IPL 2026: ചേസ് മാസ്റ്റര്‍ ഈസ് ബാക്ക്!! സെഞ്ച്വറിയുമായി കോലി ഷോ, ആര്‍സിബി പ്ലേഓഫിലേക്ക്
റായ്പൂര്‍: തുടര്‍ച്ചയായ രണ്ടു ഡെക്കുകള്‍ക്കു ശേഷം വിരാട് കോലി (105*) ഗംഭീര സെഞ്ച്വറിയുമായി വീണ്ടും തനിനിറം പുറത്തെടുത്തപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു ആവേശ വിജയം. മുന്‍ ജേതാക്കളായ കൊല്‍ക്കത്ത് നൈറ്റ്‌റൈഡേഴ്‌സിനെ ആറു വിക്കറ്റിനാണ് ആര്‍സിബി തുരത്തിയത്.
ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കും കയറിയ അവര്‍ 16 പോയിന്റോടെ പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ കെകെആറാവട്ടെ പുറത്താവലിന്റെ വക്കിലുമാണ്.

193 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്ക്ു കെകെആര്‍ നല്‍കിയത്. കോലി റണ്‍സുമായി ഒരിക്കല്‍ക്കൂടി ചേസ് മാസ്റ്ററുടെ കുപ്പായമണിഞ്ഞപ്പോള്‍ അഞ്ചു ബോള്‍ ശേഷിക്കെ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യം മറികടന്നു.
60 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. 39 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. രണ്ടാം വിക്കറ്റില്‍ കോലി-ദേവ്ദത്ത് സഖ്യം 59 ബോളില്‍ അടിച്ചെടുത്ത 92 റണ്‍സാണ് ആര്‍സിബി ജയത്തിന് അടിത്തറയിട്ടത്.
രഘുവംശിയിലേറി കെകെആര്‍
ആംഗ്രിഷ് രഘുവംശിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നാലു വിക്കറ്റിനു 192 റണ്‍സെന്ന മികച്ച ടോട്ടലിലേക്ക് ഉയര്‍ത്തിയത്. ഇതില്‍ 71 റണ്‍സും രഘുവംശിയുടെ ബാറ്റില്‍ നിന്നായിരുന്നു.
ഇന്നിങ്‌സിലെ അവസാന ബോളിലാണ് റണ്ണൗട്ടായി യുവതാരം പുറത്തായത്. 46 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറും രഘുവംശിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
റിങ്കു സിങ് (49*), കാമറൂണ്‍ ഗ്രീന്‍ (32) എന്നിവരും ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കാഴ്ചവച്ചു. പക്ഷെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ഫിന്‍ അലെനും 19 റണ്‍സ് വീതമെടുത്ത് പുറത്തവുകയായിരുന്നു. 29 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സും റിങ്കുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഗ്രീനാവവട്ടെ 24 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചു.

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട കെകെആറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. അഞ്ചോവറിനുള്ളില്‍ തന്നെ രണ്ടു ഓപ്പണര്‍മാരെയും അവര്‍ക്കു നഷ്ടമായി. ഇതോടെ രണ്ടിനു 48 റണ്‍സെന്ന നിലയില്‍ അവര്‍ സമ്മര്‍ദ്ദത്തിലുമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രഘുവംശി-ഗ്രീന്‍ ജോടി മികച്ച കൂട്ടുകെട്ടുമായി ടീമിനെ ശക്തമായ നിലയിലെത്തിച്ചു. 46 ബോളില്‍ 68 റണ്‍സാണ് ഈ ജോടി അടിച്ചെടുത്ത്.
വളരെ അനായാസം ഇരുവരും മുന്നേറവെ ഗ്രീനിനെ മടക്കി റാസിഖ് സലാം ദര്‍ ആര്‍സിബിക്കു നിര്‍ണായക ബ്രേക്ക്ത്രു നല്‍കി. അടുത്ത വിക്കറ്റില്‍ വീണ്ടുമെരു മികച്ച കൂട്ടുകെട്ട് പിറന്നു. രഘുവംശി- റിങ്കു ജോടി അടിച്ചെടുത്തത് 76 റണ്‍സാണ്. വെറും 46 ബോളുകളിലാണിത്.
മഴയെ തുടര്‍ന്ന് ഒരു മണിക്കുറിലേറെ വൈകിയാണ് മല്‍സരം ആരംഭിച്ചത്. ടോസ് ഭാഗ്യം ഇത്തവണ ആര്‍സിബിക്കായിരുന്നു. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. അവസാന മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായാണ് രണ്ടു പേരും ഇറങ്ങിയത്.
ആര്‍സിബിയില്‍ ഒരു മാറ്റമാണ് വരുത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം റൊമാരിയോ ഷെപ്പേര്‍ഡിനെ ഒഴിവാക്കിയ അവര്‍ പകരം ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ കളിപ്പിക്കുകയായിരുന്നു. കെകെആറിലും ഒരു മാറ്റം വരുത്തി. പരിക്കു കാരണം വരുണ്‍ ചക്രവര്‍ത്തിയെ കളിപ്പിച്ചില്ല. പകരം സൗരഭ് ദുബേയാണ് ടീമിലെത്തിയത്.
പ്ലെയിങ് ഇലവന്‍
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- ജേക്കബ് ബെഥേല്‍, വിരാട് കോലി, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, വെങ്കടേഷ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം ദാര്‍, ജേക്കബ് ഡഫി, ജോഷ് ഹേസല്‍വുഡ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റോവ്മന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

