വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിന്റെ വരവ്... ഇവരുടെ തലവര തന്നെ മാറ്റി, വാര്‍ണര്‍ മുതല്‍ പാണ്ഡ്യ വരെ

നിരവധി താരങ്ങളെ സംഭാവന ചെയ്ത ടൂര്‍ണമെന്റാണ് ഐപിഎല്‍

By Manu

മുംബൈ: വന്‍ വിജയമായി മാറിയ ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷന്‍ ഈ വര്‍ഷം നടക്കാനിരിക്കെ നിരവധി മിന്നും താരങ്ങളെയാണ് ഇതു ലോകത്തിനു സമ്മാനിച്ചത്. ഐപിഎല്ലിലൂടെ ദേശീയ ടീമിലെത്തി പിന്നീട് ലോക ക്രിക്കറ്റിലെ തന്നെ മികച്ച താരങ്ങളായി മാറിയവര്‍ നിരവധിയുണ്ട്.

ഒരുപക്ഷെ ഐപിഎല്ലില്‍ ഇല്ലായിരുന്നെങ്കില്‍ ഇവരെയൊന്നും കണ്ടെത്താന്‍ സാധിക്കില്ലായിരുന്നു.ഇത്തരത്തില്‍ ഐപിഎല്ലിലൂടെ കരിയറില്‍ ഉയരങ്ങള്‍ കീഴടക്കിയ ചില പ്രമുഖ താരങ്ങളെ പരിചയപ്പെടാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യവും നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ ശ്രദ്ധിക്കപ്പെടുന്നത് ഐപിഎല്ലിലൂടെയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു മല്‍സരം പോലും കളിക്കാതെ കഴിഞ്ഞ 132 വര്‍ഷത്തെ ചരിത്രത്തില്‍ ദേശീയ ടീമിലെത്തുന്ന ആദ്യത്തെ താരമാണ് വാര്‍ണര്‍.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെയാണ് വാര്‍ണര്‍ ഐപിഎല്ലില്‍ തുടങ്ങിയത്. 2009 സീസണില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവച്ചത്. പരിചയസമ്പന്നരായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ കളിക്കാനായത് വാര്‍ണറുടെ കരിയറിന് ഏറെ ഗുണം ചെയ്തു.
ഡല്‍ഹിക്കു വേണ്ടി കാഴ്ചവച്ച ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍ പിന്നീട് വാര്‍ണര്‍ക്കു ദേശീയ ടീമിലേക്ക് വഴി തുറക്കുകയും ചെയ്തു. ഓസീസ് ടീമില്‍ അംഗമായ ശേഷം വാര്‍ണര്‍ക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇതിഹാസതാരവും മുന്‍ ക്യാപ്റ്റനുമായ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഐപിഎല്ലിന്റെ സംഭാവനയാണ്. ബറോഡയുടെ ഈ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമാണ്.
2015ലെ ഐപിഎല്ലിലാണ് വെറും 10 ലക്ഷം രൂപയ്ക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുന്നത്. ബൗളിങിനൊപ്പം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ പാണ്ഡ്യ ആദ്യ സീസണില്‍ തന്ന ശ്രദ്ധിക്കപ്പെട്ടു.
ഐപിഎല്ലിലെ പ്രകടനത്തെത്തുടര്‍ന്നു ദേശീയ ടീമിലേക്കും താരത്തിനു വിളിവന്നു. 2015 അവസാനം ഓസ്‌ട്രേലിയക്കെതിരായ ടി20 മല്‍സരത്തിലാണ് പാണ്ഡ്യ ഇന്ത്യക്കായി അരങ്ങേറിയത്. പിന്നീട് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ താരം ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

2016ലെ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്ന വാഷിങ്ടണ്‍ സുന്ദര്‍ പിന്നീട് ഐപിഎല്ലിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സാണ് സുന്ദറിന് ഐപിഎല്ലില്‍ അവസരം നല്‍കുന്നത്.
പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിന്‍ താളം കണ്ടെത്താനാവാതെ വിഷമിച്ചപ്പോള്‍ പൂനെ സുന്ദറിന് അവസരം നല്‍കുകയായിരുന്നു. ലഭിച്ച അവസരം മുതലെടുത്ത താരം പൂനെ ബൗളിങിലെ തുറുപ്പുചീട്ടായി മാറുകയും ചെയ്തു.
11 മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞ സീസണില്‍ എട്ടു വിക്കറ്റുകളാണ് സുന്ദര്‍ പിഴുതത്.
കഴിഞ്ഞ വര്‍ഷമവസാനം ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിന, ട്വന്റി പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

2013ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയ താരമാണ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. എന്നാല്‍ ചഹാലിന്റെ പ്രതിഭ തിരിച്ചറിയപ്പെട്ടത് തൊട്ടടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയപ്പോഴാണ്. തുടര്‍ച്ചയായി രണ്ടു സീസണുകൡ ടീമിനായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു ചഹാല്‍.
2016ല്‍ സിംബാബ്‌വെയ്‌ക്കെതിരേ പരമ്പരയില്‍ ദേശീയ ടീമിനായി താരത്തിന് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോഴാണ് ചാഹലിന്റെ മാസ്മരിക പ്രകടനം കണ്ടത്. ബെംഗളൂരുവില്‍ നടന്ന കളിയില്‍ 25 റണ്‍സ് മാത്രം വഴങ്ങി താരം ആറു വിക്കറ്റുകള്‍ കടപുഴക്കിയിരുന്നു.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

പാണ്ഡ്യയുടെ വഴിയെ തന്നെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സു വഴി ദേശീയ ടീമിലേക്ക് ഓടിക്കയറിയ താരമാണ് പേസര്‍ ജസ്പ്രീത് ബുംറ. പാണ്ഡ്യയുടെ ടീമായ മുംബൈ ഇന്ത്യന്‍സ് തന്നെയായിരുന്നു ബുംറയുടെയും തട്ടകം. 2013 മുതല്‍ ബുംറ മുംബൈ ടീമിനൊപ്പമുണ്ടെങ്കിലും 2015 സീസണിലെ മിന്നുന്ന പ്രകടനമാണ് ബുംറയെ താരമാക്കിയത്.
ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരതത്തില്‍ തന്നെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുംബൈക്കു വേണ്ടി മൂന്നു വിക്കറ്റുകളാണ് ബുംറ പോക്കറ്റിലാക്കിയത്.
2016ന്റെ ആദ്യം ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ദേശീയ ടീമിലേക്കാണ് ബുംറ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് ഏകദിനത്തിലും ടി20യിലും താരം ഇന്ത്യക്കായി പന്തെറിഞ്ഞു. ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ ബുംറ ടെസ്റ്റിലും ദേശീയ ടീമിനു വേണ്ടി അരങ്ങേറി.

Story first published: Friday, January 26, 2018, 11:33 [IST]
Other articles published on Jan 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X