Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടെസ്റ്റിനു രോഹിത്തില്ല, ഏകദിനത്തില്‍ നിന്ന് കോലിയും പിന്‍മാറുന്നു!- കാരണം പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അവസാനിക്കുന്നില്ല. വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബിസിസിഐയുടെ ഈ തീരുമാനത്തില്‍ കോലി അസംതൃപ്തനാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ആരാധകര്‍ ബിസിസിഐയ്ക്കും പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി മുംബൈയില്‍ പരിശീലനം നടത്തവെ രോഹിത്തിന് പരിക്കേല്‍ക്കുകയും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ടെസ്റ്റ് പരമ്പരയ്ക്കു ശേഷമുള്ള ഏകദിന പരമ്പരയില്‍ കോലിയും കളിക്കില്ലെന്ന റിപ്പോര്‍ച്ചുകളാണ് വരുന്നത്. രോഹിത് ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ആദ്യത്തെ പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ കോലി പിന്‍മാറുകയാണെങ്കില്‍ അത് വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

 പിന്‍മാറ്റത്തിനു കാരണം

പിന്‍മാറ്റത്തിനു കാരണം

തന്നെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കി രോഹിത് ശര്‍മയെ ചുമതലയേല്‍പ്പിച്ചതിലുള്ള അതൃപ്തി കാരണമല്ല വിരാട് കോലി ഏകദിന പരമ്പരയില്‍ നിന്നും പിന്‍മാറുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏകദിന പരമ്പരയില്‍ താന്‍ കളിക്കില്ലെന്നു കോലി നേരത്തേ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നതായാണ് വിവരം. ജനുവരിയില്‍ മകള്‍ വാമികയുടെ ആദ്യത്തെ പിറന്നാളാണെന്നും അതിനാല്‍ ഏകദിന പരമ്പരയില്‍ നിന്നും തനിക്കു കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് കോലി അറിയിച്ചിരിക്കുന്നത്. നേരത്തേ ഭാര്യ അനുഷ്‌ക ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ടും കഴിഞ്ഞ ഡിസംബറില്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കാതെ അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. അന്ന് ആദ്യ ടെസ്റ്റില്‍ മാത്രമേ കോലി കളിച്ചിരുന്നുള്ളൂ. തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

 രോഹിത്തിന്റെ പരിക്ക്

രോഹിത്തിന്റെ പരിക്ക്

ഇന്ത്യന്‍ ടീം നിലവില്‍ മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. മൂന്നു ദിവസത്തെ ക്വാറന്റീനു ശേഷം 16നാണ് ടീം സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നത്. മുംബൈയിലെത്തിയ ശേഷം ആദ്യ ദിനം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെയായിരുന്നു രോഹിത് ശര്‍മയ്ക്കു പരിക്കേല്‍ക്കുന്നത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ രഘുവെറിഞ്ഞ ബൗണ്‍സറിനെതിരേ ഷോട്ട് കളിക്കാന്‍ ശ്രമിക്കവെ കൈയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. കടുത്ത വേദന കാരണം പുളഞ്ഞ അദ്ദേഹം പരിശീലനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
പരിക്ക് അത്ര സാരമുള്ളതല്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇതു പ്രതീക്ഷിച്ച പോലെ നിസാരമല്ലെന്നും പരിക്കില്‍ നിന്നും മോചിതനാവാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും വ്യക്തമായതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നു രോഹിത് പിന്‍മാറുകയായിരുന്നു. പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചാലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കന്‍ എ ടീമിനെതിരേ അടുത്തിടെ കഴിഞ്ഞ മൂന്നു ടെസ്റ്റുകളുടെ അനൗദ്യോഗിക പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചത് പഞ്ചാലായിരുന്നു.
ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും രോഹിത്തിനു വിശ്രമം വേണ്ടി വരുമെന്നാണ് സൂചന. ജനുവരിയില്‍ സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കാന്‍ അദ്ദേഹം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കോലി ഇനിയും പ്രതികരിച്ചിട്ടില്ല

കോലി ഇനിയും പ്രതികരിച്ചിട്ടില്ല

ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനെതിരേ വിരാട് കോലി ഇനിയും പ്രതികരിക്കുകയോ പുതിയ നായകന്‍ രോഹിത് ശര്‍മയെ അഭിനന്ദിക്കുകയോ, പിന്തുണ അറിയിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമായിരുന്നു ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിക്കുന്നത്. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി തുടരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടിയ സെലക്ഷന്‍ കമ്മിറ്റി കോലിയെ പുറത്താകുകയും പകരം രോഹിത്തിനെ നിയമിക്കുകയുമായിരുന്നു.
ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയാന്‍ കോലിക്കു ബിസിസഐ 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നതായും പക്ഷെ അദ്ദേഹം അതിനു കൂട്ടാക്കാതിരുന്നതോടെ പുറത്താക്കുകയായിരുന്നുവെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Story first published: Tuesday, December 14, 2021, 10:56 [IST]
Other articles published on Dec 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+