വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: കന്നിയങ്കത്തില്‍ ആരൊക്കെ? ഇന്ത്യക്കു തലവേദന ഈ ചോദ്യങ്ങള്‍... ഉത്തരം കിട്ടുമോ?

ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍

By Manu

ലണ്ടന്‍: ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ അങ്കം ജൂണ്‍ അഞ്ചിന് ശക്തരായ ദക്ഷിണാഫ്രിക്കയുമായാണ്. ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും വിരാട് കോലിയുടെയും സംഘത്തിന്റെയും ശ്രമം. ദക്ഷിണാഫ്രിക്കയാവട്ടെ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റതിന്റെ ക്ഷീണത്തിലാണ് ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്നത്.

ബാറ്റിങില്‍ സൂപ്പര്‍, ബൗളിങിലോ? അവര്‍ക്ക് പുല്ലുവില!! വെളിപ്പെടുത്തി കോലി, പറഞ്ഞത് ഇങ്ങനെ... ബാറ്റിങില്‍ സൂപ്പര്‍, ബൗളിങിലോ? അവര്‍ക്ക് പുല്ലുവില!! വെളിപ്പെടുത്തി കോലി, പറഞ്ഞത് ഇങ്ങനെ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ മല്‍സരത്തിനു കച്ചമുറുക്കുന്ന ടീം ഇന്ത്യക്കു ഇപ്പോഴും ചില ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിച്ചിട്ടില്ല. ടീമിന്റെ പ്ലെയിങ് ഇലവനുമായി ബന്ധപ്പെട്ടതാണ് ഈ ആശങ്കള്‍. ആദ്യ പോരാട്ടത്തിനു മുമ്പ് ഇന്ത്യ ഉത്തരം തേടുന്ന ചോദ്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

നാലാം നമ്പറില്‍ രാഹുലോ, ശങ്കറോ?

നാലാം നമ്പറില്‍ രാഹുലോ, ശങ്കറോ?

ബാറ്റിങില്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്നതാണ് ഇവയില്‍ ആദ്യത്തെ ചോദ്യം. അമ്പാട്ടി റായുഡുവിനെ ഒഴിവാക്കിയ ഇന്ത്യ തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെയാണ് ലോകകപ്പ് ടീമില്‍ നാലാമനായി ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ബാക്കപ്പ് ഓപ്പണറായി ലോകകപ്പ് ടീമിലുള്ള ലോകേഷ് രാഹുലിന്റെ മികച്ച ഫോം ശങ്കറിന്റെ സ്ഥാനത്തിനു ഭീഷണിയായിക്കഴിഞ്ഞു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി താരം മിന്നിയിരുന്നു. മറുഭാഗതത്ത് ശങ്കറിനാവട്ടെ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞതുമില്ല.
ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ നാലാമനായി ഇറങ്ങി ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയും നേടിയതോടെ ഈ സ്ഥാനത്തിനായി രാഹുല്‍ അവകാശവാദമുന്നയിച്ചു കഴിഞ്ഞു. ഇതോടെ നേരത്തേ നാലാമായി പരിഗിണിച്ച ശങ്കറിനെയോ ഇപ്പോള്‍ മികച്ച ഫോമിലുള്ള രാഹുലിനെയോ കളിപ്പിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്.

ജാദവ് ഫിറ്റല്ലെങ്കില്‍ ആര്?

ജാദവ് ഫിറ്റല്ലെങ്കില്‍ ആര്?

ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ പകരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആരെ കളിപ്പിക്കുമെന്നതാണ് രണ്ടാമത്തെ ചോദ്യം. ജാദവിനെപ്പോലെ ബാറ്റിങിനൊപ്പം ബൗളിങില്‍ നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നല്‍കാനും മിടുക്കുള്ള ഒരു താരത്തെയാണ് ഇന്ത്യക്കു വേണ്ടത്. നേരത്തേ ഇന്ത്യക്കു വേണ്ടി ചില ഗംഭീര പ്രകടനങ്ങള്‍ ജാദവ് കാഴ്ചവച്ചിട്ടുണ്ട്.
എന്നാല്‍ ഐപിഎല്ലിനിടെയേറ്റ പരിക്കാണ് ഇപ്പോള്‍ താരത്തെ വലയ്ക്കുന്നത്.
ടീമിനൊപ്പം ജാദവ് പരിശീലനത്തിലേര്‍പ്പെട്ടിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്നുറപ്പായിട്ടില്ല. പൂര്‍ണ ഫിറ്റല്ലെങ്കില്‍ ജാദവിനെ കളിപ്പിച്ച് റിസ്‌കെടുക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കില്ല. പകരം ദിനേഷ് കാര്‍ത്തികിനെ ഈ പൊസിഷനില്‍ ഇറക്കാനാണ് സാധ്യത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള താരമായ കാര്‍ത്തികിന്റെ സാന്നിധ്യം ഇന്ത്യക്കു കരുത്തായേക്കും.
ജാദവ് ഫിറ്റല്ലെങ്കില്‍ വിജയ് ശങ്കറിനെ ആറാമായി കളിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. ജാദവിനെപ്പോലെ ഓള്‍റൗണ്ടറാണെന്നതും ശങ്കറിന് മുതല്‍ക്കൂട്ടാവും.

രണ്ടു റിസ്റ്റ് സ്പിന്നര്‍മാര്‍? അല്ലെങ്കില്‍ ഒരാളും ജഡേജയും

രണ്ടു റിസ്റ്റ് സ്പിന്നര്‍മാര്‍? അല്ലെങ്കില്‍ ഒരാളും ജഡേജയും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റിസറ്റ് സ്പിന്നര്‍മരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ ചഹല്‍ എന്നിവരെ ഒരുമിച്ച് കളിപ്പിക്കണമോയെന്നതും ഇന്ത്യക്കു ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. രണ്ടു പേരില്‍ ഒരാളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി ഒപ്പം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തണമോയെന്നാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.
കുല്‍ദീപ് ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലാത്തതിനാല്‍ ചഹലിനൊപ്പം ജഡേജയെ ഇന്ത്യ പരീക്ഷിച്ചാല്‍ ഞെട്ടേണ്ടതില്ല. ബൗളിങിനൊപ്പം ഫീല്‍ഡിങ്, ബാറ്റിങ് ഇവയിലും ജഡേജയുടെ സാന്നിധ്യം ഇന്ത്യക്കു നേട്ടമാവുകയും ചെയ്യും. ജഡേജയുടെ വരവ് ബാറ്റിങ് നിരയെക്കൂടി കൂടുതല്‍ ശക്തമാക്കുമെന്നതിനാല്‍ കുല്‍ദീപിന് പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചനകള്‍.

Story first published: Monday, June 3, 2019, 13:03 [IST]
Other articles published on Jun 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X