Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞള്‍ ചേര്‍ത്ത ചുടുപാല്‍ സച്ചിന്റെ ശക്തി രഹസ്യം

Sachinചണ്ഡിഗഡ്‌: ഒരു കപ്പും ഉയര്‍ത്തിപ്പിടിച്ച്‌ ബൂസ്റ്റ്‌ ഈസ്‌ ദ സീക്രട്ട്‌ ഓഫ്‌ മൈ എനര്‍ജിയെന്ന്‌ ലിറ്റില്‍മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലേ യഥാര്‍ത്ഥത്തില്‍ സച്ചിന്റെ എനര്‍ജി സീക്രട്ട്‌ എന്താണെന്ന്‌.

ഒടുവിലിതാ ആ രഹസ്യം പുറത്തുവന്നിരിയ്‌ക്കുന്നു. സാക്ഷാല്‍ മഞ്ഞള്‍ അരച്ചുചേര്‍ത്ത പാലാണ്‌ ഇദ്ദേഹത്തിന്റെ ഊര്‍ജ്ജ രഹസ്യം. ക്രിക്കറ്റ്‌ മത്സരമുള്ള ദിവസങ്ങളിലെല്ലാം മഞ്ഞള്‍ ചേര്‍ത്ത പാല്‍ സച്ചിന്റെ മെനുവിലെ പ്രധാനപ്പെട്ട ഒന്നാണത്രേ.

മൊഹാലിയിലെ താജ്‌ ഹോട്ടലിലെ ചീഫ്‌ ഷെഫ്‌ രമിത്ത്‌ കോഹ്‌ലിയാണ്‌ സച്ചിന്റെ മെനുവിനെക്കുറിച്ച്‌ പറഞ്ഞത്‌. ഇതിന്‌ മുമ്പ്‌ മൊഹാലിയിലെ താജില്‍ താമസിച്ചപ്പോഴൊക്കെ കളിയുള്ള ദിവസം സച്ചിന്‍ മഞ്ഞള്‍ ചേര്‍ത്ത ചുടുപാല്‍ കഴിച്ചിരുന്നുവെന്ന്‌ കോഹ്‌ ലി പറയുന്നു.

പാല്‍ കൂടാതെ വാഴപ്പഴം, പഴം ഷേക്ക്‌, മുട്ട എന്നിവയാണത്രേ പ്രാതലിന്‌ സച്ചിന്‍ കഴിയ്‌ക്കുന്ന മറ്റു പ്രധാന വിഭവങ്ങള്‍. സച്ചിന്റെ മാത്രമല്ല മറ്റു കളിക്കാരുടെയും ഇഷ്ടങ്ങളെക്കുറിച്ച്‌ കോഹ്‌ലിയ്‌ക്ക്‌ നല്ല വശമുണ്ട്‌.

മത്സരദിവസങ്ങളില്‍ നല്ല കനംകൂടിയ പ്രാതല്‍തന്നെയാണത്രേ ടീമംഗങ്ങള്‍ക്കായി തയ്യാറാക്കുന്നത്‌. കലോറി കൂടിയവ, നാരുകളടങ്ങിയവ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ക്കാണ്‌ പ്രാധാന്യം.

നാടന്‍, കോണ്ടിനെന്റല്‍ വിഭവങ്ങളും മാംസം, മീന്‍, പുഴുങ്ങിയ പയറുവര്‍ഗങ്ങള്‍, വെണ്ണ, പഴങ്ങള്‍, ജ്യൂസുകള്‍, മുസ്ലി തുടങ്ങിയവയെല്ലാം ടീമിന്റെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ കളിക്കാരില്‍ പലര്‍ക്കും ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ ദോശ, ഉപ്പുമാവ്‌, സാമ്പാര്‍ എന്നിവ ഇഷ്ടവിഭവങ്ങളാണത്രേ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്കോര്‍ കാര്‍ഡ് മലയാളത്തില്‍

Story first published: Friday, October 17, 2008, 16:30 [IST]
Other articles published on Oct 17, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+