Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോച്ചിങ് കസേര ഇളകിത്തുടങ്ങി!! സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ വീട്ടിലിരിക്കും? ആരൊക്കെ

ഐപിഎല്ലിന്റെ 19ം സീസണില്‍ പ്ലേഓഫിനായുള്ള പോരാട്ടം ആവേശകരമായ അവസാന ആഴ്ചകളിലേക്കു കടക്കുകയാണ്. മുന്‍ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ഇതിനകം പ്ലേഓഫ് ഏറെക്കുറെ ഉറപ്പാക്കിയ ടീമെന്നു പറയാം. മറുഭാഗത്തു മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റസ് എന്നിവര്‍ പ്ലേഓഫിലെത്താതെ പുറത്താവുകയും ചെയ്തിരിക്കുകയാണ്.

സീസണ്‍ കഴിയുന്നതോടെ ചില ഫ്രാഞ്ചൈസികളില്‍ വലിയ അഴിച്ചുപണി തന്നെ നമുക്കു പ്രതീക്ഷിക്കാം. ചില ക്യാപ്റ്റന്‍മാര്‍ മാത്രമല്ല, കോച്ചുമാരും സീസണിനു ശേഷം തെറിക്കുമെന്നുറപ്പാണ്. പരിശീലക സ്ഥാനം നഷ്ടപ്പെടാനിടയുള്ളവര്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

MAHELA JAYAWARDENE

കോച്ചുമാര്‍ ആരെല്ലാം?

അടുത്ത സീസണിലെ ഐപിഎല്ലില്‍ ഇപ്പോഴുള്ള ഫ്രാഞ്ചൈസിക്കൊപ്പം ഉണ്ടാവാനിടയില്ലാത്ത ആദ്യത്തെയാള്‍ മുംബൈ ഇന്ത്യന്‍സ് മുഖ്യ കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസവുമായ മഹേല ജയവര്‍ധനെയാണ്. വളരെ വലിയ താരനിരുണ്ടായിട്ടും ഇത്തവണ ഐപിഎല്ലില്‍ നിന്നും ആദ്യം പുറത്തായ ടീമാണ് എംഐ.

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

അവന്‍ ഓപ്പണ്‍ ചെയ്യരുത്!! പകരം ഉര്‍വില്‍; പവര്‍പ്ലേയില്‍ ജയമുറപ്പ്; ചെന്നൈ 11 മാറ്റൂയെന്ന് അശ്വിന്‍

11 മല്‍സരങ്ങളില്‍ ടീം ഇതിനകം ജയിച്ചത് വെറും മൂന്നു കളികള്‍ മാത്രം. ശേഷിച്ച എട്ടിലും പരാജയം രുചിക്കുകയും ചെയ്തു. മുംബൈയുടെ ഈ പതനത്തില്‍ ക്യാപ്്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം തന്നെ ജയവര്‍ധനെയ്ക്കും സുപ്രധാന പങ്കുണ്ട്.. ഹാര്‍ദിക് അടുത്ത സീസണില്‍ മുംബൈയില്‍ കാണില്ലെന്നാണ് വിവരം. അതോടൊപ്പം തന്നെ കോച്ചിനും പടിയിറങ്ങേണ്ടി വരും.

മുംബൈയെ പോലെ വളരെയധികം പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രാഞ്ചൈസി വീണ്ടുമൊരു അവസരം ജയവര്‍ധനെയ്ക്കു നല്‍കാന്‍ സാധ്യതയില്ല. നായകനെയും കോച്ചിങ് സംഘത്തിലുള്ളവരെയും മാറ്റി അടുത്ത സീസണിലേക്കു പുതിയ ലുക്കിലുള്ള ഒരു ടീമിനെയാവും നമുക്കു കാണാന്‍ സാധിച്ചേക്കുക.

ജയവര്‍ധനെ കഴിഞ്ഞാല്‍ പരിശീലകസ്ഥാനം തെറിക്കാന്‍ തെറിക്കാന്‍ പോവുന്ന രണ്ടാമത്തെയാള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കൂടിയായ ജസ്റ്റിന്‍ ലാങറാണ്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനത്താണ് എല്‍എസ്ജിയുള്ളത്. അവരുടെ പ്ലേഓഫ് സാധ്യതളും അവസാനിച്ചിരിക്കുകയാണ്.

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

റിഷഭ് പന്തിന്റെ മോശം ക്യാപ്റ്റന്‍സിക്കൊപ്പം കോച്ചിങ് സംഘത്തിന്റെ കഴിവുകേടുമാണ് എല്‍എസ്ജിയുടെ പതനത്തിനു കാരണം. മികച്ച ഒരുപിടി കളിക്കാരുണ്ടായിട്ടും അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാനോ, ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താനോ ലാങര്‍ക്കായില്ല. ഒാേരോ മല്‍സരത്തിലും വ്യത്യസ്ത കോമ്പിനേഷനുകള്‍ അദ്ദേഹം പരീക്ഷിച്ചു കൊണ്ടേയിരുന്നു.

റിഷഭിനെയും ആയുഷ് ബഡോനിയെയും ഓപ്പണിങില്‍ പരീക്ഷിച്ചതും കഴിഞ്ഞ തവണ കസറിയ ബെസ്റ്റ് പൊസിഷനായ മുന്നാം നമ്പറില്‍ നിക്കോളാസ് പൂരനെ കളിപ്പികാതെ താഴേക്കു ഇറക്കിയതും ചില മണ്ട്ത്തരങ്ങള്‍ മാത്രം. ഈ തരത്തില്‍ പല അബദ്ധളും ലാറങറുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്.

മൂന്നു തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പരിശീലകന്‍ അഭിഷേക് നായരാണ് സീസണ്‍ കഴിഞ്ഞാല്‍ കസേര നഷ്ടമായേക്കാവുന്ന മൂന്നാമന്‍. ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പകരക്കാരനായാണ് അദ്ദേഹം കെകെആര്‍ സ്ഥാനമേറ്റെടുത്തത്.

JUSTIN LANGER

പക്ഷെ അജിങ്ക്യ രഹാനെ നയിക്കുന്ന ടീം ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. പോയിന്റ് പട്ടികയില്‍ എട്ടാമതുള്ള അവര്‍ അടുത്ത മാച്ചില്‍ തോറ്റാല്‍ പുറത്താവും. കോച്ചെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലെന്നത് അഭിഷേകിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നു കാണാം.

സ്ഥിരതയില്ലാത്ത പ്രകടനമാണ് സീസണിന്റെ ആദ്യപകുതിയില്‍ കെകെആര്‍ കാഴ്ചവച്ചത്. ഇപ്പോള്‍ ചെറിയ തിരിച്ചുവരവ് നടത്താനായെങ്കിലും കോച്ചായി തുടരാന്‍ അഭിഷേകിനെ ഇതു സഹായിച്ചേക്കില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങാണ് ഈ ലിസ്റ്റിലെ നാലാമന്‍. പക്ഷെ അദ്ദേഹത്തിന്റെ ഭാവി 50-50 ആണെന്നു പറയാം. ഇത്തവണ ടീം പ്ലേഓഫില്‍ കടക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം തല്‍ക്കാലത്തേക്കു സേഫാണ്.

പരിക്കു കാരണം പല കളിക്കാരെയും ഈ സീസണില്‍ നഷ്ടമായിട്ടും ഇപ്പോള്‍ സിഎസ്‌കെ അഞ്ചാംസ്ഥാനത്തുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ ടീം പ്ലേഓഫില്‍ കടന്നില്ലെങ്കില്‍ ചിലപ്പോള്‍ ഫ്‌ളെമിങിനു സ്ഥാനമൊഴിയേണ്ടി വന്നേക്കുകയും ചെയ്യും.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഹേമങ് ബദാനിയാണ് സീസണ്‍ കഴിഞ്ഞാല്‍ പരിശീലക സ്ഥാനം നഷ്ടമായേക്കാവുന്ന അഞ്ചാമന്‍. വളരെ ശക്തമായ സ്‌ക്വാഡിനെ ലഭിച്ചിട്ടും അതിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. പുറത്താവലിന്റെ വക്കിലാണ് ഇപ്പോള്‍ ഡിസിയുള്ളത്. ടീം കോമ്പിനേഷനില്‍ ബദാനി നിരന്തരം പരീക്ഷണങ്ങള്‍ തുടരുകയാണ്. ഈ കാരണത്താല്‍ ശരിയായ കോമ്പിനേഷനും അവര്‍ക്കു ലഭിച്ചിട്ടില്ല.

Story first published: Wednesday, May 13, 2026, 17:04 [IST]
Other articles published on May 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+