ. ശേഷിച്ച മൂന്നു കളികളിലും ജയിച്ചാലും വിരാട് കോലിയും സംഘവും സെമിയിലെത്തുമോയെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിനും ന്യൂസിലാന്‍ഡിനോടും എട്ടു വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ ദയനീയ പരായജയങ്ങള്‍, ഇനി അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവരുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ബാക്കിയുള്ള മല്‍സരങ്ങള്‍.

കിരീട ഫേവറിറ്റുകളായിട്ടായിരുന്നു ഇന്ത്യ ഈ ടൂര്‍ണമെന്റിനെത്തിയത്. പക്ഷെ ഇപ്പോള്‍ സെമി പോലും പുറത്താവാതെ നാണംകെട്ട് മടങ്ങേണ്ടി വരുമോയെന്ന ഭയത്തിലാണ് ഇന്ത്യ. ടീമിന്റെ ഈ ദയനീയ പ്രകടനത്തില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തും പിഴവ് സംഭവിച്ചുവെന്നതില്‍ സംശയമില്ല. ടീം സെലക്ഷനിലെ ചില പാളിച്ചകള്‍ക്കു വലിയ വിലയാണ് ഇന്ത്യക്കു ഇതിനകം നല്‍കേണ്ടിയിരിക്കുന്നത്. ഫോമും ഫിറ്റ്‌നസുമില്ലാത്ത ചില ടീമിലുള്‍പ്പെടുത്തിയ സെലക്ഷന്‍ കമ്മിറ്റി അര്‍ഹതപ്പെട്ട ചിലരെ തഴയുകയും ചെയ്തിരുന്നു.

 ഹാര്‍ദിക് പാണ്ഡ്യയെ എന്തിനെടുത്തു?

ഹാര്‍ദിക് പാണ്ഡ്യയെ എന്തിനെടുത്തു?

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ വളരെ നേരത്തേ തന്നെ എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. ബാറ്റിങില്‍ ടൈമിങ് നഷ്ടമായി റണ്‍സെടുക്കാന്‍ വിഷമിച്ച അദ്ദേഹം ബൗളിങില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഹാര്‍ദിക് ബൗള്‍ ചെയ്‌തെങ്കിലും ഒരു ഇംപാക്ടുമുണ്ടാക്കിയില്ല.
ഹാര്‍ദിക്കിനെ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി ടീം മാനേജ്‌മെന്റ് വരുത്തിയ അഡ്ജസ്റ്റുമെന്‍ുകള്‍ ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കിയത്. കളിച്ച രണ്ടു മല്‍സരങ്ങളിലും ഹാര്‍ദിക്കില്‍ നിന്നും ഒരു സംഭാവനയും ടീമിനു ലഭിച്ചില്ല.
ഹാര്‍ദിക്കിനെ ഇന്ത്യ കളിപ്പിക്കുന്നതിനെ സുനില്‍ ഗവാസ്‌കര്‍, മൈക്കല്‍ വോന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നു. ഫിറ്റല്ലെങ്കില്‍ ഹാര്‍ദിക് ടീമിലുണ്ടാവരുതെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. ഹാര്‍ദിക്കിനെ ലൈനപ്പില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ വളരെയധികം ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി അവര്‍ ലൈനപ്പില്‍ വിട്ടുവീഴ്ച ചെയ്തുവെന്നാണ് വോനിന്റെ അഭിപ്രായം.

 വരുണ്‍ ഫിറ്റായിരുന്നോ?

വരുണ്‍ ഫിറ്റായിരുന്നോ?

സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതും ചോദ്യം ചിഹ്നമാണ്. പൂര്‍ണ ഫിറ്റായിട്ടാണോ അദ്ദേഹത്തെ ടീമിലെടുത്തത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കളിച്ച രണ്ടു മല്‍സരങ്ങളിലും വരുണിന്റെ പ്രകടനം മോശമായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും താരത്തെ അലട്ടുന്നതായി കാണപ്പെട്ടിരുന്നു. ബൗളിങ് നിരയിലും ഫീല്‍ഡിലും പലപ്പോഴും ടീമിനു ബാധ്യതയായി മാറുകയും ചെയ്തിരുന്നു.
ഫിറ്റ്‌നസ് പ്രശനങ്ങള്‍ ഏറെക്കാലമായി വരുണിനെ അലട്ടുന്നുണ്ട്. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിക്കുന്നതിനിടെയേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി അദ്ദേഹം മുക്തനായിട്ടില്ല.

 ഭുവനേശ്വറും ടീമില്‍ വേണ്ടിയിരുന്നില്ല

ഭുവനേശ്വറും ടീമില്‍ വേണ്ടിയിരുന്നില്ല

പൂര്‍ണ ഫിറ്റല്ലാത്ത, ഒപ്പം ഫോമിലുമല്ലാത്ത ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ലോകകപ്പ് ടീമില്‍ നിന്നും സെലക്ടര്‍മാര്‍ക്കു ഒഴിവാക്കാമായിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദബാദിനു വേണ്ടിയും ഭുവിയുടെ പ്രകടനം മോശമായിരുന്നു. ലോകകപ്പില്‍ പാകിസ്താനെതിരായ ആദ്യ കളിയില്‍ ഫ്‌ളോപ്പായ അദ്ദേഹത്തെ ന്യൂസിലീന്‍ഡിനെതിരേ ഇന്ത്യ പുറത്തിരുത്തുകയും ചെയ്തു.
യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ എസ്ആര്‍എച്ചിനു വേണ്ടി മൂന്നു വിക്കറ്റുകള്‍ മാത്രമാണ് ഭുവിക്ക് ലഭിച്ചത്.

 ചഹല്‍, ധവാന്‍, ദീപക് തഴയപ്പെട്ടു

ചഹല്‍, ധവാന്‍, ദീപക് തഴയപ്പെട്ടു

ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍ എന്നിവരെ ടീമിലെടുത്തിരുന്നെങ്കില്‍ അത് ഇന്ത്യക്കു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ മികച്ച പ്രകടനമായിരുന്നു ചഹലിന്റേത്. സീസണില്‍ 18 വിക്കറ്റുകള്‍ താരത്തിനു ലഭിച്ചിരുന്നു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ധവാനും തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 500ന് മുകളില്‍ റണ്‍സെടുത്തിട്ടും അദ്ദേഹം തഴയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ദീപക് ചാഹറാവട്ടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തിളങ്ങിയിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കുന്നതില്‍ മിടുക്കനായ താരം ബാറ്റിങിലും മോശമല്ലാത്ത സംഭാവന ചെയ്യാന്‍ കഴിയുന്നയാളായിരുന്നു. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ദീപക് മികച്ച ഫിനിഷിങിലൂടെ ടീമിനെ വിജയിപ്പിച്ചിരുന്നു.

Story first published: Monday, November 1, 2021, 18:36 [IST]
Other articles published on Nov 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+