T20 World Cup 2021: 'ഭയന്നത് തന്നെ സംഭവിച്ചു', എംഎസ് ധോണി-രവി ശാസ്ത്രി ബന്ധത്തില്‍ വിള്ളല്‍?
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ നിരാശപ്പെടുത്തുന്ന പ്രകടനം ഇതിനോടകം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തി ഏറ്റവും നിരാശപ്പെടുത്തുന്ന നിരയായി ഇന്ത്യ മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റു. ഇത്രയും മികച്ച ടീമും മികച്ച പരിശീലക സംഘവും ഒപ്പമുണ്ടായിട്ടും ഇന്ത്യക്ക് പൊരുതാന്‍ പോലുമാവുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്താണെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. എവിടെയാണ് ഇന്ത്യക്ക് പിഴച്ചതെന്നാണ് എല്ലാവരും പരിശോധിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പ്രധാന കാരണം ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് ലഭിക്കുന്ന സൂചനകള്‍. പരിശീലകന്‍ രവി ശാസ്ത്രിയും ഉപദേഷ്ടാവ് എംഎസ് ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നുമൊക്കെയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
Also Read: T20 World Cup: കെയ്‌നാണ് സൂപ്പര്‍, എല്ലാത്തിനോടും പ്രതികരിക്കുന്നതല്ല പാഷന്‍! കോലിക്കെതിരേ ഗംഭീര്‍

ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. ധോണി അല്‍പ്പം ദേഷ്യത്തോടെ രവി ശാസ്ത്രിയോട് സംസാരിക്കുന്ന രീതിയിലാണ് വീഡിയോയിലുള്ളത്. ഇത് രണ്ട് പേരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ധോണിയുടെ തീരുമാനങ്ങളും രവി ശാസ്ത്രിയുടെ തീരുമാനങ്ങളും തമ്മില്‍ ചേര്‍ന്ന് പോകുമോയെന്നതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഇപ്പോള്‍ അത് തന്നെ സംഭവിച്ചുവെന്നുവേണം കണക്കാക്കാന്‍.
Also Read: T20 World Cup: ഇന്ത്യ എന്നെ അമ്പരപ്പിച്ചു! ഇതെന്ത് മനോഭാവവും ഗെയിം പ്ലാനും! ആഞ്ഞടിച്ച് അക്തര്‍

ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ നടത്തിയ പരീക്ഷണങ്ങളെല്ലാം അമ്പേ പാളിയിരുന്നു. ഇത് ആരുടെ പദ്ധതിയാണെന്ന് വ്യക്തമല്ല. രോഹിത് ശര്‍മ പതിവില്‍ നിന്ന് വ്യത്യാസമായി വണ്‍ ഡൗണ്‍ ഇറങ്ങിയതും വിരാട് കോലി നാലാം നമ്പറിലിറങ്ങിയതുമെല്ലാം അപ്രതീക്ഷിത മാറ്റങ്ങളായിരുന്നു. ഇത് അമ്പേ പാളുകയും ചെയ്തു. വിരാട് കോലിയെന്ന നായകന്‍ പൊതുവേ ഇത്തരം പരീക്ഷണത്തിന് മുതിരാറില്ല. അതിനാല്‍ഡ എംഎസ് ധോണിയുടെ പദ്ധതിയായിവേണം ഇതിനെ വിലയിരുത്താന്‍.
Also Read: T20 World Cup: അഫ്ഗാന്‍ പരീക്ഷയ്ക്ക് ഇന്ത്യ,തോറ്റാല്‍ പുറത്ത്- ടീമില്‍ മാറ്റമുറപ്പ്, സാധ്യതാ ഇലവന്‍

എന്തായാലും നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇത്തരമൊരു പരീക്ഷണം നടത്തിയതിനെതിരെ വിമര്‍ശനം ശക്തമാണ്. ബാറ്റിങ് ഓഡറില്‍ വരുത്തിയ ഈ പൊളിച്ചെഴുത്ത് ഒരു പരിധിവരെ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്താം. പൂര്‍ണ്ണ ഫിറ്റനസ് ഇല്ലാത്ത ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുന്നതിനെതിരെയും വിമര്‍ശനം ശക്തമാണ്. ഹര്‍ദിക്കിനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറെടുത്തിരുന്നെങ്കിലും ഹര്‍ദിക് ടീമില്‍ വേണമെന്നത് ധോണിയുടെ നിര്‍ബന്ധമായിരുന്നുവെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Also Read: T20 World Cup: എന്തുകൊണ്ട് ഇന്ത്യ പതറുന്നു? കാരണങ്ങളറിയാം

ആര്‍ അശ്വിനെ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടും നിര്‍ണ്ണായകമായ രണ്ട് മത്സരത്തിലും അവസരം നല്‍കിയില്ല. വരുണ്‍ ചക്രവര്‍ത്തിക്കാണ് രവീന്ദ്ര ജഡേജക്കൊപ്പം അവസരം നല്‍കിയത്. ഇന്ത്യയുടെ ബൗളിങ് നിര ആദ്യ രണ്ട് മത്സരത്തിലും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഒരു സമയത്തും സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല. ജസ്പ്രീത് ബുംറ മാത്രമാണ് ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തിയ ഏക ബൗളറെന്നത് തന്നെ ടീമിന്റെ അവസ്ഥ തുറന്നുകാട്ടുന്നു.
Also Read: T20 World Cup: ആറു മാസമായി ബ്രേക്കില്ല, ഞങ്ങള്‍ തളര്‍ന്നു!- ഇന്ത്യന്‍ തോല്‍വിയെക്കുറിച്ച് ബുംറ

നായകനെന്ന നിലയില്‍ വിരാട് കോലിയില്‍ നിന്ന് പഴയ ആക്രമണോത്സുകതയോ പോരാട്ട വീര്യമോ കാണുന്നില്ല. പൊരുതാനുള്ള ഒരു താല്‍പ്പര്യവും ഇന്ത്യന്‍ താരങ്ങള്‍ കാട്ടുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ ഇത്തരമൊരു നിരാശപ്പെടുത്തുന്ന പ്രകടനത്തിന് കാരണം ടീമിനുള്ളിലെ പിണക്കങ്ങള്‍ കാരണമായിട്ടുണ്ടെന്നുറപ്പ്. ലോകകപ്പിന് പിന്നാലെ ഇത് മറനീക്കി പുറത്തുവരാനുള്ള സാധ്യതകളുമേറെ. ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ കോലി കളിക്കുന്ന അവസാന ടി20 ടൂര്‍ണമെന്റില്‍ ഇത്തരമൊരു വലിയ തിരിച്ചടി താരങ്ങളെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications