വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ കൊച്ചിയുടെ നഷ്ടം അഹമ്മദാബാദിന് നേട്ടമാവും

By Ajith Babu

മുംബൈ: കേരളത്തിനൊരു ഐപിഎല്‍ ടീമെന്ന മോഹം മോഹമായി തന്നെ അവശേഷിയ്ക്കുമെന്ന് സൂചന. കൊച്ചിയ്ക്ക് നഷ്ടപ്പെടുന്ന ഐപിഎല്‍ ടീം ഗുജറാത്ത് നഗരമായ അഹമ്മദാബാദിന്റെ നേട്ടമായി മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊച്ചി ടീമിനുള്ളില്‍ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ തീരാനുള്ള സാധ്യതകളില്ലെന്നും അങ്ങനെയാണെങ്കില്‍ ടീം അഹമ്മദാബാദിന് ലഭിയ്ക്കുമെന്ന് ഉറപ്പിയ്ക്കാമെന്നുമാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊച്ചി ടീമിന്റെ ഫ്രാഞ്ചൈസിയായ റോണ്‍ഡീവു സ്‌പോര്‍ട്‌സ് വേള്‍ഡ് ലിമിറ്റഡിന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ നല്‍കിയ സമയം തീരാന്‍ പതിനഞ്ച് ദിവസമേ ഇനിയുള്ളൂ. കഴിഞ്ഞ ഒക്‌ടോബര്‍ 28നാണ് കൗണ്‍സില്‍ മീറ്റിംഗ് ചേര്‍ന്ന് സമയം നല്‍കിയത്.

എന്നാല്‍ തര്‍ക്കത്തിലുള്ള കക്ഷികളായ ഗുജറാത്ത് ലോബിയും കൊച്ചി ഫ്രാഞ്ചൈസിയും തമ്മില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. ഇവര്‍ തമ്മിലുള്ള ആഭ്യന്തരപ്രശ്‌നങ്ങള്‍ തീരാനുള്ള സാധ്യതകളും തുലോം കുറവാണ്. അങ്ങനെയാണെങ്കില്‍ ഐപിഎല്‍ ടീം പട്ടികയില്‍ നിന്ന് കൊച്ചി താനേ പുറത്താവും. അത് മുതലെടുത്ത് ഐപിഎല്‍ ടീം അഹമ്മദാബാദിലേക്ക് കൊണ്ടു പോകാനാണ് ഗുജറാത്ത് ലോബിയുടെ നീക്കം.

ഐപിഎല്‍ നാലാം സീസണില്‍ ഇപ്പോള്‍ ഏഴ് ടീമുകള്‍ മാത്രമാണുള്ളത്. എട്ട് ടീമെങ്കിലും ചുരുങ്ങിയത് വേണമെന്നാണ് ബിസിസിഐയും താത്പര്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അഹമ്മദാബാദ് ടീമിന് ബിസിസിഐ സമ്മതം മൂളുമെന്നും ഗുജറാത്ത് ലോബി കരുതുന്നു.

ടീമില്‍ 25 ശതമാനം ഓഹരിയുള്ള ഗെയ്ക്ക്‌വാദ് കുടുംബത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനും പുറമെ ടീമില്‍ ഒരു ശതമാനം മാത്രം ഓഹരിയുള്ള വേണുഗോപാലിനും മാത്രമാണ് കൊച്ചിയിലേക്ക് ടീം കൊണ്ടുവരാന്‍ താത്പര്യമുള്ളത്. മറ്റുള്ള ഓഹരിയുടമകളെല്ലാം ഐപിഎല്‍ ടീമിനെ ഗുജറാത്തിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹിയ്ക്കുന്നതത്രേ.

Story first published: Tuesday, May 15, 2012, 14:39 [IST]
Other articles published on May 15, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X