
തട്ടകത്തില്‍ എതിരാളികളില്ലാതെ ഇന്ത്യ ടെസ്റ്റില്‍ കുതിപ്പ് തുടരുമ്പോഴും ഐസിസി കിരീടമെന്ന മോഹത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീളുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ ഇന്ത്യക്ക് പുറത്താവേണ്ടി വന്നത് വലിയ നാണക്കേടാണ്. കൂടാതെ ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് ഇന്ത്യ തോറ്റു. വിരാട് കോലി ക്യാപ്റ്റനായിരിക്കെ പ്രധാന മത്സരങ്ങളില്‍ പാകിസ്താനോട് ഇന്ത്യ തോല്‍ക്കുന്നത് ഇത് രണ്ടാം തവണയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു അത്. ടി20 ലോകകപ്പില്‍ ഇന്ത്യ ആതിഥേയരായിട്ടും ഒന്നും ചെയ്യാനായില്ലെന്നതാണ് നിരാശപ്പെടുത്തിയത്. പല യുവതാരങ്ങളും ഇന്ത്യന്‍ ടീമിലേക്കെത്തി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനോട് ഇന്ത്യ തോറ്റത് നിരാശപ്പെടുത്തുന്ന ഓര്‍മയാണ്. എന്നാല്‍ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും നടത്തിയ ധീരമായ ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും ആരാധകരെ എന്നും ആവേശം കൊള്ളിക്കുന്നതാണ്. 2021 കടന്ന് പോകാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കുറിച്ച പ്രധാന അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: ഐസിസി ടെസ്റ്റ് റാങ്കിങ്: പിന്നോട്ടിറങ്ങി കോലി, ഇന്ത്യക്കാരില്‍ രോഹിത് കേമന്‍, ജഡേജക്കും നേട്ടം

ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടി
ഓസ്‌ട്രേലിയ എന്നത് പലര്‍ക്കും ബാലികേറാ മലയാണ്. ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് പരമ്പര നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രധാനമായും ടെസ്റ്റില്‍. എന്നാല്‍ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. 2018-19ല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ചരിത്രം കുറിച്ച് ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി. രണ്ടാമതായി 2020-21ല്‍ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്.
Also Read: സൗരവ് ഗാംഗുലി പറഞ്ഞത് 'പച്ചക്കള്ളം', ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും ആവിശ്യപ്പെട്ടില്ല; കോലി

അതും ഗാബയിലടക്കം വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ ചരിത്ര പരമ്പര നേട്ടം. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യത്തെ ഏഷ്യന്‍ ടീമാണ് ഇന്ത്യ. സീനിയര്‍ താരങ്ങളായ വിരാട് കോലിയും മുഹമ്മദ് ഷമിയും ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയുമെല്ലാം പരിക്കേറ്റ് പുറത്തായിട്ടും ഇന്ത്യ പരമ്പര സ്വന്തമാക്കിയെന്നതാണ് ശ്രദ്ധേയം. പ്രധാനമായും റിഷഭ് പന്ത്,മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
Also Read: 2021, ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ വര്‍ഷം, പ്രധാന അഞ്ച് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മൂന്ന് ഫോര്‍മാറ്റിലും രോഹിത്തിന് 3000 റണ്‍സ്
മൂന്ന് ഫോര്‍മാറ്റിലും 3000ന് മുകളില്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്താന്‍ രോഹിത് ശര്‍മക്കായി. സെപ്തംബറില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെയാണ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തിയത്. വിരാട് കോലിയാണ് രോഹിത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 34കാരനായ രോഹിത് 43 ടെസ്റ്റില്‍ നിന്ന് 3047 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 9205 റണ്‍സും 119 ടി20യില്‍ നിന്ന് 3197 റണ്‍സുമാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഏക താരവും രോഹിത്താണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ രോഹിത്തിന് ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നു. അല്ലായിരുന്നെങ്കില്‍ നേരത്തെ തന്നെ ഈ റെക്കോഡ് മറികടക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു. നിരവധി നേട്ടങ്ങള്‍ ഈ വര്‍ഷം രോഹിത് സ്വന്തം പേരിലാക്കിയിട്ടുണ്ട്.
Also Read: 'ടീമിന്റെ നല്ലതിന് വേണ്ടിയാണ് ചിന്തിക്കേണ്ടത്', കോലി-രോഹിത് ഭിന്നതയെക്കുറിച്ച് സാബ കരീം

ടി20യില്‍ കൂടുതല്‍ 50ലധികം റണ്‍സ്
വെടിക്കെട്ട് ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ ഹിറ്റ്മാനെന്ന വിശേഷണമാണ് രോഹിത് ശര്‍മക്ക് ആരാധകര്‍ ചാര്‍ത്തി നല്‍കിയിരിക്കുന്നത്. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലൂടെ ടി20യില്‍ കൂടുതല്‍ തവണ 50ലധികം സ്‌കോര്‍ നേടിയ താരമെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്. 29 തവണ ഈ നേട്ടത്തിലെത്തിയ സഹതാരമായ വിരാട് കോലിയെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തം പേരിലാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ബാബര്‍ ആസം 25 തവണയാണ് ഈ നേട്ടത്തിലെത്തിയത്. നാല് തവണ അന്താരാഷ്ട്ര ടി20 സെഞ്ച്വറിയും രോഹിത് നേടിയിട്ടുണ്ട്.
Also Read: ഓള്‍ ടൈം ടി20 11നെ തിരഞ്ഞെടുത്ത് ക്രിസ് മോറിസ്, ക്യാപ്റ്റനായി ധോണി, അഞ്ച് ഇന്ത്യക്കാര്‍ ടീമില്‍

കൂടുതല്‍ തവണ ഈ നേട്ടത്തിലെത്തിയതും രോഹിത്താണ്. കോളിന്‍ മണ്‍റോയാണ് മൂന്ന് സെഞ്ച്വറിയുമായി രണ്ടാം സ്ഥാനത്ത്. വിരാട് കോലിയുടെ പേരില്‍ ഒരു സെഞ്ച്വറി പോലുമില്ല. 26 അര്‍ധ സെഞ്ച്വറികളാണ് രോഹിതിന്റെ പേരിലുള്ളത്. കോലിയെ മറികടന്ന് ഇന്ത്യയുടെ ടി20,ഏകദിന നായകനാവാനും രോഹിത്തിന് സാധിച്ചു. വരാനിരിക്കുന്ന ടി20,ഏകദിന ലോകകപ്പില്‍ രോഹിത്തിന് കീഴിലാവും ഇന്ത്യ ഇറങ്ങുക.
Also Read: IND vs SA: 'വിട്ടുനില്‍ക്കില്ല, ഏകദിന പരമ്പര കളിക്കും', അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലി

ഹര്‍ഭജനെ മറികടന്ന് ആര്‍ അശ്വിന്‍
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് ആര്‍ അശ്വിന്‍. ഇടവേളക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കും മടങ്ങിയെത്തിയ അശ്വിന്‍ ടെസ്റ്റില്‍ ചരിത്ര നാഴികക്കല്ലും പിന്നിട്ടു. ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ അശ്വിനായി. ഹര്‍ഭജന്റെ പേരില്‍ 417 വിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. നിലവില്‍ 427 വിക്കറ്റ് അശ്വിന്റെ പേരിലുണ്ട്. അനില്‍ കുംബ്ലെയും കപില്‍ ദേവുമാണ് ഇന്ത്യക്കാരില്‍ ഇനി അശ്വിന് മുന്നിലുള്ളത്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം കപില്‍ ദേവിനെയും അശ്വിന്‍ മറികടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുംബ്ലെയുടെ റെക്കോഡ് എത്തിപ്പിടിക്കുക എളുപ്പമാവില്ല.
Also Read: 'വ്യക്തമായി കാര്യങ്ങള്‍ അറിയാതെ വിരല്‍ ചൂണ്ടരുത്', കോലി-രോഹിത് ഉടക്കിനെക്കുറിച്ച് ഗവാസ്‌കര്‍

ചരിത്ര നേട്ടവുമായി അക്ഷര്‍ പട്ടേല്‍
രവീന്ദ്ര ജഡേജയുടെ നിഴലില്‍ ഒതുങ്ങിപ്പോയെങ്കിലും ലഭിക്കുന്ന അവസരങ്ങളെ ഗംഭീരമാക്കുകയാണ് അക്ഷര്‍ പട്ടേല്‍. ആദ്യ അഞ്ച് ടെസ്റ്റ് പിന്നിടുമ്പോള്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ സ്പിന്നറായിരിക്കുകയാണ് അക്ഷര്‍. അഞ്ച് തവണയാണ് താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. ഒരു വിക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ നരേന്ദ്ര ഹിര്‍വാനിയെ (37) പിന്തള്ളി അഞ്ച് മത്സരത്തില്‍ നിന്ന് കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള ഇന്ത്യന്‍ ബൗളറെന്ന നേട്ടം അക്ഷറിന് സ്വന്തമാക്കാമായിരുന്നു.


Click it and Unblock the Notifications