വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ തലവര മാറ്റിയ രണ്ട് പേര്‍, 1996ല്‍ ലോര്‍ഡ്‌സില്‍ അരങ്ങേറ്റം, പിന്നീട് നടന്നത് ചരിത്രം

സതാംപ്റ്റണ്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ രണ്ട് ഇതിഹാസങ്ങള്‍ അരങ്ങേറ്റം കുറിച്ച വര്‍ഷമാണ് 1996. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ ജൂണ്‍ 20ന് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ നട്ടെല്ലായി മാറി. സൗരവ് ഗാംഗുലി പോരാട്ടവീര്യത്തിന്റെ മറുമുഖമായി ഇന്ത്യയുടെ നായകനായി വളര്‍ന്നപ്പോള്‍ ക്ഷമയുടെയും പ്രതിഭയുടെയും അടയാളപ്പെടുത്തലുകള്‍ നടത്തിയായിരുന്നു രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റില്‍ വേരുറപ്പിച്ചത്.

അരങ്ങേറ്റ ടെസ്റ്റിലെ പ്രകടനം

അരങ്ങേറ്റ ടെസ്റ്റിലെ പ്രകടനം

മുഹമ്മദ് അസ്ഹറുദ്ദീന്‍ നായകനായിരിക്കുമ്പോഴാണ് ദ്രാവിഡും ഗാംഗുലിയും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. അതും ക്രിക്കറ്റിന്റെ പൈതൃകമുറങ്ങുന്ന ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ. വിസ്മയിപ്പിക്കുന്ന തുടക്കമാണ് ഇരുവരും ഇന്ത്യക്കായി നടത്തിയത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ മൂന്നാം നമ്പറില്‍ ഗാംഗുലി ബാറ്റ് ചെയ്തപ്പോള്‍ 301 പന്തുകള്‍ നേരിട്ട് നേടിയത് 131 റണ്‍സ്. ഇതില്‍ 20 ബൗണ്ടറിയും ഉള്‍പ്പെടും. ഏഴാമനായാണ് രാഹുല്‍ ദ്രാവിഡ് ബാറ്റ് ചെയ്യാനെത്തിയത്. ക്ഷമയോടെയുള്ള ഇന്നിങ്‌സില്‍ 267 പന്തുകള്‍ നേരിട്ട് ദ്രാവിഡ് നേടിയത് 95 റണ്‍സ്. ഇതില്‍ ആറ് ബൗണ്ടറികള്‍. ക്രിക്കറ്റിന്റെ തറവാട്ടില്‍ നടത്തിയ ഗംഭീര തുടക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ സുവര്‍ണ്ണ കാലഘട്ടത്തിലേക്കാണ് കൈപിടിച്ചുയര്‍ത്തിയത്.

ഗാംഗുലി-ദ്രാവിഡ് കരിയര്‍

ഗാംഗുലി-ദ്രാവിഡ് കരിയര്‍

ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ടീമിനെ മുന്നില്‍ നയിച്ച ഗാംഗുലി സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഓപ്പണിങ്ങില്‍ സൃഷ്ടിച്ചത് വിസ്മയം. 424 മത്സരങ്ങളടങ്ങിയ ഗാംഗുലിയുടെ അന്താരാഷ്ട്ര കരിയറില്‍ 18500ല്‍ കൂടുതല്‍ റണ്‍സുകള്‍ ഉള്‍പ്പെടും.41 മുകളില്‍ ശരാശരി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളായാണ് ഗാംഗുലി പാഡഴിച്ചത്.

ഗാംഗുലി-ദ്രാവിഡ് കരിയര്‍

ദ്രാവിഡ് ഇന്ത്യയുടെ വന്മതിലായി വളരാന്‍ അധികം സമയം വേണ്ടിവന്നില്ല. ക്ലാസിക് ശൈലിയും ശ്രദ്ധയും ക്ഷമയും ചേര്‍ന്ന ഇന്നിങ്‌സുകള്‍ ദ്രാവിഡിനെ പിന്‍കാലത്തെ ഇന്ത്യയുടെ വിശ്വസ്തനാക്കി മാറ്റി. 508 അന്താരാഷ്ട്ര മത്സരം കളിച്ച ദ്രാവിഡ് 24000 ത്തിലധികം റണ്‍സ് കരിയറിനോട് ചേര്‍ത്തു. ഇന്ത്യ പതറിയ പല സമയത്തും രക്ഷകനായി ദ്രാവിഡ് എന്ന ഒറ്റയാള്‍ പോരാളി ഉണ്ടായിരുന്നു. ഓപ്പണറായും വിക്കറ്റ് കീപ്പറായും സ്ലിപ്പിള്‍ ചോരാത്ത കൈകളുമായുമെല്ലാം ദ്രാവിഡ് ഇന്ത്യയുടെ പ്രതീക്ഷകളെ ചുമലിലേറ്റി വിജയകരമായി മുന്നോട്ട് നടന്നു.

ജൂണ്‍ 20 ഇന്ത്യക്ക് സമ്മാനിച്ച മറ്റൊരു ഇതിഹാസം

ജൂണ്‍ 20 ഇന്ത്യക്ക് സമ്മാനിച്ച മറ്റൊരു ഇതിഹാസം

ജൂണ്‍ 20നായിരുന്നു വിരാട് കോലിയെന്ന ഇതിഹാസവും ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇന്ന് 61 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനായി കോലി തലയുയര്‍ത്തി നില്‍ക്കുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര സമ്മാനിച്ച നായകനായി മാറിയ കോലി സെന (ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ) എന്നിവടങ്ങളിലെല്ലാം ബാറ്റുകൊണ്ടും തന്റെ അടയാളപ്പെടുത്തലുകള്‍ നടത്തി ഇന്ത്യക്കൊപ്പം ഉയരങ്ങളിലേക്ക് മുന്നേറുകയാണ്.

Story first published: Tuesday, June 22, 2021, 14:32 [IST]
Other articles published on Jun 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X