IND vs SA: 'വിട്ടുനില്‍ക്കില്ല, ഏകദിന പരമ്പര കളിക്കും', അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലി
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലി. ടീമില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും എപ്പോഴും ടീമിനായി കളിക്കാന്‍ സന്നദ്ധനാണെന്നും കോലി മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും വളരെ ആവേശത്തോടെയാണ് പരമ്പരക്ക് തയ്യാറെടുക്കുന്നതെന്നും കോലി പറഞ്ഞു. ഇതോടെ കുറച്ചുദിവസങ്ങളായി വലിയ ചര്‍ച്ചാവിഷയമായ സംഭവത്തിനാണ് വിരാമമായിരിക്കുന്നത്.
കോലി നിലപാട് വ്യക്തമാക്കിയതോടെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കോലി കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കോലിയെ സംബന്ധിച്ച് ബാറ്റ്സ്മാനെന്ന നിലയില്‍ ശക്തമായ തിരിച്ചുവരവിനുള്ള അവസരമാണ്. രണ്ടര വര്‍ഷത്തോളമായി അന്താരാഷ്ട്ര സെഞ്ച്വറിയില്ലാതെ മുന്നോട്ട് പോകുന്ന കോലിക്ക് നായകന്റെ സമ്മര്‍ദ്ദം ഒഴിവാകുമ്പോള്‍ തുടര്‍ സെഞ്ച്വറികള്‍ തന്നെ നേടാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഏകദിന നായകസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ചും കോലി പ്രതികരിച്ചു. സെലക്ഷന്‍ മീറ്റിങ്ങിന് ഒന്നര മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് എന്നോട് നായകസ്ഥാനത്ത് നിന്ന് നീക്കിയതായി അറിയിച്ചത്. എന്നെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയാലും പ്രശ്നമില്ല. നായകനെന്ന നിലയില്‍ എന്റെ ഏറ്റവും മികച്ചത് ചെയ്യാനായിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ചെയ്തെന്നാണ് വിശ്വസിക്കുന്നത്‌ന'-കോലി പറഞ്ഞു.

നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ബാറ്റിങ്ങിനെ മെച്ചപ്പെടുത്തുമോയെന്ന് എനിക്കറിയില്ല. നായകനെന്ന നിലയില്‍ വലിയ അഭിമാനത്തോടെയാണ് കളിച്ചിരുന്നത്. കളിക്കാരനെന്ന നിലയിലെ ആവേശം ഒരിക്കലും നഷ്ടപ്പെടുത്തില്ല. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഞാന്‍ ബിസിസി ഐയെ അറിയിക്കുകയായിരുന്നു. ടി20 നായകസ്ഥാനം ഒഴിയില്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാന്‍ ഏകദിന നായകനായി തുടരാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ ഞാന്‍ മാറാന്‍ തയ്യാറായിരുന്നുവെന്നും കോലി പറഞ്ഞു.
ഇതോടെ ഏകദിന നായകസ്ഥാനത്ത് നിന്ന് ആലോചനകളില്ലാതെ മാറ്റിയതിലുള്ള എതിര്‍പ്പ് കോലി പരസ്യമാക്കിയിരിക്കുകയാണെന്ന് പറയാം.ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടെന്നും രോഹിത് ശര്‍മക്ക് കീഴില്‍ കളിക്കില്ലെന്ന് കോലി പറഞ്ഞുവെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നെല്ലാമുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇപ്പോള്‍ കോലി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
രോഹിത് ശര്‍മയുമായി കോലിക്ക് കടുത്ത അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെസ്റ്റില്‍ രോഹിത്തില്ലാത്തത് വളരെ നഷ്ടമാണെന്നാണ് കോലി പറഞ്ഞത്. ന'രോഹിത്തിന്റെ അഭാവം ടെസ്റ്റില്‍ വളരെ വലിയ നഷ്ടമാണ്. ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം തന്നെയാണ് അവന്‍ നടത്തിയത്. ഓപ്പണര്‍മാരുടെ പ്രകടനം വളരെ സഹായിച്ചിരുന്നു. എന്നാല്‍ രോഹിത്തിന്റെ അഭാവം കെ എല്‍ രാഹുലിനും മായങ്ക് അഗര്‍വാളിനും ഉയര്‍ന്നുവരാനുള്ള അവസരമാണ്‌ന'-കോലി പറഞ്ഞു.
കഴിഞ്ഞ ദിവസം നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന്റെ കൈക്ക് പരിക്കേറ്റത്. ആദ്യം പരിക്ക് ഗുരുതരമല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. പിന്നീട് അദ്ദേഹത്തിന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ബിസിസി ഐ സ്ഥിരീകരിക്കുകയായിരുന്നു. കോലിയുടെ വാക്കുകളിലൂടെ രോഹിത്തുമായി അഭിപ്രായഭിന്നതയില്ലെന്ന കാര്യം വ്യക്തം.
രോഹിത്തിന് കീഴില്‍ കളിക്കുകയെന്നത് കോലിയെ സംബന്ധിച്ച് പ്രശ്നമുള്ള കാര്യമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ എല്ലാ കുപ്രചാരണങ്ങള്‍ക്കും വിരാമമായെന്ന് പറയാം. കോലി ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്കെത്തുന്നതോടെ ടീമിന്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് തന്നെ പറയാം. വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിന് എക്കാലത്തും ഏറ്റവും പ്രധാനപ്പെട്ട താരമാണെന്ന് കഴിഞ്ഞ ദിവസം രോഹിത് ശര്‍മയും അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങളിലായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആരാധകര്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications