
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോലിയെ ഏകദി നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ ഏകദിന നായകസ്ഥാനത്തേക്കെത്തിച്ചത്. അടുത്തകാലത്തൊന്നും ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു മാറ്റത്തിന് ബിസിസി ഐ മുതിര്‍ന്നത്. എന്നാല്‍ കോലിക്ക് ഏകദിന നായകസ്ഥാനം ഒഴിയാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും ബിസിസി ഐ നിര്‍ബന്ധിച്ച് നായകസ്ഥാനത്ത് നിന്ന് നീക്കിയതാണെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
Also Read: ആദ്യ മൂന്നു കളിയില്‍ ഫ്‌ളോപ്പ്, പിന്നെ കണ്ടത് 161*, 156 റണ്‍സ്!- മിന്നിച്ച് ഭരത്

ഇതിന് പിന്നാലെ കോലി ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ രോഹിത്-കോലി ഭിന്നിപ്പ് ശക്തമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമായി. ഇപ്പോഴിതാ ഈ സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. വ്യക്തമായി കാര്യങ്ങള്‍ അറിയാതെ രോഹിത് -കോലി ഭിന്നത സംബന്ധിച്ച വിഷയത്തില്‍ വിരല്‍ ചൂണ്ടരുതെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.
Also Read: കോലി ചെയ്തത് ഒട്ടും ശരിയല്ല! രോഹിത്തുമായുള്ള തര്‍ക്കം ഇതു ശരിവയ്ക്കുന്നതായി അസ്ഹര്‍

'രോഹിത്തും കോലിയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നതാണ് ചോദ്യം. രണ്ട് പേരും പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എടുത്തു ചാടരുത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ടീമിനുള്ളില്‍ത്തന്നെ എന്താണ് സംഭവിക്കുന്നതെന്ന് പറയേണ്ടതായുണ്ട്. രണ്ട് താരങ്ങളും മികച്ചവരാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി വലിയ സംഭാവനകള്‍ ചെയ്യുന്നവരുമാണ്. കൃത്യമായ വിവരം ഇല്ലാതെ രണ്ട് പേരെയും അനാവശ്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിടുന്നത് നീതിയാണെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ കൃത്യമായ വിവരം അറിയാതെ വിരല്‍ ചൂണ്ടരുത്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read: ഇനിയെന്തിന് ഹാര്‍ദിക്? പകരക്കാരനെ നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു! അവന്‍ തന്നെയെന്ന് മുന്‍ താരം

രോഹിത് ശര്‍മയെ ഏകദിന നായകനാക്കിയതിന് ശേഷമുള്ള ആദ്യ പരമ്പര ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോവുകയാണ്. രോഹിത്തിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കോലി ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല.
Also Read: IND vs SA: സൗത്താഫ്രിക്കന്‍ പര്യടനം റദ്ദാക്കണോ? ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോപ്ര

കോലിയെ സംബന്ധിച്ച് ഏകദിന നായകസ്ഥാനം പോയത് വലിയ തിരിച്ചടി തന്നെയാണ്. കാരണം താരമൂല്യത്തെ അത് കാര്യമായി ബാധിക്കും. കൂടാതെ സമീപകാലത്തെ കോലിയുടെ ബാറ്റിങ് പ്രകടനവും വളരെ മോശമാണ്. സെഞ്ച്വറിയടിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ട കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്തി വിമര്‍ശകരുടെ വായടപ്പിക്കേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എളുപ്പമല്ല.
Also Read: ആരാണ് രോഹിത്തിന്റെ പകരക്കാരന്‍ പാഞ്ചാല്‍? ട്രിപ്പിള്‍ സെഞ്ച്വറി വീരന്‍, സീസണില്‍ 1310 റണ്‍സ്!

കോലി-രോഹിത് ഉടക്ക് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കോലി പരിമിത ഓവറില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയെന്ന കടുത്ത തീരുമാനങ്ങളിലേക്കെത്തുമോയെന്നതും കണ്ടറിയണം. രോഹിത് ശര്‍മ ഐപിഎല്ലിലൂടെ നിരവധി തവണ തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കോലിയേക്കാള്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ പലപ്പോഴും രോഹിത്തിന് സാധിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ബിസിസി ഐ എത്തിയത്.
Also Read: IND vs SA: ടെസ്റ്റിനു രോഹിത്തില്ല, ഏകദിനത്തില്‍ നിന്ന് കോലിയും പിന്‍മാറുന്നു!- കാരണം പുറത്ത്

ഇക്കാര്യത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്കും ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറായിട്ടില്ല. എന്നാല്‍ വരുന്ന ദിവസങ്ങളില്‍ത്തന്നെ ഇത് സംബന്ധിച്ച കൃത്യമായ നിലപാടുകള്‍ പുറത്തുവന്നേക്കും. കോലി-രോഹിത് ഉടക്ക് തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications