Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത രണ്ട് ഏകദിനങ്ങളിലും അഫ്രിദി കളിക്കില്ല

ലാഹോര്‍: പരിക്കിനെ തുടര്‍ന്ന് പാകിസ്ഥാന്റെ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദി ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ അടുത്ത രണ്ട് ഏകദിനങ്ങളിലും കളിക്കില്ല.

തിങ്കളാഴ്ച നടന്ന ലാഹോര്‍ ഏകദിനത്തില്‍ വേദനസംഹാരികളുടെ സഹായത്തോടെയാണ് അഫ്രിദി കളിച്ചിരുന്നത്. മത്സരത്തിനു ശേഷം നടത്തിയ സ്കാനിംഗില്‍ അഫ്രിദിയുടെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. പരിക്ക് ഭേദമാവാന്‍ രണ്ടാഴ്ച സമയമെടുക്കും.

പരമ്പരയില്‍ 1-2ന് പിന്നില്‍ നില്‍ക്കുന്ന പാകിസ്ഥാന് അഫ്രിദിയുടെ അഭാവം തിരിച്ചടിയാകും. പരിക്ക് മൂലം പേസ് ബാളര്‍ ശുഐബ് അക്തകര്‍ കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലും കളിച്ചിരുന്നില്ല.

അഫ്രിദിക്കു പകരം ആരെ ടീമിലുള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലും അഫ്രിദിയുടേത് നിറം മങ്ങിയ പ്രകടനമായിരുന്നു. 17, 18, 19 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലെ അഫ്രിദിയുടെ സ്കോര്‍. പരമ്പരയില്‍ ഒരു വിക്കറ്റ് പോലും അഫ്രിദിക്ക് നേടാനും കഴിഞ്ഞില്ല.

അടുത്ത ഏകദിനങ്ങള്‍ ഫിബ്രവരി 16ന് മുള്‍ട്ടാനിലും 19ന് കറാച്ചിയിലുമാണ് നടക്കുന്നത്.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+