വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാണ്ഡ്യയ്ക്കും രാഹുലിനും ആശ്വാസം, വിലക്ക് നീക്കി; ന്യൂസിലന്‍ഡില്‍ കളിച്ചേക്കും

പാണ്ഡ്യയുടേയും രാഹുലിന്റേയും വിലക്ക് നീക്കി | Oneindia Malayalam
Pandya Rahul

മുംബൈ: അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും വിലക്ക് നീക്കി. ദില്ലിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി യോഗത്തിലാണ് ഇരുവരുടെയും വിലക്ക് നീക്കാന്‍ തീരുമാനമായത്. കളിക്കാരെ ദീര്‍ഘകാലം പുറത്തിരുത്തരുതെന്ന് സിഒഎ നിര്‍ദ്ദേശിച്ചിരുന്നു.

രണ്ടാഴ്ചയോളമായി പാണ്ഡ്യയും രാഹുലും ഇന്ത്യന്‍ ടീമിനൊപ്പമില്ല. ഓസ്‌ട്രേലിയയില്‍ പര്യടനത്തിലായിരുന്ന ഇരുവരെയും ബിസിസിഐ തിരികെ വിളിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളും ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനവും ഇവര്‍ക്ക് നഷ്ടമായി. വിലക്ക് പിന്‍വലിക്കല്‍ പ്രാബല്യത്തിലായതോടെ പാണ്ഡ്യ ന്യൂസിലന്‍ഡിലുള്ള ടീമിനൊപ്പം ചേരുമെന്നാണ് സൂചന.

പുതിയ അമിക്കസ്‌ക്യൂറിയായ പി.എസ് നരസിംഹയുമായി ആലോചിച്ചാണ് കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ കളിക്കാരുടെ സസ്‌പെന്‍ഷന്‍ പിലിവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്. കെഎല്‍ രാഹുല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിനൊപ്പം രാഹുല്‍ ചേര്‍ന്നേക്കും.

ഇന്ത്യന്‍ ക്രിക്കറ്റിനും ബിസിസിഐയ്ക്കും നാണക്കേടുണ്ടാക്കുന്നതായിരുന്നു കളിക്കാരുടെ പരാമര്‍ശം. കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ പറഞ്ഞിരുന്നു. നിന്റെ ആള് കൊള്ളാമോ ആരാണത് എന്നാണ് വീട്ടുകാര്‍ തന്നോട് ചോദിച്ചത്. സ്ത്രീകളുടെ ചലനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും പാണ്ഡ്യ പറഞ്ഞു. നൈറ്റ് പാര്‍ട്ടികളില്‍ ഒരേ സ്ത്രീയെ രണ്ടുപേര്‍ ഇഷ്ടപ്പെട്ടാല്‍ എങ്ങിനെയെന്ന ചോദ്യത്തിന് പാണ്ഡ്യയ്‌ക്കൊപ്പം കെഎല്‍ രാഹുലും പ്രതികരിച്ചു. സംഭവം വന്‍ വിവാദമായതോടെയാണ് ബിസിസിഐ ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുത്തത്.

Story first published: Thursday, January 24, 2019, 18:37 [IST]
Other articles published on Jan 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X