വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര, രണ്ടു വെടിക്കെട്ട് താരങ്ങള്‍ പുറത്ത്, ധോണി ക്യാപ്റ്റന്‍

ഗെയ്ല്‍, റസ്സല്‍ എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമയത്

ഐപിഎല്ലിന്റെ കഴിഞ്ഞ 12 സീസണുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണരും പ്രശസ്ത കമന്റേറ്ററുമായ ആകാഷ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെയാണ് ചോപ്ര തന്റെ ഇലവന്റെ നായകനാക്കിയിരിക്കുന്നത്. നാലു ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പകരമാണ് ചോപ്ര ധോണിക്കു നായകസ്ഥാനം നല്‍കിയിരിക്കുന്നത്.

രണ്ടു ഇടിവെട്ട് താരങ്ങള്‍ ചോപ്രയുടെ ഇലവനില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍, വിന്‍ഡീസിന്റെ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ ആന്ദ്രെ റസ്സല്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.

ഗെയ്‌ലിനു പകരം വാര്‍ണര്‍

ഗെയ്‌ലിനു പകരം വാര്‍ണര്‍

ഗെയ്‌ലിനു പകരം ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറെയാണ് ചോപ്ര ഓള്‍ ടൈം ഇലവനില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി തിരഞ്ഞെടുത്തത്. ഗെയ്‌ലിനേക്കാള്‍ സ്ഥിരത പുലര്‍ത്തുന്ന ബാറ്റ്‌സ്മാന്‍ വാര്‍ണര്‍. ഗെയ്ല്‍ തീപ്പൊരി ബാറ്റ്‌സ്മാന്‍ തന്നെയാണ്. എന്നാല്‍ വാര്‍ണര്‍ ആര്‍ക്കും പിന്നിലല്ല. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വച്ചുകൊണ്ടിരിക്കുന്ന ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വാര്‍ണറെന്നും ചോപ്ര വിലയിരുത്തി.
രോഹിത് മുംബൈയ്ക്കു വേണ്ടി മധ്യനിര ബാറ്റ്‌സ്മാനും രോഹിത് കളിക്കാറുണ്ടെങ്കിലും തന്റെ ഇലവനില്‍ വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോലി, റെയ്‌ന

കോലി, റെയ്‌ന

മൂന്നാം നമ്പര്‍ സ്ഥാനത്തിന് ഏറ്റവും യോജിച്ച ബാറ്റ്‌സ്മാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ അദ്ദേഹത്തിന് ഇതുവരെ കിരീടം നേടാനായിട്ടില്ലായിരിക്കാം. എന്നാല്‍ 24 കാരറ്റ് തനിത്തങ്കമാണ് കോലിയെന്നും ചോപ്ര പറഞ്ഞു.
മിസ്റ്റര്‍ ഐപിഎല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയാണ് നാലാം നമ്പറില്‍ കളിക്കുക. കരിയറില്‍ രണ്ടു സീസണുകളിലൊഴികെ മറ്റു സീസണുകളിലെല്ലാം സിഎസ്‌കെയ്‌ക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു. പേസ്, സ്പിന്‍ ബൗളിങിനെതിരേ മികച്ച റെക്കോര്‍ഡാണ് റെയ്‌നയ്ക്കുള്ളത്. മികച്ച ഫീല്‍ഡറും മാച്ച് വിന്നറുമാണ് റെയ്‌നയെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

എബിഡി, ധോണി

എബിഡി, ധോണി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് ചോപ്രയുടെ ഇലവനിലെ അഞ്ചാമന്‍. കോലിയെപ്പോലെ ഐപിഎല്ലില്‍ കിരീടമില്ലെങ്കിലും ടോപ്പ് ക്ലാസ് പ്രകടനമാണ് ബാറ്റിങില്‍ എബിഡി കാഴ്ചവച്ചിട്ടുള്ളതെന്നു ചോപ്ര പറഞ്ഞു.
ആറാം നമ്പറില്‍ ധോണി കളിക്കും. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. വിക്കറ്റ് കീപ്പര്‍, ഫിനിഷര്‍, മാച്ച് വിന്നര്‍ തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ക്കു അവകാശിയാണ് ധോണി. ഇലവനില്‍ ധോണിയുണ്ടാവണമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ധോണിയെ ക്യാപ്റ്റനാക്കാന്‍ കാരണം

ധോണിയെ ക്യാപ്റ്റനാക്കാന്‍ കാരണം

രോഹിത്തിനു പകരം എന്തു കൊണ്ട് ധോണിയെ തന്റെ ഇലവന്റെ നായകനായി തിരഞ്ഞെടുത്തുവെന്നതിന്റെ കാരണവും ചോപ്ര വിശദീകരിക്കുന്നുണ്ട്. ക്യാപ്റ്റന്റെ റോളില്‍ ധോണിക്കും രോഹിത്തിനും 50-50 സാധ്യതയാണുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെയുടെ പ്രകടനം നോക്കിയാല്‍ രോഹിത്തിനു പകരം ധോണിയെ തിരഞ്ഞെടുക്കേണ്ടി വരും. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ 11 വര്‍ഷത്തെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. രോഹിത് മുമ്പ് ക്യാപ്റ്റനായിരുന്നില്ല. അദ്ദേഹത്തെ മുംബൈ ക്യാപ്റ്റനാക്കി വളര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്നും ചോപ്ര വിലയിരുത്തി.

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പ്

ഏഴാം നമ്പറില്‍ റസ്സലിനെയും പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ ഹര്‍ഭജന്‍ സിങിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ അശ്വിനും ഭാജിയും തമ്മിലായിരുന്നു ഏഴാംസ്ഥാനത്തിനായി പ്രധാന മല്‍സരം. എന്നാല്‍ കൂടുതല്‍ മികച്ച ബാറ്റ്‌സ്മാന്‍ ഭാജിയായതിനാല്‍ അശ്വിനെ തഴയുകയായിരുന്നുവെന്നു ചോപ്ര അറിയിച്ചു.
സുനില്‍ നരെയ്‌നാണ് ഇലവനിലെ രണ്ടാമത്തെ സ്പിന്നര്‍. രണ്ട് അസാധാരണ സ്പിന്നര്‍മാരാണ് ഇലവനിലുള്ളത്. ഒരാള്‍ മിസ്റ്ററി സ്പിന്നറാണെങ്കില്‍ മറ്റൊരാള്‍ ഫിംഗര്‍ സ്പിന്നറാണെന്നു ചോപ്ര പറഞ്ഞു.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയെ ചോപ്ര ഇലവനിലെ പേസര്മാരായി തിരഞ്ഞെടുത്തു.

ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍), ഹര്‍ഭജന്‍ സിങ്, സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക.

Story first published: Monday, June 29, 2020, 13:22 [IST]
Other articles published on Jun 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X