വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരുടെ 'ഹണിമൂണ്‍' ലോകകപ്പോടെ തീരും? ടീം ഇന്ത്യയില്‍ നിന്നും പുറത്തേക്ക്... സാധ്യത മൂന്നു പേര്‍ക്ക്

ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തുമെന്ന് സൂചന

By Manu
who might be dropped after the tournament | Oneindia Malayalam

ലണ്ടന്‍: ആരാധകരുടെ പ്രതീക്ഷകള്‍ പോലെ തന്നെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ലോക റാങ്കിങിലെ രണ്ടാംസ്ഥാനക്കാര്‍ക്കു ചേര്‍ന്ന കളിയാണ് ഇന്ത്യ ഇതുവരെ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്തു കൊണ്ട് ഇംഗ്ലണ്ടില്‍ അക്കൗണ്ട് തുറന്ന വിരാട് കോലിയും സംഘവും രണ്ടാമത്തെ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയും വെറുതെവിട്ടില്ല.

ലോകകപ്പിലെ മഴക്കളി; ഉത്തരവാദികള്‍ അവര്‍ തന്നെ!! രൂക്ഷവിമര്‍ശനവുമായി ഗവാസ്‌കര്‍ ലോകകപ്പിലെ മഴക്കളി; ഉത്തരവാദികള്‍ അവര്‍ തന്നെ!! രൂക്ഷവിമര്‍ശനവുമായി ഗവാസ്‌കര്‍

ഇപ്പോള്‍ ലോകകപ്പ് ടീമിന്റെ ഭാഗമായ ചില താരങ്ങള്‍ക്കു ടൂര്‍ണമെന്റിനു ശേഷവും സംഘത്തില്‍ അവസരമുണ്ടാവുമോയെന്ന കാര്യം സംശയമാണ്. ലോകകപ്പ് കഴിഞ്ഞാല്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

നാലാമനായി ലോകകപ്പ് ടീമിലെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് ഇവരിലൊരാള്‍. അമ്പാട്ടി റായുഡു, റിഷഭ് പന്ത് എന്നിവരെ മറികടന്നാണ് വിജയ് ലോകകപ്പ് ടീമില്‍ കയറിക്കൂടിയത്. മികച്ച ഫോമിലുള്ള പന്തിനു പകരം വിജയിയെ ഉള്‍പ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിലെത്തിയ മികച്ച പ്രകടനമാണ് വിജയ് കാഴ്ചവച്ചത്. എന്നാല്‍ കഴിഞ്ഞ ഐപിഎഎല്ലില്‍ തന്റെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി താരത്തിനു തിളങ്ങാനായില്ല. 15 മല്‍സരങ്ങളില്‍ നിന്നും 244 റണ്‍സാണ് ആകെ നേടാനായത്. ലോകകപ്പില്‍ അവസരം ലഭിക്കുന്ന മല്‍സരങ്ങളിലും ഫ്‌ളോപ്പായാല്‍ വിജയ് സ്ഥാനം നഷ്ടമാവുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ലോകകപ്പ് താരത്തിന് ഏറെ നിര്‍ണായകവുമാണ്.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

എംഎസ് ധോണിക്കു പിന്നില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തികിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത്. വിജയിയുടെ സെലക്ഷന്‍ പോലെ തന്നെ കാര്‍ത്തികിനെ ലോകകപ്പ് ടീമിലെടുത്തതും വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ധോണിയുടെ പിന്‍ഗാമിയെന്നു വിലയിരുത്തപ്പെടുന്ന റിഷഭ് പന്തിനു പകരം കാര്‍ത്തികിനു പരിഗണന നല്‍കിയതായിരുന്നു കാരണം. വിക്കറ്റ് കീപ്പിങിലെ മിടുക്കും അനുഭവസമ്പത്തും കാര്‍ത്തികിന് പ്ലസ് പോയിന്റായി മാറുകയായിരുന്നു.
ഈ ലോകകപ്പില്‍ ഇതുവരെയുള്ള നാലു മല്‍സരങ്ങളിലും കാര്‍ത്തികിന് ഇന്ത്യ അവസരം നല്‍കിയിട്ടില്ല. ഇനിയുള്ള കളികളിലും അദ്ദേഹത്തെ കളിപ്പിക്കുന്ന കാര്യം സംശയമാണ്. ലോകകപ്പിനു ശേഷം 34കാരനായ കാര്‍ത്തികിനെ ഒഴിവാക്കി പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരാനായിരിക്കും ഇന്ത്യയുടെ ശ്രമം.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാണ് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ്. ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന അദ്ദേഹം ബൗളിങില്‍ ടീമിന് ബ്രേക്ക്ത്രൂകള്‍ നല്‍കുന്നതിലും മിടുക്കനാണ്. എന്നാല്‍ ജാദവിന് പഴയ മാജിക്ക് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ബൗളിങില്‍ പഴയ മിടുക്ക് നഷ്ടമായ താരം ബാറ്റിങിലും അത്ര ശോഭിക്കുന്നില്ല. അതുകൊണ്ടു തന്നെ 34 കാരനായ താരത്തെ ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും തഴയാന്‍ സാധ്യത കൂടുതലാണ്.
മികച്ച യുവതാരങ്ങള്‍ അവസരം കാത്ത് പടിവാതില്‍ക്കെ നില്‍ക്കവെ ജാദവിന് പിടിച്ചുനില്‍ക്കണമെങ്കില്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കേണ്ടി വരും.

Story first published: Sunday, June 16, 2019, 15:39 [IST]
Other articles published on Jun 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X