പാണ്ഡ്യയും രാഹുലും ചെയ്തത് ശരിയോ?; പ്രതികരണവുമായി ദ്രാവിഡ്

ദില്ലി: ക്രിക്കറ്റില്‍ മാന്യതയുടെ ആള്‍രൂപമായാണ് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റിനകത്തും പുറത്തും ദ്രാവിഡ് കാണിച്ചിട്ടുള്ള മാന്യത അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്നും ഒരുപടി മുന്നില്‍ നിര്‍ത്തുന്നതാണ്. എക്കാലവും ഒരു കളിക്കാരന്‍ ഏതുതരത്തില്‍ പെരുമാറണമെന്നതിന് ദ്രാവിഡ് വലിയൊരു പാഠപുസ്തകം കൂടിയാണ്. അതുകൊണ്ടുതന്നെ അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉടലെടുത്ത വിവാദത്തില്‍ ദ്രാവിഡന്റെ പ്രതികരണത്തിന് പ്രാധാന്യവുമേറും.

ആരാവും അടുത്ത കോലി? സാധ്യത ഇവര്‍ക്ക്... മുന്‍ ഇന്ത്യന്‍ കൗമാര ക്യാപ്റ്റനും കൂട്ടത്തില്‍

ഒരു സ്വകാര്യ ടിവി ചാനലില്‍ പങ്കെടുക്കവെ അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ഇപ്പോള്‍ ടീമില്‍നിന്നും പുറത്താണ്. ഇവരുടെ പരാമര്‍ശങ്ങള്‍ ഒരു കളിക്കാരനും ചേരാത്തതാണെന്ന് ഭൂരിഭാഗംപേരും വിലയിരുത്തി. ദ്രാവിഡിനും മറിച്ചൊരു അഭിപ്രായമല്ല.

കളിക്കാര്‍ ഏവരുടെയും മാതൃകാ പുരുഷന്മാരും രാജ്യത്തിന്റെ പ്രതിനിധികളുമാണെന്ന കാര്യം മറക്കരുതെന്നാണ് ദ്രാവിഡിന് പറയാനുള്ളത്. തങ്ങളുടെ വ്യവസ്ഥയെ അധിക്ഷേപിക്കുന്നത് ഒരിക്കലും ശരിയല്ലെന്നും ദ്രാവിഡ് വിലയിരുത്തി. കളിക്കാര്‍ക്ക് പെരുമാറ്റത്തെക്കുറിച്ച് ശരിയായ രീതിയില്‍ കൗണ്‍സിലിങ് നടത്തണമെന്നും ഇന്ത്യ എയുടെ പരിശീലകന്‍ കൂടിയായ ദ്രാവിഡ് പറഞ്ഞു.

ആ കളിയില്‍ സംഭവിച്ചത് തളര്‍ത്തി, 15 ദിവസത്തോളം കരഞ്ഞു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇഷാന്ത്

ഇപ്പോഴത്തെ സംഭവം കുറച്ചുകാലം കഴിയുമ്പോള്‍ ഏവരും മറക്കും. ഭാവിയിലും തെറ്റുകള്‍ ആവര്‍ത്തിച്ചേക്കാം. എന്നാല്‍, ഇത് ഒഴിവാക്കാനായി ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം ആവശ്യമാണ്. ക്രിക്കറ്റിനകത്തും പുറത്തും എങ്ങിനെ പെരുമാറണമെന്ന് അവര്‍ക്ക് ക്ലാസ് നല്‍കണം. ഇന്ത്യ എ, അണ്ടര്‍ 19 ടീമില്‍ താനിന് നടപ്പാക്കിയിട്ടുണ്ട്. രക്ഷിതാക്കളില്‍നിന്നും മുതിര്‍ന്ന കളിക്കാരില്‍നിന്നുമൊക്കെയാണ് ഞാന്‍ സമൂഹത്തില്‍ ഇടപെടേണ്ടതിനെക്കുറിച്ച് മനസിലാക്കിയത്. എല്ലാവരും അങ്ങിനെ ചെയ്തുകൊള്ളണമെന്നില്ല. കളക്കാരെ നേര്‍വഴിക്ക് നയിക്കാവുന്ന പഠനക്ലാസുകള്‍ ആവശ്യമാണ്. ഓരോ താരവും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും ദ്രാവിഡ് വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, January 22, 2019, 11:54 [IST]
Other articles published on Jan 22, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X