വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍സും, ക്യാച്ചുകളും വാരിക്കൂട്ടി; ഓസ്‌ട്രേലിയയില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി ഋഷഭ് പന്ത്

വരവറിയിച്ച് ഋഷഭ് പന്ത് | Oneindia Malayalam

സിഡ്‌നി: ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമാന്‍ സാഹയ്ക്ക് പകരക്കാരനായെത്തിയ യുവതാരം ഋഷഭ് പന്ത് ആരും കൊതിക്കുന്ന ഒരു നേട്ടങ്ങളോടെയാണ് ഓസ്‌ട്രേലിയയില്‍നിന്നും മടങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 350 റണ്‍സും 20 ക്യാച്ചുകളുമാണ് താരത്തിന്റെ സമ്പാദ്യം. വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ മികവുകാട്ടാന്‍ പന്തിന് കഴിഞ്ഞു.

<strong>ഏഷ്യന്‍ കപ്പ്: ജയമൊരുക്കിയത് അതേ തന്ത്രം... കരുത്തേകിയത് യുവരക്തം, ഇന്ത്യന്‍ തുടക്കം ഉജ്ജ്വലം </strong>ഏഷ്യന്‍ കപ്പ്: ജയമൊരുക്കിയത് അതേ തന്ത്രം... കരുത്തേകിയത് യുവരക്തം, ഇന്ത്യന്‍ തുടക്കം ഉജ്ജ്വലം

വിക്കറ്റിന് പിന്നില്‍ തമാശകൊണ്ടും പരിഹാസംകൊണ്ടും ഓസ്‌ട്രേലിയ മുഴവന്‍ പന്ത് അറിയപ്പെട്ട പരമ്പരകൂടിയാണ്. ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ് തുടങ്ങി വമ്പന്മാരായ ആരാധകരെയും താരം സമ്പാദിച്ചു. സാഹയ്ക്കു പകരം ഇംഗ്ലണ്ടിലെത്തിയ പന്തിന് തുടക്കം അത്ര നന്നായില്ലെങ്കിലും അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ഓസ്‌ട്രേലിയയിലേക്കും വിളിയെത്തിയത്.

പൂജാരയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം

പൂജാരയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനം

ഓസ്‌ട്രേലിയയില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ കടപുഴക്കാന്‍ പന്തിന് കഴിഞ്ഞു. 521 റണ്‍സെടുത്ത പൂജാരയ്ക്ക് പിന്നില്‍ കൂടുതല്‍ റണ്‍സ് നേടിയവരിലെ രണ്ടാം സ്ഥാനക്കാരനാണ് പന്ത്. സിഡ്‌നിയില്‍ നേടിയ വെടിക്കെട്ട് സെഞ്ച്വറി താരത്തിന്റെ ബാറ്റിങ് മികവ് വിളിച്ചോതുന്നു. ടെസ്റ്റില്‍ 150 റണ്‍സില്‍ കൂടുതല്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പന്ത്.

ഋഷഭ് പന്തിന്റെ റെക്കോര്‍ഡ്

ഋഷഭ് പന്തിന്റെ റെക്കോര്‍ഡ്

ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി പന്തിനാണ്. സിഡ്‌നിയില്‍ 137 പന്തില്‍നിന്നും സെഞ്ച്വറി നേടിയ പന്ത് മികച്ച സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കുകയും ചെയ്തു. 1967ല്‍ ഫാറൂക്ക് എഞ്ചിനീയര്‍ 89 റണ്‍സെടുത്തതാണ് ഇതിന് മുന്‍പ് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍.

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും കളിയില്‍ പന്തിന് സ്വന്തമായി. 1984ല്‍ ജെഫ്രി ഡ്യുജന്‍ ആണ് പന്തിന് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. ഒരു ടെസ്റ്റ് പരമ്പരയില്‍ 200 റണ്‍സെടുക്കുകയും വിക്കറ്റിന് പിന്നില്‍ 20 ഇരകളെ കണ്ടെത്തുകയും ചെയ്ത ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായി പന്ത്.

ഒരു പരമ്പരയില്‍ കൂടുതല്‍ ക്യാച്ചെടുത്ത റെക്കോര്‍ഡ്

ഒരു പരമ്പരയില്‍ കൂടുതല്‍ ക്യാച്ചെടുത്ത റെക്കോര്‍ഡ്

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ഈ പരമ്പരയിലാണ് താരത്തെ തേടിയെത്തിയത്. ആദ്യ മൂന്ന് ടെസ്റ്റിനിടെ തന്നെ ഋഷഭ് 20 ക്യാച്ചുകളാണെടുത്തത്. നേരത്തെ 19 വീതം ക്യാച്ചുകളെടുത്ത സയീദ് കിര്‍മാനിയും നരേന്‍ തംഹാനയുമാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്.

ലോക റെക്കോര്‍ഡ്

ലോക റെക്കോര്‍ഡ്

നേരത്തെ, അഡ്‌ലെയ്ഡില്‍ പന്ത് ഒരു ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനൊപ്പമാണ് പന്ത് ഇടം പിടിച്ചത്. സൗത്ത് ആഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌സ്, ജാക്ക് റസ്സല്‍ എന്നിവര്‍ക്കൊപ്പം 11 ക്യാച്ചുകളെടുത്താണ് ഋഷഭ് ശ്രദ്ധേയനായത്.

Story first published: Monday, January 7, 2019, 11:59 [IST]
Other articles published on Jan 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X