വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭിന്നതാത്പര്യ ആരോപണം: ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്നും ശാന്ത രംഗസ്വാമി രാജി വെച്ചു

മുംബൈ: ഭിന്നതാത്പര്യ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ഉപദേശക സമിതിയില്‍ നിന്നും ശാന്ത രംഗസ്വാമി രാജി വെച്ചു. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റ (ഐസിഎ) ഡയറക്ടര്‍ പദവിയും ഇവര്‍ ഉപേക്ഷിച്ചു. ഭിന്നതാത്പര്യമുണ്ടെന്ന പരാതിയില്‍ കപില്‍ ദേവടങ്ങുന്ന ഉപദേശക സമിതി അംഗങ്ങളോട് ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ഡികെ ജെയിന്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശാന്ത രംഗസ്വാമിയുടെ രാജി.

ധോണി കളി നിര്‍ത്തണോ? ധവാന്റെ മാസ് ഡയലോഗ്... അക്കാര്യത്തില്‍ എല്ലാവരേക്കാളും കേമന്‍ധോണി കളി നിര്‍ത്തണോ? ധവാന്റെ മാസ് ഡയലോഗ്... അക്കാര്യത്തില്‍ എല്ലാവരേക്കാളും കേമന്‍

വര്‍ഷത്തില്‍ ഒന്നോ അല്ലെങ്കില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒന്നോ മാത്രമാണ് ഉപദേശക സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച്ച നടത്താറ്. അപ്പോള്‍ പിന്നെ അംഗങ്ങള്‍ക്ക് ഭിന്നതാത്പര്യമുണ്ടെന്ന ആരോപണത്തിന് കഴമ്പില്ലെന്ന് രംഗസ്വാമി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ഉപദേശക സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ (ഭിന്നതാത്പര്യം) ക്രിക്കറ്റിന്റെ ഭരണച്ചുമതല വഹിക്കാന്‍ കഴിയുന്ന മുന്‍ താരങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. എന്തായാലും ബിസിസിഐ തിരഞ്ഞെടുപ്പിന് മുന്‍പേ രാജി വെയ്ക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോഴത് നേരത്തെയായി എന്നുമാത്രം, ശാന്ത രംഗസ്വാമി അറിയിച്ചു.

ശാന്ത രംഗസ്വാമി

കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്കവാദ് എന്നിവര്‍ക്കൊപ്പമായിരുന്നു ശാന്ത രംഗസ്വാമി ഉപേദശക സമിതിയില്‍ പ്രവര്‍ത്തിച്ചത്. ബിസിസിഐ ഭരണസമിതിക്കും സിഇഒ രാഹുല്‍ ജോഹ്രിക്കും ഇമെയില്‍ വഴി രംഗസ്വാമി രാജിക്കത്ത് അയച്ചിട്ടുണ്ട്. ഭിന്നതാത്പര്യ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ ഒക്ടോബര്‍ പത്തു വരെയാണ് ഉപദേശക സമിതി അംഗങ്ങള്‍ക്ക് സമയം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്തയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ബിസിസിഐയുടെ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം ഒന്നില്‍ക്കൂടുതല്‍ പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഗുപ്ത നല്‍കിയ പരാതിയുടെ അടിസ്ഥാനവും ഇതുതന്നെ.

ക്രിക്കറ്റില്‍ നേപ്പാള്‍ വിപ്ലവം!! ലോക റെക്കോര്‍ഡിട്ട് ഖാട്ക... കോലിക്കും ഗെയ്‌ലിനും തല കുനിക്കാംക്രിക്കറ്റില്‍ നേപ്പാള്‍ വിപ്ലവം!! ലോക റെക്കോര്‍ഡിട്ട് ഖാട്ക... കോലിക്കും ഗെയ്‌ലിനും തല കുനിക്കാം

കമ്മന്ററേറ്റര്‍, ഫ്‌ളഡ്‌ലൈറ്റ് കമ്പനിയുടമ, ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ എന്നിങ്ങനെ വിവിധ പദവികള്‍ കപില്‍ ദേവ് വഹിക്കുന്നുണ്ട്. അന്‍ഷുമാന്‍ ഗെയ്ക്‌വാദാകട്ടെ ബിസിസിഐ അഫിലിയേഷന്‍ കമ്മിറ്റി അംഗമാണ്. ഒപ്പം സ്വന്തമായി ക്രിക്കറ്റ് അക്കാദമിയും അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനിലെ ഡയറക്ടര്‍ പദവിയാണ് ശാന്ത രംഗസ്വാമിക്കും വിനയായത്.

Story first published: Monday, September 30, 2019, 9:57 [IST]
Other articles published on Sep 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X